മിനി കൂപ്പപ്പർ മുതൽ ജീപ്പുകൾവരെ, ഓണാഘോഷത്തിന്റെ മറവില്‍ വാഹനാഭ്യാസം നടക്കാനിടയുണ്ടെന്ന വിവരം, വിദ്യാഭ്യാസ സ്ഥാപന പരിസരങ്ങളിലും നഗരത്തിലും പോലീസ് നിരീക്ഷണം, കോളജുകളിലെത്തിച്ച ആഡംബര വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു

ഓണാഘോഷത്തിന്റെ മറവില്‍ വാഹനാഭ്യാസം അരങ്ങേറാന്‍ സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ വിവിധ കോളജുകളില്‍ വിദ്യാര്‍ഥികളെത്തിയ കാറുകളും രൂപമാറ്റം വരുത്തിയ ജീപ്പുകളും പോലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂർ തളിപ്പറമനമ്പിലാണ് സംഭവം.
ആഘോഷങ്ങളുടെ മറവില്‍ വാഹനാഭ്യാസം അരങ്ങേറാന്‍ സാധ്യതയുണ്ടെന്നും ഇതിനെതിരേ നടപടി സ്വീകരിക്കണമെന്നും ചില സ്ഥാപന മേധാവികള്‍ തന്നെ പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിദ്യാഭ്യാസ സ്ഥാപന പരിസരങ്ങളിലും നഗരത്തിലും പോലീസ് നിരീക്ഷണമേര്‍പ്പെടുത്തിയിരുന്നു. ഇന്നലെ രാവിലെയാണ് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തത്.
മിനി കൂപ്പര്‍, ബെന്‍സ്, മോറിസ് മൈനര്‍, കാറുകളും രൂപമാറ്റം വരുത്തിയതടക്കമുള്ള രണ്ടു ജീപ്പുകളുമാണ് തളിപ്പറമനമ്പ് സിഐ എ.വി. ദിനേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ മോട്ടോര്‍വാഹന വകുപ്പ് പരിശോധിക്കും.വരും ദിവസങ്ങളിലും പരിശോധന തുടരും.
അതേസമയം, വിദ്യാര്‍ഥികളുടെ ആഭാസത്തരങ്ങള്‍ നിയന്ത്രിക്കുന്നതിന് രക്ഷിതാക്കളുടെ ഭാഗത്തുനിന്ന് വേണ്ട മുന്‍കരുതല്‍ ഉണ്ടാകുന്നില്ലെന്ന് കണ്ടെത്തിയതായും സ്ഥാപന മേധാവികളുമായി ആലോചിച്ച് ഇത് തടയുന്നതിനുള്ള നടപടി തുടരുമെന്നും തളിപ്പറമ്പ് ഇന്‍സ്പെക്ടര്‍ എ.വി. ദിനേഷ് പറഞ്ഞു.
https://www.facebook.com/Malayalivartha



























