രാഹുല്‍ഗാന്ധി തിരുവനന്തപുരത്തേക്ക്.... രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് കേരളത്തിലെ പ്രയാണം ആരംഭിക്കും.... ജനക്കൂട്ടത്തില്‍ അലിയുന്ന നേതാവായി രാഹുല്‍ ഗാന്ധി

രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന കേരളത്തിലെ പ്രയാണം ആരംഭിക്കും. അതിര്‍ത്തിയായ കളിയിക്കാവിളയില്‍ ഇന്നലെ യാത്ര പൂര്‍ത്തിയാക്കിയ സംഘം പാറശ്ശാലയ്ക്കടുത്ത് ചെറുവാരക്കോണത്ത് തങ്ങി. ഇന്ന് രാവിലെ ഏഴിന് പാറശ്ശാലയില്‍ നിന്നായിരിക്കും പദയാത്ര തുടങ്ങുക.
കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, ഡി.സി.സി. പ്രസിഡന്റ് പാലോട് രവി എന്നിവരുടെ നേതൃത്വത്തില്‍ നെല്‍ക്കതിരും ഇളനീരും നല്‍കി സ്വീകരിക്കും. രാവിലെ യാത്ര നെയ്യാറ്റിന്‍കര ഊരൂട്ടുകാലയില്‍ സ്വതന്ത്ര്യസമരസേനാനി ജി. രാമചന്ദ്രന്റെ വസതിയായ മാധവിമന്ദിരത്തില്‍ സമാപിക്കും.
പരമ്പരാഗത നെയ്ത്തുതൊഴിലാളികളുമായി രാഹുല്‍ഗാന്ധി സംവദിക്കും. മാധവിമന്ദിരത്തിലെ ഗാന്ധിമ്യൂസിയം അദ്ദേഹം സന്ദര്‍ശിക്കും.
വൈകുന്നേരം ് നിംസ് ആശുപത്രി വളപ്പില്‍ ഗാന്ധിയന്മരായ ഗോപിനാഥന്‍ നായരുടെയും കെ.ഇ. മാമന്റെയും സ്തൂപം അനാച്ഛാദനം ചെയ്യും. വൈകുന്നേരം യാത്ര നേമത്ത് സമാപിക്കും.
12-ന് രാവിലെ നേമത്തുനിന്നാരംഭിക്കുന്ന പദയാത്ര പട്ടത്ത് സമാപിക്കും. സാംസ്‌കാരിക-സാമൂഹിക മേഖലയിലെ പ്രമുഖരുമായും ജവഹര്‍ ബാല്‍മഞ്ചിലെ വിദ്യാര്‍ഥികളുമായും രാഹുല്‍ഗാന്ധി സംവദിക്കും.
അതേസമയം രാഹുലിന്റെ യാത്രയ്ക്കിടയില്‍ കനത്ത വെയിലിനെ അവഗണിച്ചു വഴിവക്കില്‍ തിങ്ങിക്കൂടുന്ന ആരെയും അദ്ദേഹം നിരാശപ്പെടുത്തുന്നില്ല. കുട്ടികളും സ്ത്രീകളുമാണ് ഏറെയും. നടന്നു നീങ്ങുന്നതിനിടെ സ്‌കൂള്‍ യൂണിഫോം ധരിച്ച് ഒരുസംഘം വിദ്യാര്‍ഥികള്‍. ഏറെ നേരമായി രാഹുലിന്റെ വരവും നോക്കി നില്‍പാണ്. അടുത്തെത്തിയപ്പോള്‍ 'രാഹുല്‍ ജീ' എന്ന് കുട്ടികള്‍ ആര്‍ത്തു വിളിച്ചു. വിളി ഫലം കണ്ടു. കുട്ടികളുടെ ശബ്ദം ശ്രദ്ധിച്ച രാഹുല്‍ അവരുടെ അടുത്തേക്കു വന്നു. നീട്ടിയ കൈകളിലെല്ലാം തൊട്ട് രാഹുല്‍ മുന്നോട്ടു നീങ്ങിയപ്പോള്‍ കുട്ടികളുടെ മുഖത്ത് സന്തോഷം.
സാധാരണക്കാരന്റെ സ്പന്ദനമുള്ള എല്ലാ തുരുത്തുകളിലേക്കും കേള്‍വിക്കാരനായി യാത്രയിലും രാഹുല്‍ കടന്നുചെന്നു. ആള്‍ക്കൂട്ടത്തില്‍ അലിയുന്ന നേതാവായി രാഹുല്‍ ഗാന്ധി.
7നു വൈകിട്ടു കന്യാകുമാരി കടല്‍ത്തീരത്തെ ഗാന്ധി മണ്ഡപത്തില്‍ ദേശീയ പതാകയേറ്റു വാങ്ങിയാണ് ഭാരത് ജോഡോ യാത്ര തുടങ്ങിയത്.
https://www.facebook.com/Malayalivartha


























