കളമശേരി എസ്‌സിഎംഎസ് കോളജിനു മുന്നിലായി കാര്‍ യുടേണ്‍ എടുക്കുന്നതിനിടെ ബൈക്കിലിടിച്ച് കോളേജ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

കളമശേരി എസ്‌സിഎംഎസ് കോളജിനു മുന്നിലായി കാര്‍ യുടേണ്‍ എടുക്കുന്നതിനിടെ ബൈക്കിലിടിച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം.. എസ്‌സിഎംഎസ് കോളജിലെ വിദ്യാര്‍ഥി, പത്തനംതിട്ട നന്നുവക്കാട് തെള്ളകം പുതുപ്പറമ്പില്‍ പി.എ.സജിമോന്റെയും പി.ജെ.ഷീജയുടെയും മകന്‍ സോന്‍സ് ആന്റണി സജി (19) ആണ് മരിച്ചത്. ബിബിഎ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്.
ആലുവ ഭാഗത്തുനിന്നു വരികയായിരുന്ന കാര്‍ ഇടിച്ച്, ആന്റണി പാലത്തിന് അടിയിലേക്കു തെറിച്ചു വീഴുകയായിരുന്നു. കോളജില്‍ ഓണാഘോഷ പരിപാടികള്‍ നടക്കുന്നതിനിടെയായിരുന്നു അപകടം നടന്നത് . ഇതോടെ ഓണാഘോഷം നിര്‍ത്തിവയ്ക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha



























