പിണറായിയുടെ വലയിൽ വീഴില്ല മുഖ്യനെ വളഞ്ഞ് മോദിയും ഷായും ; മോദിയോട് കെഞ്ചി പിണറായി

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേരളത്തിൽ ഒരുമിച്ച് സന്ദർശനം നടത്തുമ്പോൾ പല അടവുകൾ ഇറക്കാനാണ് പിണറായിയുടെ ശ്രമം. അമിത് ഷാ ഇന്ന് തിരുവനന്തപുരത്ത് എത്തും. മാത്രമല്ല അദ്ദേഹം എത്തുന്നത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ സോണൽ യോഗത്തിൽ പങ്കെടുക്കാനാണ്.
അതിനായി ഇന്ന് വൈകുന്നേരംം അഞ്ചു മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ അമിത് ഷാ എത്തും. തുടർന്ന് നാളെ രാവിലെ 10.30ക്ക് കോവളം ലീലാ റാവിസിൽ നടക്കുന്ന ദക്ഷിണേന്ത്യൻ സോണൽ യോഗം അമിത് ഷാ ഉദ്ഘാടനം ചെയ്യും. ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.
ഇതിനു പിന്നാലെ തിരുവനന്തപുരം ജില്ലാ ഭാരവാഹികളുടെ കോർ കമ്മിറ്റി യോഗത്തിലും അമിത് ഷാ പങ്കെടുക്കുത്ത ശേഷം ദില്ലിയിലേക്ക് മടങ്ങും. എന്നാൽ ആലപ്പുഴയിലെ നെഹ്റു ട്രോഫി വള്ളം കളി ഉദ്ഘാടനം ചെയ്യാൻ സംസ്ഥാന സർക്കാർ ക്ഷണിച്ചുവെങ്കിലും അമിത് ഷാ പങ്കെടുക്കില്ല. നേരത്തെ നെഹ്റു ട്രോഫി വള്ളംകളിയുടെ മുഖ്യാതിഥിയായി ആഭ്യന്തര മന്ത്രി അമിത് ഷായെ ക്ഷണിച്ചത് വൻ വിവാദമായിരുന്നു.
https://www.facebook.com/Malayalivartha


























