ശബരിമല തീർത്ഥാടകർ പമ്പയിൽ സ്നാനം ചെയ്യുന്നത് നിരോധിച്ചു.... കനത്തമഴയുടെ പശ്ചാത്തലത്തിൽ തീർഥാടകരുടെ സുരക്ഷിതത്വം കണക്കിലെടുത്താണ് സ്നാനം ചെയ്യുന്നത് നിരോധിച്ചത്..... ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സണുമായ ഡോ. ദിവ്യ എസ് അയ്യരാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്....

ഭക്തർ ദർശനത്തിനായി വെർച്വൽ ക്യൂ സംവിധാനം ഉപയോഗിക്കണം. നിലയ്‌ക്കലിൽ ഭക്തർക്കായി സ്‌പോട്ട് ബുക്കിംഗ് കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്. കൂടാതെ ഈക്തർക്കായി ഉത്രാടം മുതൽ ചതയം വരെ ഓണ സദ്യയും ഒരുക്കും. സെപ്റ്റംബർ 10 ശനിയാഴ്ച രാത്രി 10 ന് ഹരിവരാസനം പാടി നട അടയ്‌ക്കും.പമ്പയിൽ തീർത്ഥാടകർ സ്നാനം ചെയ്യുന്നത് തടയുന്നതിന് ബാരിക്കേഡുകൾ ക്രമീകരിക്കണമെന്നും നദിയിലേക്ക് തീർത്ഥാടകർ ഇറങ്ങുന്നില്ലായെന്നുള്ളത് ഉറപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നു.
അതേസമയം ഓണനാളുകളിലെ പൂജകൾക്കായി ശബരിമല ക്ഷേത്രനട ഇന്ന് വൈകീട്ട് 5 മണിക്ക് തുറക്കും. ഉദയാസ്തമയപൂജ, അഷ്ടാഭിഷേകം, കലശാഭിഷേകം, കളഭാഭിഷേകം, പടി പൂജ, പുഷ്പാഭിഷേകം എന്നിവ നട തുറന്നിരിക്കുന്ന ദിവസങ്ങളിൽ നടക്കും.
https://www.facebook.com/Malayalivartha





















