Widgets Magazine
12
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വീണ്ടും തെരുവുനായ ആക്രമണം... കാട്ടാക്കടയില്‍ കുട്ടികളടക്കം മൂന്ന് പേര്‍ക്ക് നായയുടെ കടിയേറ്റു

07 SEPTEMBER 2022 07:59 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം കാട്ടാക്കടയില്‍ കുട്ടികളടക്കം മൂന്ന് പേര്‍ക്ക് നായയുടെ കടിയേറ്റു. ആമച്ചല്‍ ബസ് സ്‌റ്റോപ്പില്‍ നിന്നവരെയാണ് നായ കടിച്ചത്. വെയിറ്റിങ് ഷെഡില്‍ ബസ് കാത്ത് നിന്ന കുട്ടിയെയാണ് ആദ്യം നായ കടിച്ചത്. തൊട്ടുപിന്നാലെ ബസ് ഇറങ്ങി നടന്ന് പോയ കുട്ടിയെയും കുട്ടിയെ രക്ഷിക്കാനെത്തിയ മറ്റൊരാളെയും നായ ആക്രമിക്കുകയായിരുന്നു. മൂന്ന് പേരെയും പരിശോധനകള്‍ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കാട്ടാക്കടയിലെ വിവിധ ഇടങ്ങളിലായി കഴിഞ്ഞ ദിവസവും തെരുവ് നായ ആക്രമണമുണ്ടായിരുന്നു.

പത്തനംതിട്ട റാന്നിയില്‍ തെരുവുനായയുടെ കടിയേറ്റുമരിച്ച അഭിരാമിയ്ക്കു പേവിഷബാധയേറ്റതായി സ്ഥിരീകരിച്ചിരുന്നു. കോട്ടയം മെഡി. കോളജില്‍ ചികില്‍സയിലായിരുന്ന അഭിരാമി ഇന്ന് ഉച്ചയ്ക്കാണ് മരിച്ചത്. പുണെയിലെ സ്രവ സാംപിള്‍ പരിശോധനയിലാണ് പേവിഷബാധയേറ്റതായി സ്ഥിരീകരിച്ചത്. തലച്ചോറിലേക്ക് വൈറസ് പടര്‍ന്നതാണ് മരണ കാരണം.

പത്തനംതിട്ട മൈലപ്ര സ്വദേശിനിയായ അഭിരാമിയെ ശനിയാഴ്ചയാണ് കോട്ടയം ഐസിഎച്ചില്‍ പ്രവേശിപ്പിച്ചത്. പേവിഷബാധയുടെ ലക്ഷണങ്ങള്‍ കാണിച്ച പെണ്‍കുട്ടിയുടെ ജീവന്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നിലനിര്‍ത്തിയത്. വൈറസ് ബാധ തലച്ചോറിലേക്കും വ്യാപിച്ചതോടെ ഉച്ചയ്ക്ക് 1:45 ന് മരിച്ചു.

എന്നാല്‍ പ്രാഥമിക ചികിത്സ നല്‍കുന്നതില്‍ വീഴ്ചയുണ്ടായിട്ടില്ലെന്ന് ഐസിഎച്ച് സൂപ്രണ്ട് ഡോ.ജയപ്രകാശ് പറഞ്ഞു. അഭിരാമിയുടെ കണ്ണിന് താഴെയേറ്റ ആഴത്തിലുള്ള മുറിവായിരിക്കാം ആരോഗ്യനില വഷളാകാന്‍ കാരണമെന്നുമാണ് വിശദീകരണം . അഭിരാമിയുടെ മരണം അങ്ങേയറ്റം ദുഃഖകരമാണെന്നും കുടുംബരോഗ്യ കേന്ദ്രങ്ങളില്‍ പ്രാഥമിക ചികിത്സ നല്‍കുന്നതില്‍ വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു.

കഴിഞ്ഞ 13ന് വീടിന് സമീപത്തുനിന്നാണ് നായയുടെ കടിയേറ്റത്. തുടര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശു പത്രിയില്‍ മൂന്ന്‌ടോസ് പ്രതിരോധ കുത്തിവയ്പ് എടുത്തിരുന്നു. എന്നാല്‍ കടിയേറ്റ കണ്ണിന്റെ ഭാഗത്ത് അണുബായ യുണ്ടാകുകയും തലച്ചോറിനെ ബാധിക്കുകയും ചെയ്തതിനാല്‍, വെള്ളിയാഴ്ച ആരോഗ്യസ്ഥിതി മോശമായി ഇതിനെ തുടര്‍ന്നാണ് കുട്ടികളുടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ശനിയാഴ്ച വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ ഉമിനീര്‍, കണ്ണുനീര്‍, നട്ടെല്ലില്‍ നിന്നുള്ള വെള്ളം, കഴുത്തിന്റെ പിന്‍ഭാഗത്തു നിന്നുള്ള ത്വക്ക് എന്നിവയുടെ സാംമ്പിളുകള്‍ ശേഖരിച്ച് പൂനെ വൈറോളജി ലാബില്‍ അയക്കുകയും ചെയ്തിരുന്നു. എന്നാല്‍, തിങ്കളാഴ്ച ഉച്ചയ്ക്ക് 1.45 ന് മരണം സംഭവിക്കുകയായിരുന്നു. തെരുവുനായ ഒന്‍പത് സ്ഥലത്താണ് പെണ്‍കുട്ടിയെ കടിച്ചത്.

പാലു വാങ്ങാന്‍ പോകുമ്പോഴാണ് അഭിരാമിയെ തെരുവുനായ ആക്രമിച്ചത്. വാഹനസൗകര്യം കുറവായ സ്ഥലത്തുനിന്ന് ബൈക്കില്‍ കയറ്റിയാണ് കുട്ടിയെ 6 കിലോമീറ്ററോളം ദൂരെ പെരുനാട് കുടുംബാരോഗ്യകേന്ദ്രത്തില്‍ എത്തിച്ചത്. രാവിലെ 7.30 കഴിഞ്ഞപ്പോള്‍ എഫ്എച്ച്‌സിയില്‍ എത്തിയെങ്കിലും ഡോക്ടറുള്ള സമയമായിരുന്നില്ല.

കുട്ടിയുടെ ശരീരത്തിന്റെ വിവിധ ഭാഗത്തു കടിയേറ്റിരുന്നു. ഇതില്‍ കണ്ണിന് സമീപത്തേത് ആഴത്തിലുള്ള മുറിവാണ്. തെരുവുനായ അരമണിക്കൂറോളം കുട്ടിയെ ആക്രമിച്ചു എന്നാണ് വിവരം. പല്ലിനു പുറമേ നഖം കൊണ്ടുള്ള മുറിവുകളും ഉണ്ടായിട്ടുണ്ട്. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശ പ്രകാരം ചികിത്സയ്ക്കാരി പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിരുന്നു. പേ വിഷബാധ ഉണ്ടോ എന്ന് അറിയുന്നതിനു പുണെ വൈറോളജി ലാബിലേക്കും തിരുവനന്തപുരത്തെ സര്‍ക്കാര്‍ ലാബിലേക്കും സാംപിള്‍ അയക്കുകയും ചെയ്തിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ പൗരന്മാരെ വിവിധ വിമാനങ്ങളിൽ നാട്ടിലെത്തിച്ചു....  (32 minutes ago)

പൂങ്കുഴലിയുടെ പത്തിക്കടിച്ച് കോടതി..! രാഹുലിന്റെ Password അങ്ങനെ എടുക്കണ്ട..!MLAയുടെ ഫോണിലെ നഗ്ന ദൃശ്യം കിടന്ന് ചീയുന്നു..!  (32 minutes ago)

ഇങ്ങോട്ട് താ ഡാ..മോദിയുടെ കാറിലെ പൂവ് വേണം, പെണ്ണുങ്ങളും ആണുങ്ങളും അടി..!വേദിയിൽ കയറിയ ഹൈബിയോട് മുട്ടൻ മോദിയുടെ ചോദ്യം..!ഇന്നലെ  (45 minutes ago)

കേരളത്തിൽ മാർച്ച് 17ന് ശേഷം ദക്ഷിണേന്ത്യൻ മേഖലകളിൽ ശക്തമായ മഴ; ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്  (52 minutes ago)

വെള്ളാപ്പള്ളി നടേശനെ അയോഗ്യനാക്കി ഹൈക്കോടതി  (1 hour ago)

ഒ.പി സമയം ദീർഘിപ്പിച്ച സുപ്രധാന ഉത്തരവ് മരവിപ്പിച്ച് സർക്കാർ...  (1 hour ago)

കാറും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം  (1 hour ago)

ടിപ്പർ ലോറികൾ, സ്റ്റേജ് കാരിയർ വാഹനങ്ങൾ, മറ്റ് ഭാരവാഹനങ്ങൾ എന്നിവയുടെ പരമാവധി വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്ററായി ഉയർത്തി...റോഡ് സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്ന് ഡ്രൈവർമാർക്ക് ഗതാഗതവകുപ്പ് നിർദേശം ന  (1 hour ago)

നിയമസഭാ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് മുൻ മന്ത്രി ജി. സുധാകരൻ  (2 hours ago)

ബാല നടനായിരുന്ന ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി...  (3 hours ago)

ഓഹരി വിപണിയില്‍ ഇന്നും കനത്ത ഇടിവ്...  (3 hours ago)

സ്വര്‍ണവിലയില്‍ ഇടിവ്... പവന് 360 രൂപയുടെ കുറവ്  (3 hours ago)

ഗോവിന്ദൻ UNCLE ഇത് POCSO മൊണാലിസക്ക് 18 ആയില്ല ശിവൻകുട്ടിയുടെ ചെകിട്ട് പൊളിക്കാൻ പെണ്ണിന്റെ അച്ഛൻ കേരളത്തിൽ..!!  (4 hours ago)

മികച്ച ഭരണാധികാരിയും പ്രചോദിപ്പിക്കുന്ന നേതാവുമാണ് മോദിയെന്ന് മോഹൻലാൽ  (4 hours ago)

മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ നിർണായക മൊഴി നൽകി മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി, താൻ ആരുടെയും സാമ്പത്തിക വിഷയത്തിൽ ഇടപെട്ടിട്ടില്ലെന്ന് കടകംപള്ളി സുരേന്ദ്രൻ  (4 hours ago)

Malayali Vartha Recommends