വര്‍ഷങ്ങളായുള്ള പ്രണയം പൂവണിഞ്ഞത് നാല് മാസം മുമ്പ്... നവവധു തുങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

വര്‍ഷങ്ങളായുള്ള പ്രണയം പൂവണിഞ്ഞ് നാലു മാസം പിന്നിട്ട ശേഷം നവവധു തുങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. പാലോട് സ്വദേശി ബിജു ടൈറ്റസ് (29) നെ നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു. പേരുര്‍ക്കട സ്വദേശി സംജിത ( 28 )യാണ് മരിച്ചത്. സെപ്റ്റംബര്‍ എട്ടാം തീയതിയാണ് നവവധു നെടുമങ്ങാട് വാടക വീട്ടില്‍ ഫാനില്‍ ഷാള്‍ കുരുക്കി തുങ്ങി മരിച്ചത്.
രാവിലെ 11 മണിയോടെയായിരുന്നു സംഭവം. നാലുമാസമായി ബിജുവും സംജിതയും തമ്മില്‍ വിവാഹം നടന്നിട്ട്. ഇരുവരും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. സംജിത പട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സ് ആയിരുന്നു. ബിജു കണ്‍സ്ട്രഷന്‍ വര്‍ക്ക് ചെയ്യുന്ന ആളാണ്. ഇരുവരും തമ്മില്‍ ചെറിയ വഴക്ക് ഉണ്ടായിരുന്നു. സംജിത പിണങ്ങി സംജിതയുടെ വീട്ടില്‍ പോയി നിന്നിരുന്നു. ബിജു ആറാം തീയതി പോയി സംജിതയെ തിരികെ വിളിച്ച് കൊണ്ടുവരികയായിരുന്നു.
എന്നാല്‍ തിരികെ വീട്ടിലെത്തിയ സംജിത ബിജുവിന്റെ അമ്മയുമായി ചില വാക്ക് തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. ഇതു ബന്ധപ്പെട്ടു ബിജു സംജിതയെ അടിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇരുനില വീട്ടിന്റെ മുകളില്‍ ചെന്ന് റൂമില്‍ സംജിത തുങ്ങിമരിക്കുകയായിരുന്നു. അതേസമയം ബിജു ഇത് കാണുകയും ഉടന്‍ തന്നെ സംജിതയെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ബന്ധുകളുടെ പരാതിയില്‍ മേല്‍ ബിജു ഇന്നലെ രാത്രി പാലോട് കുടുബ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കും. ആത്മഹത്യ പ്രേരണ, ഗാര്‍ഹിക പീഡനം എന്നീ വകുപ്പുകള്‍ ചുമത്തി പ്രതിക്കെതിരെ പൊലീസ് കേസ് എടുത്തു. സ്ത്രീധനവുമായി ബന്ധപ്പെട്ട വഴക്കല്ല മരണകാരണമെന്നും പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha


























