സാഹിത്യകാരന്‍ ത്യാഗരാജന്‍ ചാളക്കടവ് അന്തരിച്ചു... ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു, പൊതു ദര്‍ശനത്തിനു ശേഷം സംസ്‌കാരം രാവിലെ 11ന്

സാഹിത്യകാരന്‍ ത്യാഗരാജന്‍ ചാളക്കടവ് (47) അന്തരിച്ചു... ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്നലെ വൈകുന്നേരം വീട്ടില്‍ കുഴഞ്ഞ് വീഴുകയായിരുന്നു.
മൃതദേഹം നീലേശ്വരം തേജസ്വിനി ആശുപത്രിയില്‍. തിങ്കള്‍ രാവിലെ ഒന്‍പതിന് ചാളക്കടവിലെ മടിക്കൈ കലാവേദി പരിസരത്ത് പൊതുദര്‍ശനത്തിന് വെക്കും. ശേഷം സംസ്‌കാരം രാവിലെ 11 ന് നടക്കും.
യു വി കൃഷ്ണന്‍ ആചാരിയുടെയും ലക്ഷ്മിയുടെയും മകനായാണ് ജനനം. ഗവ ഹൈസ്‌കൂള്‍ മടിക്കൈ, കാഞ്ഞങ്ങാട് നെഹ്രു കോളജ് എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം.
ജന്തുശാസ്ത്രത്തില്‍ ബിരുദം. തലയോലപ്പറമ്പ് 'മുദ്ര'യുടെ വൈക്കം മുഹമ്മദ് ബഷീര്‍ പുരസ്‌കാരം, അറ്റ്‌ലസ് കൈരളി കവിതാപുരസ്‌കാരം, മുംബൈ 'ജ്വാല'യുടെ എം പി നാരായണപിള്ള കഥാപുരസ്‌കാരം, യുവധാരായുവകലാസാഹിതി പുരസ്‌കാരങ്ങള്‍ തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. പകല്‍ ഗാമി (2006, പൂര്‍ണ്ണ, ശരീരസമേതം (2009, കറന്റ് ബുക്‌സ്), അനന്തരാമായണം (2010, ഇന്‍സൈറ്റ്), മാറ്റച്ചുരിക (2011, പുസ്തകഭവന്‍ ചെറുപുഴ എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കറന്റ് ബുക്സിന്റെ കാഞ്ഞങ്ങാട് ശാഖയിലെ ജീവനക്കാരനാണ്.
"
https://www.facebook.com/Malayalivartha

























