Widgets Magazine
10
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..


സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..


ചാക്കോ വധക്കേസിലെ പ്രതി പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ പിടികൂടുന്നതില്‍ കേരള പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ..പോലീസ് വലയിലായ സാഹചര്യത്തിലും പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല..


പി എസ് സി ചെയർമാനും അംഗങ്ങളും മുൻകൂർ ജാമ്യത്തിന്? അറസ്റ്റ് ഉടൻ ... ടീമംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അധികാരം ഐജി: അജീത ബീഗത്തിനു കൈമാറിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..


ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി

വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന് 20 കാരിയായ കാമുകിയെ 29കാരന്‍ 32 തവണ കുത്തി കൊലപ്പെടുത്തിയ കേസ്.... അനവധി ക്രൈം കേസ് പ്രതിയായ അരുണിന് ജാമ്യമില്ല, ക്രൂര മൃഗീയ കൊലപാതകമെന്ന് കോടതി, ഇരുമ്പഴിക്കുള്ളിലിട്ട് കസ്റ്റോഡിയല്‍ വിചാരണ ചെയ്യാന്‍ ഉത്തരവ്

02 SEPTEMBER 2022 08:47 AM IST
മലയാളി വാര്‍ത്ത

More Stories...

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്കും ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാനും അനുവദിച്ചിരുന്ന പോലീസ് സംരക്ഷണം ഹൈക്കോടതി റദ്ദാക്കി

ഉസ്ബകിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർഥിനി സാവരിയയ്ക്ക് അതിക്രൂരമർദ്ദനമേറ്റിരുന്നുവെന്ന കുടുംബത്തിന്റെ ആരോപണം ശരിവെച്ച് ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിന്റെ റിപ്പോർട്ട്

ആളുകൾ ഓടി കൂടുന്നത് കണ്ട് പേടിച്ചുപോയി... ഞെട്ടി വിറച്ച് വിഷ്ണു

സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാനാകുമോ...സർക്കാറിനോട് കോടതി....വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ കാപ്പാ തടവിൽ നിന്ന് താൽക്കാലികമായി മോചിപ്പിക്കണമെന്ന സുഗതന്‍റെ ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ ചോദ്യം

വയോധികയുടെ മാല പൊട്ടിച്ചെടുത്ത കേസിലെ പ്രതി പിടിയില്‍

വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന് 20 കാരിയായ കാമുകിയെ 29കാരന്‍ 32 തവണ കുത്തി മൃഗീയമായി കൊലപ്പെടുത്തിയ നെടുമങ്ങാട് കരിപ്പൂര് സൂര്യഗായത്രി കൊലക്കേസില്‍ അനവധി ക്രൈം കേസ് പ്രതിയായ അരുണിന് ജാമ്യമില്ല.


ക്രൂര മൃഗീയ കൊലപാതകമെന്ന് നിരീക്ഷിച്ച തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതി വിളപ്പില്‍ വില്ലേജില്‍ പേയാട് ചിറക്കോണം സ്വദേശി അരുണിന് (29) ജാമ്യം നിരസിച്ചത്.കൃത്യ ദിവസമായ 2021 ആഗസ്റ്റ് 30 മുതല്‍ റിമാന്റില്‍ കഴിയുന്ന പ്രതിയെ ഇരുമ്പഴിക്കുള്ളിലിട്ട് കസ്റ്റോഡിയല്‍ വിചാരണ ചെയ്യാന്‍ ജഡ്ജി പി.വി.ബാലകൃഷ്ണന്‍ ഉത്തരവിട്ടു.



കുറ്റകൃത്യത്തിന്റെ കാഠിന്യ തീവ്രത , ക്രിമിനല്‍ പശ്ചാത്തലം , സമാന കൃത്യങ്ങള്‍ ആവര്‍ത്തിക്കല്‍ , സാക്ഷികളെ ഭീഷണിപ്പെടുത്തല്‍ , ശിക്ഷ ഭയന്നുള്ള ഒളിവില്‍ പോകല്‍ എന്നിവക്കുള്ള സാധ്യത പരിഗണിക്കുമ്പോള്‍ ജാമ്യം നല്‍കാനാവില്ലെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കി.




പ്രഥമദൃഷ്ട്യാ പ്രതി കുറ്റം ചെയ്തതായി അനുമാനിക്കാവുന്ന തെളിവുകള്‍ ഉണ്ടെന്ന് വലിയ മല പോലീസ് റിപ്പോര്‍ട്ട് വിലയിരുത്തിയ കോടതി ചൂണ്ടിക്കാട്ടി. അതേ സമയം കേസ് വിചാരണക്കായി പ്രിന്‍സിപ്പല്‍ ജില്ലാ കോടതിയില്‍ നിന്നും മെയ്ഡ് ഓവര്‍ ചെയ്ത് ലഭിച്ച വിചാരണക്കോടതിയായ തിരുവന്തപുരം ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി തൊണ്ടിമുതലുകളുടെ ഫോറന്‍സിക് റിപ്പോര്‍ട്ട് ഉടന്‍ ഹാജരാക്കാന്‍ ഫോറന്‍സിക് ഡയറക്ടര്‍ക്ക് ഉത്തരവ് നല്‍കി.



സെപ്റ്റംബര്‍ 24 ന് പ്രതിയെ ഹാജരാക്കാന്‍ പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന് പ്രൊഡക്ഷന്‍ വാറണ്ട് അയക്കാനും വിചാരണ ജഡ്ജി കെ.വിഷ്ണു ഉത്തരവിട്ടു. സൂര്യഗായത്രിയെ 32 തവണ കുത്തി മടങ്ങാന്‍ നേരം ശരീരം അനങ്ങിയപ്പോള്‍ വീണ്ടും ക്രൂരമായി കുത്തി മരണം ഉറപ്പു വരുത്തിയ ശേഷം ഓടി രക്ഷപ്പെട്ടുവെന്നാണ് കേസ്.



മൂന്നുദിവസം കൊണ്ടാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പ്രതി പൊലീസിനു നല്‍കിയ കുറ്റസമ്മത മൊഴിയായി കോടതിയില്‍ ഹാജരാക്കിയിട്ടുള്ളത്. 2021 ഓഗസ്റ്റ് 30 നട്ടുച്ചക്ക് 1.30 മണിക്കായിരുന്നു സൂര്യഗായത്രി മാതാപിതാക്കളോടൊപ്പം താമസിച്ചിരുന്ന കരിപ്പൂര് വാടക വീട്ടില്‍ കൊലപാതകം നടന്നത്. പിന്‍വാതിലൂടെ കയറിയാണ് കൈയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കൃത്യം ചെയ്തത്.




കുറ്റസമ്മത മൊഴി ഇപ്രകാരമാണ് : കൊലപാതകം നടക്കുന്നതു വരെയുള്ള മൂന്നു ദിവസങ്ങളില്‍ തുടര്‍ച്ചയായി സൂര്യഗായത്രിയുടെ വീടിനു സമീപത്തെത്തി. ജംഗ്ഷനിലും സമീപത്തുള്ള വീടുകളിലും ആള്‍ക്കാര്‍ കുറവുള്ളതു പരിഗണിച്ചാണ് കൊലപാതകത്തിനു ഉച്ച സമയം തെരഞ്ഞെടുത്തത്. വീടിന്റെ അടുക്കളഭാഗം വഴിയാണ് വീടിനു അകത്തെത്തിയത്. ആദ്യം വീട്ടുകാരെ ഭയപ്പെടുത്താനായി സൂര്യഗായത്രിയുടെ വികലാംഗയായ അമ്മയെ തല്ലി. അതിനുശേഷമാണ് കയ്യില്‍ കരുതിയ ആയുധം ഉപയോഗിച്ച് സൂര്യഗായത്രിയെ 32 തവണ കുത്തിയത്. മരണം ഉറപ്പിച്ച് മടങ്ങാന്‍ നേരത്ത് ശരീരം അനങ്ങിയപ്പോള്‍ വീണ്ടും ആഴത്തില്‍ കുത്തി മുറിവേല്‍പ്പിച്ചു മരണം ഉറപ്പാക്കി.


ഇതിനിടയില്‍ നിലവിളിച്ച പെണ്‍കുട്ടിയുടെ അച്ഛനേയും തല്ലിയശേഷം വീടുവിട്ട് ഓടി രക്ഷപ്പെടുകയായിരുന്നു. തനിക്ക് ബാധ്യതയായിത്തീരുമെന്നു കരുതിയായിരുന്നു കൊലപാതകം നടത്തിയതെന്നുമാണ് പൊലീസിനു നല്‍കിയ കുറ്റസമ്മത മൊഴിയായി പോലീസ് കോടതിയില്‍ ഹാജരാക്കിയിരിക്കുന്നത്.



നേരത്തെ അരുണുമായി സ്‌നേഹബന്ധത്തിലായിരുന്ന സൂര്യ ഗായത്രി അതുപേക്ഷിച്ച് കൃത്യത്തിന് 4 വര്‍ഷം മുമ്പ് കൊല്ലം സ്വദേശിയുമായി വിവാഹം നടത്തി. അരുണ്‍ മോഷണക്കേസ് പ്രതിയെന്നറിഞ്ഞതിനാലാണ് വീട്ടുകാര്‍ അരുണുമൊത്തുള്ള വിവാഹം നിരസിച്ചത്. കൊല്ലം സ്വദേശിയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തി വീട്ടിലെത്തിയ സൂര്യഗായത്രി ലോട്ടറി കച്ചവടം നടത്തിയാണ് കുടുംബം പുലര്‍ത്തിയത്. മാതാപിതാക്കളുടെ ഏക അത്താണിയായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാദങ്ങള്‍ അമ്മ സംഘടന നടത്തുന്ന നല്ലകാര്യങ്ങളുടെ ശോഭ കെടുത്തിയെന്ന് നടന്‍ മണിയന്‍പിള്ള രാജു  (1 hour ago)

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്കും ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാനും അനുവദിച്ചിരുന്ന പോലീസ് സംരക്ഷണം ഹൈക്കോടതി റദ്ദാക്കി  (1 hour ago)

ഉസ്ബകിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർഥിനി സാവരിയയ്ക്ക് അതിക്രൂരമർദ്ദനമേറ്റിരുന്നുവെന്ന കുടുംബത്തിന്റെ ആരോപണം ശരിവെച്ച് ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിന്റെ റിപ്പോർട്ട്  (1 hour ago)

ആളുകൾ ഓടി കൂടുന്നത് കണ്ട് പേടിച്ചുപോയി... ഞെട്ടി വിറച്ച് വിഷ്ണു  (1 hour ago)

വിസ്മയയുടെ അച്ഛനും അമ്മയുമായി സായ് കുമാറും ചിപ്പിയും  (1 hour ago)

സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാനാകുമോ...സർക്കാറിനോട് കോടതി....വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ കാപ്പാ തടവിൽ നിന്ന് താൽക്കാലികമായി മോചിപ്പിക്കണമെന്ന സുഗതന്‍റെ ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ ചോദ്യം  (2 hours ago)

വയോധികയുടെ മാല പൊട്ടിച്ചെടുത്ത കേസിലെ പ്രതി പിടിയില്‍  (2 hours ago)

പ്രവാസികൾക്ക് പണം കിട്ടും അപകടത്തിൽ ദുബായിൽ 2 പ്രവാസികൾ മരിച്ചു..! അവസാനമായി വീട്ടിലേക്ക്  (2 hours ago)

നേരിട്ടിറങ്ങി ചെന്നിത്തലയുടെ ശുദ്ധികലശം..പിണറായി ഞെട്ടി... കണ്ട് പഠിക്ക് ഇനി ഒരുത്തനും കിളി പോകില്ല  (2 hours ago)

ഹോസ്റ്റലിലെ ഒരേ മുറിയിൽ സാവരിയെ ഇഞ്ചിഞ്ചായി കൊന്നു സദറുള്‍ വെറും ഫ്രോഡ്..!പ്രേമിക്കാൻ ഇറങ്ങി..പിന്നാലെ മതം മാറിയില്ലെങ്കിൽ അടി  (2 hours ago)

തമ്പാനൂരിലെ ഹോട്ടല്‍ ഹൈലാന്‍ഡില്‍ തീപിടിത്തം  (2 hours ago)

കരൂര്‍ ദുരന്തത്തിനിരയായവരുടെ മുന്നില്‍ വിജയ് എത്തി  (2 hours ago)

കാർ ഇടിച്ചുതെറിപ്പിച്ച് വിപിൻ വീട്ടിൽ പതുങ്ങി..ഫോണിൽ മരണവാർത്ത കേട്ടിരുന്നു,'അമ്മ തൂക്കി.. മലയിൻകീഴിലെ വീട് വളഞ്ഞ് അറസ്റ്റ്...!!  (4 hours ago)

ചെന്നിത്തലയുടെ അഴിഞ്ഞാട്ടം..! നീയൊക്കെ ഏത് ഗർഭ പാത്രത്തിൽ ഒളിച്ചാലും തൂക്കിയിരിക്കും ,തല അറുക്കാൻ DGP-മാർ കൂടോടെ മന്ത്രിയുടെ മുന്നിൽ  (4 hours ago)

കുംഭമേള താരമായ പെണ്‍കുട്ടിക്കും ഭര്‍ത്താവിനും നല്‍കിയിരുന്ന പൊലീസ് സംരക്ഷണം ഹൈക്കോടതി പിന്‍വലിച്ചു  (4 hours ago)

Malayali Vartha Recommends