ഞെട്ടൽ മാറാതെ... മങ്കയം വെള്ളച്ചാട്ടത്തില്‍ കുളിച്ച് കൊണ്ടു നിൽക്കവേ അപ്രതീക്ഷിതമായി മലവെള്ളപ്പാച്ചിൽ! മങ്കയം വാഴത്തോപ്പ് ഭാഗത്ത് ടൂറിസ്റ്റുകളായി എത്തിയ പത്ത് പേർ അപകടത്തില്‍ അകപ്പെട്ടു; എട്ടു പേരെ രക്ഷപ്പെടുത്തി; യുവതിക്കും കുഞ്ഞിനുമായുള്ള തിരച്ചിലിനൊടുവിൽ കുഞ്ഞിനെ കണ്ടെത്തി; ആശുപത്രിയിൽ പെട്ടെന്ന് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

മങ്കയത്ത് മനുഷ്യ മനസാക്ഷിയെ കരയിപ്പിക്കുന്ന തരത്തിൽ ഒരു സംഭവം ഉണ്ടായിരിക്കുകയാണ്. മലവെള്ളപ്പാച്ചിലില്‍ ഒഴുക്കിൽപെട്ട് യുവതിയും കുഞ്ഞും. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ കുട്ടിയെ മരിച്ച നിലയിൽ കണ്ടത്തി.
ഒൻപതു വയസ്സുകാരി നസ്രിയ ഫാത്തിമയാണ് ഇത്തരത്തിൽ ദാരുണാന്ത്യം സംഭവിച്ചത്. ഒഴുക്കിൽപെട്ട് നസ്രിയയെ കാണാതാകുകയായിരുന്നു. കുട്ടിയെ നദിക്കരയിലാണ് കണ്ടെത്തിയത്. ആശുപത്രിയിൽ പെട്ടെന്ന് എത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. കുട്ടിക്കൊപ്പമുണ്ടായിരുന്ന ഷാനി (34) എന്ന യുവതിക്കായി തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്.
ഞായറാഴ്ച വൈകിട്ടായിരുന്നു മങ്കയം വെള്ളച്ചാട്ടത്തില്‍ മലവെള്ളപ്പാച്ചിൽ അപ്രതീക്ഷിതമായി ഉണ്ടായത്. മങ്കയം വാഴത്തോപ്പ് ഭാഗത്ത് ടൂറിസ്റ്റുകളായി എത്തിയ പത്ത് പേർ അപകടത്തില്‍ അകപ്പെട്ടു. ഇതില്‍ എട്ടു പേരെ രക്ഷപ്പെടുത്തി. എന്നാൽ കുഞ്ഞിന് ദാരുണാന്ത്യം സംഭവിച്ചിരിക്കുകയാണ് .\
https://www.facebook.com/Malayalivartha























