പിണറായിക്കുമേല്‍ ഒരാളും വളരരുത്; കെകെ ഷൈലജ ടീച്ചറിന് മഗ്‌സസെയോ പത്മശ്രീയോ അല്ല ഒരു പൊടി പുരസ്‌കാരം പോലും കിട്ടാന്‍ അനുവദിക്കില്ല! കേരം തിങ്ങും കേരള നാട്ടില്‍ കെആര്‍ ഗൗരി ഭരിച്ചീടും എന്ന ഘോഷിച്ച സിപിഎം ഭരണം കിട്ടിയപ്പോള്‍ ഗൗരിയമ്മയെ പറപ്പിച്ച പാര്‍ട്ടിയാണ് സിപിഎം....

പിണറായിക്കുമേല്‍ ഒരാളും വളരരുതെന്ന് പിണറായി വിജയനു നിര്‍ബന്ധമുണ്ട്. കെകെ ഷൈലജ ടീച്ചറിന് മഗ്‌സസെയോ പത്മശ്രീയോ അല്ല ഒരു പൊടി പുരസ്‌കാരം പോലും കിട്ടാന്‍ പിണറായി അനുവദിക്കില്ല. മന്ത്രിയായാല്‍ തന്നെക്കാള്‍ ഭരണത്തില്‍ ശോഭിക്കുമെന്നും ലാവ്‌ലിന്‍ കേസില്‍ സുപ്രീം കോടതി വിധി എതിരായാല്‍ ഷൈലജ പകരം മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പുള്ള പിണറായി ഒരു മുഴം മുന്‍പ് കരുക്കള്‍ നീക്കിയതാണ്. അതേ സമയം പിണറായി വിജയനായിരുന്നു ഏഷ്യന്‍ നോബല്‍ സമ്മാനം എന്നറിയപ്പെടുന്ന മഗ്‌സസെ പുരസ്‌കാരമെങ്കില്‍ കൊട്ടിഘോഷിച്ച് മനിലയില്‍ പോയി അദ്ദേഹം പുരസ്‌കാരം വാങ്ങിയെടുത്തേനേ എന്നതില്‍ ആരും സംശയിക്കേണ്ടതില്ല. കേരം തിങ്ങും കേരള നാട്ടില്‍ കെആര്‍ ഗൗരി ഭരിച്ചീടും എന്ന ഘോഷിച്ച സിപിഎം ഭരണം കിട്ടിയപ്പോള്‍ ഗൗരിയമ്മയെ പറപ്പിച്ച പാര്‍ട്ടിയാണ് സിപിഎം.
മട്ടന്നൂരില്‍ അറുപതിനായിരം വോട്ടുകളുടെ ഭൂരിപക്ഷവുമായി നിയമസഭയിലെത്തിയ ഷൈലജ ടീച്ചറിനെ പാര്‍ട്ടി താല്‍പര്യമോ ജനതാല്‍പര്യമോ നോക്കാതെ പിണറായി മൂലയ്ക്ക് ഒതുക്കുകയായിരുന്നു. ബി.ജി വര്‍ഗീസ്, അമൂല്‍ കുര്യന്‍ തുടങ്ങി വിരലില്‍ എണ്ണാന്‍ മാത്രം മലയാളികള്‍ക്ക് ലഭിച്ചിട്ടുള്ള മഹാപുരസ്‌കാരമാണ് മഗ്‌സസെ അവാര്‍ഡ്. ഏഷ്യന്‍ നോബല്‍ പ്രൈസ് എന്നറിയപ്പെടുന്ന മഹാപുരസ്‌കാരം കെകെ ഷൈലജയുടെ കൈയില്‍ എത്തിപ്പെട്ടാല്‍ പിണറായി തീര്‍ന്നതാണ്. പിണറായിയുടെ ഗ്ലാമര്‍ തകര്‍ക്കും വിധം ഒരു പ്രതിയോഗി സിപിഎമ്മില്‍ വരരുതെന്നും വളരരുതെന്നും പിണറായി സഖാവിന് നിര്‍ബന്ധമുള്ളതിനാലാണ് ഷൈലജ ടീച്ചറിനെ പിണറായി മന്ത്രിസഭയുടെ പരിസരത്തേക്ക് അടിപ്പിക്കാതിരുന്നത്. ഷൈലജയെ ഒതുക്കാനും സിപിഎം അവരുടെ പതിനെട്ടാമത്തെ അടവും തനതു പ്രത്യശയശാസ്ത്രവും പ്രയോജനപ്പെടുത്തി എന്നതാണ് കൗതുകകരം. എന്തിനെയും ഏതിനെയും പ്രത്യയശാസ്ത്രത്തിന്റെ കണ്ണീലൂടെ ന്യായീകിക്കുന്ന അടവുനയം ഷൈജയുടെ കാര്യത്തിലും സിപിഎം പ്രയോഗിച്ചുവെന്നതാണ് ഏറെ രസകരം.
കേരളത്തിലെ കൊവിഡ് പ്രതിരോധ നടപടികള്‍ ഒരു വ്യക്തിയിലേക്ക് ചുരുക്കുന്നത് ശരിയല്ലെന്ന ചിന്തയാണ് മാഗ്‌സസെ അവാര്‍ഡ് നിരാകരിക്കാന്‍ പ്രധാന കാരണമെന്നാണ് സിപിഎം കേന്ദ്ര നേതൃത്വം പറയുന്നത്. ഇതേ സമയം സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ളവര്‍ പിണറായി വിജയന്റെ ഏറാന്‍മൂളികള്‍ മാത്രമാണെന്ന് കേരളത്തിലെ ജനങ്ങള്‍ ഇത്തരത്തില്‍ തിരിച്ചറിഞ്ഞിരിക്കുന്നുയ ആരോഗ്യമന്ത്രി എന്ന നിലയില്‍ കേരളത്തിന്റെ അഭിമാനമായി മാറി കോവിഡിനെ പ്രതിരോധിച്ച ടീച്ചറമ്മയ്ക്ക് ഏഷ്യാതല പുരസ്‌കാരം ലഭിക്കുന്നതില്‍ സിപിഎമ്മിലെ ഒരു പുരുഷകേസരിക്കും താല്‍പര്യമില്ലെന്നതാണ് വസ്തുത. സിപിഎമ്മിലെ വനിതാ വിഭാഗമായ ജമാധിപത്യ മഹിളാ ഫെഡറേഷനും അവരുടെ നേതാവായ ഷൈലജ ടീച്ചര്‍ക്ക് മഗ്‌സാസെ ലഭിക്കാതെ പോയതില്‍ യാതോരു സങ്കടവുമില്ലെന്നതാണ് അതിശയകരം.
കെകെ ശൈലജയുടെ നിലപാട് അംഗീകരിച്ചു എന്ന് വിശദീകരിക്കുമ്പോഴും, കേരളത്തിലെ പാര്‍ട്ടിക്കുള്ളില്‍ രണ്ടാം പിണറായി സര്‍ക്കാര്‍ വന്നതിനു ശേഷമുളള ഭിന്നതയുടെ സൂചനകള്‍ കൂടിയാണ് ഇപ്പോഴത്തെ വിവാദം. കെകെ ശൈലജ തന്നെ നിര്‍ദ്ദേശിച്ച നിലപാടാണ് പാര്‍ട്ടി അംഗീകരിച്ചത് എന്നാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിശദീകരണം. എന്നാല്‍ സര്‍ക്കാരിന്റെ കൂട്ടായ നേട്ടത്തിന് വ്യക്തി അവാര്‍ഡ് സ്വീകരിക്കേണ്ടതില്ല എന്ന വിലയിരുത്തല്‍ യെച്ചൂരി മറച്ചു വയ്ക്കുന്നില്ല. മഗ്‌സാസെ പോലൊരു വിഖ്യാത ബഹുമതി കേരളത്തിലെ ഒരു വനിതാ കമ്യൂണിസ്റ്റ് നേതാവിനു ലഭിക്കുക വഴി കേരളത്തിലെ സിപിഎമ്മിന് തിളക്കമേറുമെന്ന ന്യായമായ ബോധ്യം പോലും വലിയ സഖാക്കള്‍ക്ക് ഇല്ലാതെ പോയിരിക്കുന്നു.
രാഷ്ട്രീയ നേതാക്കള്‍ മഗ്‌സസെ വാങ്ങുന്നത് ഉചിതമല്ല എന്നതാണ് പാര്‍ട്ടിയുടെ ആദ്യ വിലയിരുത്തല്‍. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, മുന്‍ ഗവര്‍ണര്‍ കിരണ്‍ ബേദി എന്നിവര്‍ക്ക് മഗ്‌സസെ കിട്ടിയത് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിന് മുന്‍പാണ്. സിപിഐയുടെ മഹിളാ ഫെഡറേഷന്‍ അദ്ധ്യക്ഷ അരുണ റോയ് ഇത് സ്വീകരിച്ചപ്പോഴും ആ സ്ഥാനം ഏറ്റെടുത്തിരുന്നില്ല. അവാര്‍ഡ് സ്ഥാപനത്തിന് കാരണക്കാരനായ റമോണ്‍ മഗ്‌സസെ സിഐഎയുമായി ചേര്‍ന്ന് കമ്മ്യൂണിസ്റ്റുകളെ കൊന്നൊടുക്കി എന്നത് പുരസ്‌കാരം നിരസിക്കാനുള്ള മൂന്നാമത്തെ കാരണമായി സിപിഎം കണ്ടെത്തിയിരിക്കുന്നു.
അതേ സമയം കണ്ണൂരിലും കോഴിക്കോട്ടും മറ്റുമായി സിപിഎം എത്രത്തോളം പ്രതിയോഗികളെ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയെന്നതൊന്നും പാര്‍ട്ടിക്കു പ്രശ്‌നമല്ല. മുതലാളിത്തത്തെയും ബൂര്‍ഷ്യ്വാസിസത്തെയും എതിര്‍ക്കുന്നതിന്റെ ഭാഗമായി റമോണ്‍ മാഗ്‌സാസെയെയും പാപിയായി സിപിഎം കണ്ടെത്തിയിരിക്കുന്നു. ആസന്നമായ മന്ത്രിസഭാ പുനസംഘടനയുടെ ഭാഗമായി കെകെ ശൈലജയെ മന്ത്രിസഭയില്‍ ഉള്‍പ്പടുത്താന്‍ പല സംസ്ഥാന നേതാക്കളും തയ്യാറല്ല എന്ന സൂചനയാണ് കേന്ദ്രനേതൃത്വം നല്കുന്നത്. ആരോഗ്യഭരണത്തില്‍ വീണാ ജോര്‍ജ് വട്ടപ്പൂജ്യമായിരിക്കെയും ഷൈലജയെ ആ വകുപ്പിലേക്ക് തിരികെയെത്തിക്കാന്‍ പിണറായി ഉള്‍പ്പെടെ പുരുഷകേസരികള്‍ ഒരുക്കമല്ല.
സാങ്കേതിക കാരണങ്ങള്‍ പാര്‍ട്ടി നിരത്തുമ്പോഴും കെക ശൈലജയ്ക്ക് രാജ്യാന്തര തലത്തില്‍ പ്രാധാന്യം കിട്ടുന്നതിലെ വിഷയങ്ങള്‍ പാര്‍ട്ടിയില്‍ തുടരുന്നു എന്ന സൂചനയാണ് പുതിയ വിവാദവും നല്കുന്നത്. കൊവിഡ് പ്രതിരോധത്തിലെ വിജയം കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാമെന്നും സര്‍ക്കാരിന് കൂട്ടായാണ് അംഗീകാരം കിട്ടേണ്ടതെന്നുമാണ് പാര്‍ട്ടിയുടെ നിലപാട്. അതായത് ഷൈലജ മന്ത്രി കോവിഡിനെ പ്രതിരോധിച്ചതിനുള്ള അംഗീകാരമായി നല്‍കുന്ന അവാര്‍ഡ് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന് നല്‍കി അദ്ദേഹത്തെയാണ് ആദരിക്കേണ്ടതെന്ന് സിപിഎം പുതിയ സിദ്ധാന്തം മെനഞ്ഞിരിക്കുന്നു.
കെക ശൈലജ പാര്‍ട്ടി.
കേന്ദ്രകമ്മിറ്റി അംഗവും ദേശീയ നേതാവുമായിട്ടും മഗ്‌സസെ വാങ്ങിയാല്‍ പാര്‍ട്ടി ചെറുതായി പോകുമെന്നാണ് സീതാറാം യച്ചൂരി സഖാവ് ന്യായീകരണം പറയുന്നത്. മഗ്‌സാസെ എന്ന മഹാപുരസ്‌കാരം കൈവിട്ടുപോകുമ്പോഴും പാര്‍ട്ടിയാണ് വലുതെന്ന് ഷൈലജ പറഞ്ഞത് ഹൃദയവേദനയോടെയാണ്. രാവും പകലും ജോലി ചെയ്ത് ജനങ്ങളുടെ ആദരം പറ്റിയ ടീച്ചര്‍ മഗ്‌സാസെ വാങ്ങിയാല്‍ ആര്‍ക്കാണ് നഷ്ടം. സിപിഎമ്മ്് നഷ്ടമൊന്നുമില്ല, പക്ഷെ പിണറായി വിജയന് നഷ്ടമുണ്ട്. ഷൈലജ തനിക്കു മുകളിലും പാര്‍ട്ടിക്കു മുകളിലും അങ്ങനെ മേയേണ്ടെന്ന് പിണറായി പറഞ്ഞാല്‍ യെച്ചൂരിമാര്‍ അത് അപ്പാടെ വിഴുങ്ങിയേ പറ്റൂ. കാരണം പാര്‍ട്ടിയുടെ ഇപ്പോഴത്തെ അന്നദാതാത് പിണറായി വിജയനാണ്.
https://www.facebook.com/Malayalivartha






















