Widgets Magazine
11
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യാത്രകളിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കുക! ചിങ്ങം, തുലാം, ധനു രാശിക്കാർക്ക് ജാഗ്രത!


നെന്മാറ ഇരട്ടക്കൊലക്കേസിലെ വിചാരണയ്ക്കിടെ സാക്ഷികൾ കൂറുമാറി.... പ്രധാനസാക്ഷികളായ ചെന്താമരയുടെ സഹോദരനും ഭാര്യയും അയൽവാസിയും കോടതിയിൽ മൊഴി മാറ്റി


  പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ.... കൊച്ചിയിൽ എൻഡിഎയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും, പ്രധാനമന്ത്രിയുടെ റോഡ്‌ഷോ, എൻഡിഎ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ എറണാകുളം, തൃശൂർ ജില്ലകളിൽ നിന്നായി അര ലക്ഷം പ്രവർത്തകർ പങ്കെടുത്തേക്കും


സംസ്ഥാനത്ത് സമ്മിശ്ര കാലാവസ്ഥ..മാർച്ച് മാസം എത്തിയതോടെ ചൂടിൻ്റെ കാഠിന്യം വർദ്ധിക്കുകയാണ്... ഇന്ന് ഇടിമിന്നലോടുകൂടി...നേരിയ മഴയ്ക്ക് സാധ്യത..


ഏഴാം നാൾ മരണം വിളിച്ചു; പൊൻകുന്നത്തെ വാടകവീട്ടിൽ ദമ്പതികൾക്ക് സംഭവിച്ചത്....ചോര നിറഞ്ഞ മുറിയിൽ രണ്ടര വയസുകാരിയായ മകൾ...

കോടതി ഉത്തരവിട്ടാൽ മാത്രമേ ജലീലിനെതിരെ കേസെടുക്കുകയുള്ളൂ; തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌‌ട്രേറ്റിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ജലീലിനെതിരെ നേരത്തെ കീഴ്‌വായ്പുർ പൊലീസ് കേസെടുത്തിരുന്നു; ഈ കേസിൽ അന്വേഷണം നടക്കുകയാണ്; അതിനിടയിൽ ഡൽഹിയിൽ പുതിയ കേസ് രജിസ്റ്റർ ചെയ്യുന്നത് എന്തിനാണ് ? കെ ടി ജലീലിന്റെ വിഷയത്തിൽ നിലപാട് വ്യക്തമാക്കി ഡൽഹി പൊലീസ്

06 SEPTEMBER 2022 02:38 PM IST
മലയാളി വാര്‍ത്ത

മുൻ മന്ത്രിയും എം എൽ എയുമായ കെ ടി ജലീലിന്റെ കാശ്മീർ പരാമർശങ്ങൾ വളരെ വിവാദമായിരുന്നു. കേസ് എടുക്കേണ്ട തരത്തിലൊക്കെ കാര്യങ്ങൾ നീങ്ങിയിരുന്നു. ഇപ്പോൾ ഇതാ ഈ വിഷയത്തിൽ ഡൽഹി പൊലീസ് നിലപാടറിയിച്ചിരിക്കുകയാണ്. കോടതി ഉത്തരവിട്ടാൽ മാത്രമേ ജലീലിനെതിരെ കേസെടുക്കുകയുള്ളൂവെന്നാണ് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്. കേസിൽ റോസ് അവന്യു കോടതി തിങ്കളാഴ്ച വാദം കേൾക്കുവാനിരിക്കുകയാണ്.

തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌‌ട്രേറ്റിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ജലീലിനെതിരെ നേരത്തെ കീഴ്‌വായ്പുർ പൊലീസ് കേസെടുത്തിരുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. ഈ കേസിൽ അന്വേഷണം നടക്കുകയാണ്. അതിനിടയിൽ ഡൽഹിയിൽ പുതിയ കേസ് രജിസ്റ്റർ ചെയ്യുന്നത് എന്തിനാണെന്ന് ഡൽഹി പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ചോദ്യം ഉന്നയിച്ചിരിക്കുകയാണ്.

.കാശ്‌മീർ സന്ദർശനത്തിനിടെയുള്ള ചിത്രങ്ങൾ ജലീൽ ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. ചിത്രങ്ങൾക്കൊപ്പം പങ്കു വച്ച കുറിപ്പാണ് ഇപ്പോൾ വിവാദമായത്. പാക് അധിനിവേശ കാശ്‌മീരിനെ 'ആസാദ് കാശ്‌മീർ' എന്നും ഇന്ത്യയുടെ കാശ്‌മീരിനെ 'ഇന്ത്യൻ അധീന കാശ്‌മീർ' എന്നുമായിരുന്നു ജലീൽ വിശേഷിപ്പിച്ചത്. വിവാദമായതിന് പിന്നാലെ അദ്ദേഹം പോസ്റ്റ് ഡിലീറ്റ് ചെയ്‌തിരുന്നു.

അതേസമയം മുൻ മന്ത്രി കെടി ജലീലിന്റെ വിവാദ പരമർശത്തിൽ തൽസ്ഥിതി റിപ്പോർട്ട് ഫയൽ ചെയ്യാൻ ഡൽഹി കോടതി. സെപ്തംബർ 6 ന് മുൻപ് തൽസ്ഥിതി റിപ്പോർട്ട് ഫയൽ ചെയ്യാൻ കോടതി നിർദ്ദേശം നൽകി. വിഷയത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡൽഹി പൊലിസ് റോസ് അവന്യു കോടതിയിൽ പറഞ്ഞു. പരാമർശം നടന്നിട്ടുണ്ടെങ്കിൽ ഗൗരവകരമെന്ന് കോടതി വാക്കാൽ പരാമർശം നടത്തി.

കെടി ജലീലിനെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഡൽഹി പൊലീസ് അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. രാജ്യദ്രോഹം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്ന ഹർജിയിൽ റോസ് അവന്യൂ കോടതി ഇന്ന് വാദം കേൾക്കാനിരിക്കെയായിരുന്നു പൊലീസിൻ്റെ നടപടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൂങ്ങിമരിക്കാൻ ശ്രമിച്ചയാൾ കയർ പൊട്ടി ആറ്റിൽ വീണു മരിച്ചു  (27 minutes ago)

ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്  (41 minutes ago)

ന്യൂസിലൻഡിലെ ഫങ്കാരെ ഹെഡ്‌സിലെ തൈഹരൂർ കടലിടുക്കിൽ റോക്ക് ഫിഷിങ്ങിനിടെ കടലിൽ കാണാതായ യുവാവിന്റെ ഭൗതികാവശിഷ്ടങ്ങൾ കണ്ടെത്തി  (46 minutes ago)

പുണ്യതീർത്ഥയാത്രയും വിദേശ വാസവും! മിഥുനം, മകരം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (1 hour ago)

ചാമ്പ്യൻസ് ലീഗിൽ ഇന്ന് വമ്പന്മാരുടെ പ്രീക്വാർട്ടർ പോരാട്ടങ്ങൾ... മാഞ്ചസ്റ്റർ സിറ്റി ഇന്ന് സാന്റിയാഗോ ബെർണബ്യുവിൽ റയൽ മഡ്രിഡിനെ നേരിടും  (1 hour ago)

നെന്മാറ ഇരട്ടക്കൊലക്കേസിലെ വിചാരണയ്ക്കിടെ സാക്ഷികൾ കൂറുമാറി.... പ്രധാനസാക്ഷികളായ ചെന്താമരയുടെ സഹോദരനും ഭാര്യയും അയൽവാസിയും കോടതിയിൽ മൊഴി മാറ്റി  (1 hour ago)

വാഹന പരിശോധനയ്ക്കിടെ സബ് ഇന്‍സ്‌പെക്ടറെ സ്‌കൂട്ടറിടിച്ച് വീഴ്ത്തിയ കേസ്... പ്രതി അറസ്റ്റിൽ  (1 hour ago)

മുതിർന്ന സിപിഎം നേതാവ് ഇഎൻ മോഹൻദാസ് അന്തരിച്ചു.... മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിന് കൈമാറും  (2 hours ago)

ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് മോഷണക്കേസ്... മുൻ മേൽശാന്തി അറസ്റ്റിൽ  (2 hours ago)

പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാതാ വികസന പദ്ധതി  (2 hours ago)

അവഗണിക്കപ്പെട്ടു കിടന്നിരുന്ന നിരവധി പദ്ധതികളും ആവശ്യങ്ങളുമാണ് പത്ത് വർഷം കൊണ്ട് സർക്കാർ യാഥാർത്ഥ്യമാക്കിയത്; ജനങ്ങൾക്ക് മുമ്പിൽ മുഖം തിരിഞ്ഞു നടക്കുന്ന സമീപനമല്ല സർക്കാരിനുള്ളതെന്ന് മന്ത്രി ജി ആർ അനി  (2 hours ago)

 സാംസ്കാരികതയുടെ നിറവറിയിച്ച് ഭാരത് ഭവൻ  (3 hours ago)

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത.. അഞ്ച് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (3 hours ago)

തൃശൂരിൽ കാറിനുള്ളില്‍ 57കാരനെ മരിച്ച നിലയില്‍ കണ്ടെത്തി...  (3 hours ago)

ശബരിമല സന്നിധാനത്തെ സ്‌ട്രോങ്‌റൂമില്‍ സൂക്ഷിച്ചിട്ടുള്ള സ്വര്‍ണം, വെള്ളി തുടങ്ങിയവയുടെ കണക്കെടുപ്പിനായി അമിക്കസ് ക്യൂറി റിട്ട.ജസ്റ്റിസ് കെടി ശങ്കരന്‍ വീണ്ടുമെത്തും...  (3 hours ago)

Malayali Vartha Recommends