പതിനാലുകാരനെ തട്ടിക്കൊണ്ടുപോയ കേസില്‍ ഒരാള്‍ കൂടി കസ്റ്റഡിയിലായി...

കടം വാങ്ങിയ പണം തിരിച്ചു കിട്ടാനായി കൊല്ലം കൊട്ടിയത്ത് പതിനാലുകാരനെ തട്ടിക്കൊണ്ടുപോയ കേസില്‍ ഒരാള്‍ കൂടി കസ്റ്റഡിയില്‍. കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ക്വട്ടേഷന്‍ നല്‍കിയ ഫിസിയോതെറാപ്പിസ്റ്റ് സെയ്തലിയാണ് കൊട്ടിയം പൊലീസിന്റെ പിടിയിലായത്. പതിനാലുകാരന്റ വീടിനു സമീപം തന്നെയാണ് യുവാവിന്റെയും വീട്.
കുട്ടിയുടെ അമ്മ യുവാവിന്റെ വീട്ടില്‍നിന്ന് ലക്ഷത്തിലധികം രൂപ കടം വാങ്ങിയിരുന്നു. തുക തിരിച്ചു കിട്ടാനായി വീട്ടുകാരെ സമ്മര്‍ദത്തിലാക്കാനാണ് തട്ടിക്കൊണ്ടു പോകല്‍ നടത്തിയതെന്നാണ് വിവരം. ക്വട്ടേഷന്‍ സംഘത്തില്‍ ഉള്‍പ്പെട്ട മാര്‍ത്താണ്ഡം സ്വദേശിയായ ബിജുവിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അതേസമയം കോടികളുടെ സാമ്പത്തികഇടപാടും തിരിമറിയും നടന്നിട്ടുണ്ടെന്നാണ് വിവരം. വിശദമായ അന്വേഷണത്തിലൂടെ കൂടുതല്‍ പ്രതികളെ പിടികൂടിയാല്‍ മാത്രമേ വസ്തുത പുറത്തു വരികയുള്ളൂ. തിങ്കള്‍ വൈകിട്ടാണ് കാറുകളില്‍ എത്തിയവര്‍ പതിനാലുകാരനെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടു പോയതും മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് പാറശാലയില്‍ വച്ച് കുട്ടിയെ രക്ഷപെടുത്തിയതും.
രാത്രി 11.30 ഓടെ അതിര്‍ത്തിയില്‍ കോഴിവിള ഭാഗത്ത് വാഹനപരിശോധന നടത്തുകയായിരുന്ന എഎസ്‌ഐ യാക്കൂബിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ സിആര്‍വി 8 പട്രോളിങ് വാഹനത്തിനടുത്തേക്ക് ഒരു ഓട്ടോറിക്ഷ എത്തി. പരിശോധനയ്ക്കായി കൈ കാണിച്ചപ്പോള്‍ ഡ്രൈവര്‍ വാഹനം നിര്‍ത്തി. വാഹനം നിര്‍ത്തിയ ഉടനെ ഒരാള്‍ ഇറങ്ങി ഓടിയതോടെ പൊലീസ് സംഘം വാഹനം വളഞ്ഞു.
കുട്ടിയെയും ആളുകളെയും കണ്ടതോടെ െ്രെഡവര്‍ ഉള്‍പ്പെടെയുള്ള സംഘത്തെ സ്‌റ്റേഷനിലേക്കു കൊണ്ടുവന്നു. തട്ടികൊണ്ടുവന്ന സംഘത്തില്‍ ഒരാള്‍ മാത്രമാണ് ഉണ്ടായിരുന്നത്. രാത്രിയായതിനാല്‍ ഓട്ടോറിക്ഷ െ്രെഡവര്‍ക്ക് കൂട്ടുവന്നവരായിരുന്നു മറ്റു രണ്ടുപേര്‍. കുറ്റകൃത്യത്തില്‍ പങ്കില്ലാത്തതിനാല്‍ ഇവരെ വിട്ടയച്ചു.
കൊട്ടിയത്തേക്കു പോയ സംഘത്തില്‍ രണ്ടു വാഹനങ്ങളുണ്ടായിരുന്നതായാണ് പിടിയിലായ കന്യാകുമാരി കാട്ടാത്തുറ സ്വദേശി ബിജു (30) പൊലീസിനോട് പറഞ്ഞത്. ഒരു വാഹനത്തില്‍ ആറുപേരും മറ്റേ വാഹനത്തില്‍ മൂന്നു പേരുമാണ് ഉണ്ടായിരുന്നത്. ആദ്യവാഹനം നേരത്തെ തന്നെ അതിര്‍ത്തി കടന്നു. സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുവന്നതെന്നും ഒരു ലക്ഷം രൂപയ്ക്കാണ് ക്വട്ടേഷന്‍ ഏറ്റെടുത്തതെന്നും ബിജു പൊലീസിനോട് പറഞ്ഞു.
https://www.facebook.com/Malayalivartha


























