ഭര്‍തൃഗൃഹത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത... ഓണത്തിന് മുന്‍പായി രണ്ടാഴ്ച ഷീജ സ്വന്തം വീട്ടില്‍ വന്ന യുവതിയെ ഭര്‍ത്താവ് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു

ഭര്‍തൃഗൃഹത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. വളകോട് പുത്തന്‍വീട്ടില്‍ ജോബിഷിന്റെ ഭാര്യയുമായ എം.കെ.ഷീജ എന്ന 27കാരിയാണ് മരിച്ചത്. പത്ത് മാസം മുന്‍പായിരുന്നു ഷീജയുടേയും ജോബിഷിന്റേയും വിവാഹം. അതേസമയം, യുവതിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് യുവതിയുടെ ബന്ധുക്കള്‍ രംഗത്തെത്തി.
ജോബിഷ് മദ്യപിച്ചെത്തി മര്‍ദ്ദിച്ചിരുന്നതായും ജോബിഷിന്റെ മാതാപിതാക്കള്‍ വഴക്കിട്ടിരുന്നതായും ഷീജ പറഞ്ഞിരുന്നതായി സഹോദരന്‍ അരുണ്‍ പറഞ്ഞു. ജീവിതം മടുത്തതായി ഷീജ ചില സുഹൃത്തുക്കളോട് പറഞ്ഞിരുന്നുവെന്നും അരുണ്‍ ആരോപിക്കുന്നു. ഓണത്തിന് മുന്‍പായി രണ്ടാഴ്ച ഷീജ സ്വന്തം വീട്ടില്‍ വന്നു നിന്നിരുന്നു. തുടര്‍ന്ന് ജോബിഷ് എത്തി കൂട്ടിക്കൊണ്ടുപോയി.
തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി അരുണ്‍ ജോബിഷിന്റെ വീട്ടിലെത്തിയപ്പോള്‍ ഷീജയെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയെന്നാണ് അറിയിച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയപ്പോഴാണ് മരണവിവരം അറിയുന്നത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























