സംസ്ഥാനത്ത് പേ വിഷബാധ വാക്സിൻ എത്തിച്ചത് ഗുണനിലവാരം പരിശോധിക്കാതെ; ആരോഗ്യ മന്ത്രി വീണ ജോർജിന്റെ വാദം തള്ളി മെഡിക്കൽ സർവീസസ് കോർപറേഷൻ

അടിയന്തര സാഹചര്യം പരിഗണിച്ച് ഗുണനിലവാരം പരിശോധിക്കാതെ സംസ്ഥാനത്തേക്ക് പേ വിഷബാധ വാക്സിൻ എത്തിച്ചതായി മെഡിക്കൽ സർവീസസ് കോർപറേഷൻ. മാത്രമല്ല വാക്സിന്‍ വിതരണത്തില്‍ ആരോഗ്യ മന്ത്രി വീണ ജോർജിന്റെ വാദം തള്ളിയാണ് കോർപറേഷന്റെ വിശദീകരണം.
അതേസമയം ഇതുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ടിലാണ് എംഡി എസ് ചിത്ര ഇക്കാര്യം വ്യക്തമാക്കിയത്. വിതരണം ചെയ്യുന്ന വിന്‍സ് ബയോ പ്രൊഡക്ട്സിന്റെ ഇക്വിന്‍ ആന്റിറാബീസ് വാക്സിന്‍ ഇതുവരെ ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടിട്ടില്ലെന്നും, പേ വിഷബാധ വാക്സിന്റെ ആവശ്യകത കൂടി വരുന്നതും കോവിഡ് കാലത്ത് പരിശോധനാ ഫലം വൈകാനുള്ള സാഹചര്യവും കണക്കിലെടുത്താണ് ഗുണനിലവാര പരിശോധന നടത്താതെ എത്തിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മാത്രമല്ല മുന്‍ വര്‍ഷങ്ങളിലും പരിശോധനയില്‍ ഇത്തരത്തിലുള്ള ഇളവുകള്‍ നല്‍കിയതായും എംഡി വിശദീകരിക്കുന്നു. മാത്രമല്ല ഗുണനിലവാര പരിശോധന നടത്തിയാണ് വാക്സിന്‍ എത്തിച്ചതെന്നായിരുന്നു നിയമസഭയില്‍ ആരോഗ്യ മന്ത്രി പറഞ്ഞത്. പക്ഷേ ഇതിനെ മുഖ്യമന്ത്രി തിരുത്തുകയും വിദഗ്ധ സമിതി അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha



























