ഭക്ഷണം കളഞ്ഞുള്ള പ്രതിഷേധം പാടില്ലാത്തതാണ്! അവരുടെ പ്രതിഷേധ രീതി അപക്വമായിരുന്നു.... പക്ഷെ ആത്മാഭിമാനത്തേക്കാൾ വലുതല്ല വിശപ്പും ഭക്ഷണവുമെന്ന് കുറച്ച് മനുഷ്യർ ചിന്തിച്ചാൽ അതാണ് ശരി, അവരെ ജോലിയിൽ നിന്നും പിരിച്ചുവിട്ടത് ബാലിശമായിരുന്നെന്ന് മനസിലാക്കാൻ അത്ര പ്രയാസമാണോ? മനോജ് വെള്ളനാട് കുറിക്കുന്നു

ഓണസദ്യ മാലിന്യത്തിൽ വലിച്ചെറിഞ്ഞന്ന പേരിൽ ചാല സർക്കിളിലെ 11 ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കുകയുണ്ടായി. എന്നാൽ ഇതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് മനോജ് വെള്ളനാട്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
ഭക്ഷണം കളഞ്ഞുള്ള പ്രതിഷേധം പാടില്ലാത്തതാണ്. അവരുടെ പ്രതിഷേധ രീതി അപക്വമായിരുന്നു. പക്ഷെ ആത്മാഭിമാനത്തേക്കാൾ വലുതല്ല വിശപ്പും ഭക്ഷണവുമെന്ന് കുറച്ച് മനുഷ്യർ ചിന്തിച്ചാൽ അതാണ് ശരി. അവരെ ജോലിയിൽ നിന്നും പിരിച്ചുവിട്ടത് ബാലിശമായിരുന്നെന്ന് മനസിലാക്കാൻ അത്ര പ്രയാസമാണോ?
ആറ്റുകാൽ പൊങ്കാലയ്ക്ക് ഈ നഗരസഭയ്ക്കുള്ളിൽ മാലിന്യക്കൂമ്പാരത്തിൽ വരുന്ന ഭക്ഷണത്തിന്റെ ആയിരത്തിലൊന്നുണ്ടോ അവർ ഈ കളഞ്ഞത്? പിരിച്ചു വിട്ടവരുടെ ന്യായമനുസരിച്ച് തിരുവനന്തപുരം നഗരസഭയിലെ അമ്പലങ്ങളിൽ ഒരു ദിവസം അഭിഷേകം വഴി വേസ്റ്റാവുന്ന പാലുണ്ടെങ്കിൽ എത്ര പാവപ്പെട്ട കുഞ്ഞുങ്ങൾക്ക് വിശപ്പകറ്റാം?
പ്രിവിലേജില്ലാത്തവരുടെ തെറ്റ് ഭീകരമായി മറ്റുള്ളവർക്ക് തോന്നുന്നത് സ്വാഭാവികമാണ്. ഇതേ കുറ്റം ക്ലറിക്കൽ പോസ്റ്റിലോ അതിനു മുകളിലോ ഉള്ളവരാണ് ചെയ്തതെങ്കിൽ ഈ വക നടപടികൾ ഉണ്ടാകുമായിരുന്നോ എന്ന് ചിന്തിച്ചാലും ചിലപ്പോൾ ഉത്തരം കിട്ടും. അൽപ്പം മനുഷ്യത്വം ഉണ്ടെങ്കിൽ അവരോട് പകയല്ല, കാരുണ്യമാണ് കാണിക്കേണ്ടത്. അവരെ ജോലി ചെയ്ത് ജീവിക്കാൻ അനുവദിക്കുക.
മനോജ് വെള്ളനാട്
https://www.facebook.com/Malayalivartha























