ഡ്രൈവിംഗ് ടെസ്റ്റിനിടെ ഇരുപത്തിരണ്ടുകാരിയെ പീഡിപ്പിക്കാൻ ശ്രമം, ആളൊഴിഞ്ഞ സ്ഥലത്ത് വാഹനം എത്തിയപ്പോൾ അപമര്യാദയായി പെരുമാറി, ഒളിവിലായിരുന്ന മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അറസ്റ്റിൽ...!

കൊല്ലത്ത് ഡ്രൈവിംഗ് ടെസ്റ്റിനിടെ പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അറസ്റ്റിൽ. പത്തനാപുരം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എ.എസ് വിനോദാണ് പിടിയിലായത്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്ന് ഒരാഴ്ചയോളമായി ഇയാള്‍ ഒളിവിലായിരുന്നു.
കഴിഞ്ഞദിവസം പുനലൂര്‍ ഡിവൈ.എസ്.പി. മുമ്പാകെ ഹാജരാകുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രതിയുമായി സംഭവ സ്ഥലത്ത് എത്തി പൊലീസ് തെളിവെടുത്തു. നേരത്തേ പെണ്‍കുട്ടി നൽകിയ പരാതിയിൽ ഇയാളെ മോട്ടോർവാഹന വകുപ്പ് സസ്പെൻഡ് ചെയ്തിരുന്നു.
ജൂലായ് 19ന് ഡ്രൈവിങ്ങ് ടെസ്റ്റിനിടെ പട്ടാഴി ചെളിക്കുഴി എന്ന സ്ഥലത്തെത്തിയപ്പോൾ വിനോദ് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. ഇരുപത്തിരണ്ടുകാരി നൽകിയ പരാതിയിൽ പത്തനാപുരം പൊലീസ് അന്നുതന്നെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. പിന്നാലെ മുൻകൂർ ജാമ്യം തേടി ഉദ്യോഗസ്ഥൻ ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി ഇത് തള്ളി.
എന്നാല്‍ തന്നെ കുടുക്കിയതാണെന്ന് പറഞ്ഞ് വിനോദ് കുമാർ ഗതഗത മന്ത്രിക്ക് പരാതി നൽകി. ഗൂഢാലോചന അന്വേഷിച്ചില്ലെങ്കിൽ സംസ്ഥാനവ്യാപക സമരമുണ്ടാകുമെന്ന ഭീഷണിയുമായി മോട്ടോർ വെഹിക്കിള്‍ ഇൻസ്പകെട്ർമാരുടെ സംഘടനയും രംഗത്ത് വന്നിരുന്നു.
മോട്ടോർ വെഹിക്കിൾ ഓഫീസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി കൂടിയാണ് കുറ്റാരോപിതനായ വിനോദ്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെയാണ് ഒളിവിലായിരുന്ന വിനോദ് കുമാർ കഴിഞ്ഞദിവസം പുനലൂര്‍ ഡിവൈ.എസ്.പി. മുമ്പാകെ ഹാജരായത്.
https://www.facebook.com/Malayalivartha





















