കാറിൽ സഞ്ചരിക്കുന്ന ആരെയും നായ കടിക്കില്ല; നടന്നുപോകുന്നവരെയും ഇരു ചക്ര വാഹനങ്ങളിൽ പോകുന്നവരെയും വിശന്ന് വലഞ്ഞ നായ്ക്കൾ കടിച്ചിരിക്കും; ശ്രദ്ധേയമായ കുറിപ്പ് പങ്കു വച്ച് ഹരീഷ് പേരടി

കാറിൽ സഞ്ചരിക്കുന്ന ആരെയും നായ കടിക്കില്ല...നടന്നുപോകുന്നവരെയും ഇരു ചക്ര വാഹനങ്ങളിൽ പോകുന്നവരെയും വിശന്ന് വലഞ്ഞ നായിക്കൾ കടിച്ചിരിക്കും.. ശ്രദ്ധേയമായ കുറിപ്പ് പങ്കു വച്ച് ഹരീഷ് പേരടി.
അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; കാറിൽ സഞ്ചരിക്കുന്ന ആരെയും നായ കടിക്കില്ല...നടന്നുപോകുന്നവരെയും ഇരു ചക്ര വാഹനങ്ങളിൽ പോകുന്നവരെയും വിശന്ന് വലഞ്ഞ നായിക്കൾ കടിച്ചിരിക്കും... അതാണ് കേരളത്തിന്റെ അവസ്ഥ.
അമേരിക്കയിൽ ചികിൽസിക്കാൻ പോവാൻ പറ്റാത്ത പട്ടി കടിയേറ്റ സാധാരണ മനുഷ്യരുടെ മരണങ്ങളുടെ എണ്ണം വർദ്ധിച്ചിട്ടും നോക്കുകുത്തിയായി മാറിയ, ഫലപ്രദമായ വാക്സിൻ വിതരണം ചെയ്യാൻ കഴിവില്ലാത്ത ഇടതു തബ്രാക്കൻമാരുടെ ഭരണംകൂടം തന്നെയാണ് ഇന്ന് അഭിരാമി എന്ന ഈ കുട്ടിയേയും കൊന്നത്...ആരോഗ്യമന്ത്രി ഈ മരണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെക്കുക...അവർക്ക് വീണ്ടും വാർത്ത വായിക്കാൻ പോവാനുള്ള യോഗ്യതപോലും ഇല്ലാതാവുന്നു... ഇടതുപക്ഷമേ നാണക്കേട്..
https://www.facebook.com/Malayalivartha




















