വടകരയിൽ അയല്‍വാസിയെ തലയ്ക്കടിച്ച് പരിക്കേല്പിച്ചു മുങ്ങി; പോലീസ് തിരയുന്ന യുവാവ് മരിച്ച നിലയില്‍; ദുരൂഹത

അയല്‍വാസിയുടെ തലയ്ക്കടിച്ച് പരിക്കേല്പിച്ച ശേഷം ഒളിവിൽ കഴിഞ്ഞ പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വടകര പഴങ്കാവ് സ്വദേശി സുരേഷ് ബാബുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വടകരയിൽ അയല്‍വാസിയുടെ തലയ്ക്കടിച്ച് പരിക്കേല്പിച്ചതിനെ തുടർന്ന് പൊലീസ് തിരയുന്ന പ്രതിയാണ് സുരേഷ് ബാബു.
കഴിഞ്ഞ ദിവസമാണ് സംഭവം. കഴിഞ്ഞ ഓഗസ്റ്റ് 10നാണ് സുരേഷ് ബാബു അയല്‍വാസിയെ കമ്പികൊണ്ട് തലയ്ക്കടിച്ച് പരുക്കേല്പിച്ചത്. തുടർന്ന് പ്രതി ഒളിവിലായിരുന്നു. ആരോഗ്യവകുപ്പ് ജീവനക്കാരനായ സുരേഷിനെ കണ്ണൂര്‍ എടക്കാട് എന്ന സ്ഥലത്തു നിന്നാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
അതേസമയം ബന്ധുവിന്‍റെ വീട്ടിലാണ് ഇയാള്‍ തൂങ്ങിമരിച്ചത്. നേരത്തെ അയല്‍വാസിയും ഇയാളും തമ്മില്‍ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനിന്നിരുന്നു. ഇതിനെ തുടർന്നുണ്ടായ വഴക്കിവിടെയാണ് സുരേഷ് അയല്‍വാസിയുടെ തലയ്ക്കടിച്ച് പരിക്കേല്പിച്ചത്. തുടർന്ന് മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഇയാള്‍ ബന്ധുവിന്റെ വീട്ടില്‍ ഒളിവിൽ കഴിയുകയായിരുന്നെന്നാണ് സംശയിക്കുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha





















