പട്ടി കടിച്ചാൽ വീണ്ടും വീണ്ടും കഴുകണം; സോപ്പും വെള്ളവും ഉപയോഗിച്ച് 15 മുതൽ 20 മിനിറ്റ് വരെ; ഉടൻ ഉടൻ എന്ന് പറഞ്ഞാൽ എത്രയും പെട്ടെന്ന് ദ്വാരം പോലെയുള്ള മുറിവുകളുടെ ഉള്ളിലേക്ക് ധാരധാരയായി വെള്ളം ഒഴിച്ച് കഴുക; പട്ടി കടിച്ചാൽ പെട്ടെന്ന് ചെയ്യേണ്ടുന്ന കാര്യമെന്താണെന്ന് ഡോ സുൽഫി നൂഹു

പട്ടി കടിച്ചാൽ പെട്ടെന്ന് ചെയ്യേണ്ടുന്ന കാര്യമെന്താണെന്ന് ഡോ സുൽഫി നൂഹു വ്യക്തമാക്കിയിരിക്കുകയാണ്. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; പട്ടി കടിച്ചാൽ വീണ്ടും വീണ്ടും കഴുകണം. സോപ്പും വെള്ളവും ഉപയോഗിച്ച് 15 മുതൽ 20 മിനിറ്റ് വരെ. ഉടൻ. ഉടൻ എന്ന് പറഞ്ഞാൽ എത്രയും പെട്ടെന്ന് ദ്വാരം പോലെയുള്ള മുറിവുകളുടെ ഉള്ളിലേക്ക് ധാരധാരയായി വെള്ളം ഒഴിച്ച് കഴുകണം
ബീറ്റാടിൻ മരുന്ന് ഉപയോഗിച്ച് വീണ്ടും ക്ലീൻ ചെയ്യണം. എത്രയും പെട്ടെന്ന് ആദ്യ ഡോസ് വാക്സിൻ എടുക്കണം. അതേസമയം കഴിഞ്ഞ ദിവസം അദ്ദേഹം ഈ വിഷയവുമായി ബന്ധപ്പെട്ടൊരു കുറിപ്പ് പങ്കു വയ്ക്കുകയുണ്ടായി.അദ്ദേഹം പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; പട്ടി കടിയിലും ഒരു ഗോൾഡൻ മണിക്കൂർ.
പട്ടികടിയിലും ഒരു ഗോൾഡൻ അവർ അഥവാ സുവർണ്ണ മണിക്കൂർ നിലനിർത്തുന്നതാണ് നല്ലതെന്ന് തോന്നുന്നു. ആദ്യത്തെ ഒരു മണിക്കൂറിൽ ചെയ്യേണ്ട കാര്യങ്ങൾ ചെയ്താൽ പേ വിഷബാധ ഏൽക്കുവാനുള്ള സാധ്യത 80 ശതമാനത്തോളം കുറയുമെന്ന് പഠനങ്ങൾ പറയുന്നു. പേ വിഷ ബാധയേറ്റാൽ ആദ്യം ചെയ്യേണ്ട കാര്യങ്ങൾ ഈ ഒരു മണിക്കൂറിൽ ചെയ്ത് തീർത്തെ തീരുകയുള്ളൂ.
എവിടെ വെച്ച് പട്ടി കടിച്ചുയെന്ന് നോക്കാതെ ഏറ്റവും അടുത്തുള്ള സ്ഥലത്ത് പോയി ടാപ്പിലെ വെള്ളം ധാരധാരയായി ഒഴിച്ച്, സോപ്പ് ഉപയോഗിച്ച് ഏറ്റവും കുറഞ്ഞത് 15 മിനിറ്റ് കഴുകുക എന്നുള്ളത് വളരെയധികം പ്രാധാന്യമർഹിക്കുന്നു. ഒരുപക്ഷേ സോപ്പ് ലഭ്യമല്ലെങ്കിൽ വെള്ളം മാത്രം ഉപയോഗിച്ച് കഴുകുയെങ്കിലും ചെയ്തിരിക്കണം . ദ്വാരത്തിന്റെ രീതിയിലുള്ള മുറിവുകളിൽ ഉള്ളിലേക്ക് വെള്ളം ധാരയായിട്ട് വീഴുന്ന രീതിയിൽ കഴുകുന്നത് വളരെ നല്ലത്.
സോപ്പ് ലായനി വൈറസിന്റെ പുറത്തുള്ള ചട്ടയെ അലിയിച്ച് കളയും. മുറിവ് കഴുകി കഴിഞ്ഞാൽ അയഡിൻ സൊലൂഷനോ ആൽക്കഹോൾ സൊലൂഷനോ ഉപയോഗിച്ച് ശുദ്ധമായി ക്ലീൻ ചെയ്യണം. വാക്സിനേഷൻ ആവശ്യമെങ്കിൽ എടുക്കേണ്ടത് എത്രയും പെട്ടെന്ന് . വൈറസ് ശരീരത്തിലേക്ക് കടന്നു കഴിഞ്ഞാൽ അത് നർവസ് സിസ്റ്റത്തെ ബാധിക്കുന്നതിന് മുൻപ് എത്രയും പെട്ടെന്ന് ആദ്യത്തെ ഡോസ് വാക്സിനേഷനും എടുക്കുന്നത് പ്രാധാന്യം.
ഡോക്ടറുടെ നിർദ്ദേശപ്രകാരം ഇമ്മ്യൂണോ ഗ്ലോബലിനും കുത്തിവയ്ക്കണം. തുടർച്ചയായുള്ള മരണങ്ങൾ ഈ ബാച്ച് വാക്സിന്റെ ഫലപ്രാപ്തിയെക്കുറിച്ച് സംശയം ഉണർത്തുന്നുവെന്നുള്ളതിന് സംശയമില്ല. അതിനർത്ഥം വാക്സിൻ ഫലവത്തല്ല എന്നല്ല.
വാക്സിൻ നിർമ്മാണത്തിലോ അതിൻറെ ശീതീകരണത്തിലോ ശുദ്ധീകരണത്തിലോ സംഭവിച്ച പാളിച്ചകൾ വാക്സിന്റെ ഫലപ്രാപ്തിയെ കുറയ്ക്കും എന്ന് നമുക്കറിയാം. വാക്സിന്റെ നിലവിലെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതോടൊപ്പം ആദ്യത്തെ ഗോൾഡൻ മണിക്കൂറിലെ ഗോൾഡൻ പ്രയോഗങ്ങൾ റാബീസ് തടയുക തന്നെ ചെയ്യും. പട്ടി കടിച്ചാലും ഇരിക്കട്ടെ ഒരു ഗോൾഡൻ മണിക്കൂർ.
https://www.facebook.com/Malayalivartha




















