സന്തോഷയാത്ര കണ്ണീര്‍യാത്രയായി.... ഓണം ആഘോഷിക്കാനായി സ്വന്തം വീട്ടിലെത്തിയ അമ്മയും മകളും മുങ്ങി മരിച്ചു..... കണ്ണീരടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും നാട്ടുകാരും

സന്തോഷയാത്ര കണ്ണീര്‍യാത്രയായി.... ഓണം ആഘോഷിക്കാനായി സ്വന്തം വീട്ടിലെത്തിയ അമ്മയും മകളും മുങ്ങി മരിച്ചു..... കണ്ണീരടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും നാട്ടുകാരും
ഓണാവധിക്കായി സ്വന്തം വീട്ടിലെത്തിയ അമ്മയും മകളുമാണ് മുങ്ങിമരിച്ചത്. കുന്നംകുളം കാണിപ്പയ്യൂര്‍ അമ്പലത്തിങ്ങല്‍ ഷൈനി (41), മകള്‍ ആശ്ചര്യ (12) എന്നിവരാണ് മരിച്ചത്.
ഓണനാളില്‍ കാണിപ്പയ്യൂരിലെ ഭര്‍ത്തൃവീട്ടില്‍ നിന്ന് പള്ളിക്കരയിലെ സ്വന്തം വീട്ടിലേക്ക് വിരുന്നു വന്നതാണ് രണ്ടുപേരും. ശനിയാഴ്ച ഒന്‍പതുമണിയോടെ ചങ്ങരംകുളം പള്ളിക്കര തെക്കുമുറിയില്‍ ഒതളൂര്‍ ബണ്ടിന് സമീപത്തായി വെമ്പുഴ പാടത്ത് പോയതായിരുന്നു. മുങ്ങിത്താഴുന്നത് കണ്ട് ഓടിയെത്തിയ നാട്ടുകാര്‍ രണ്ടുപേരെയും കരയ്ക്കുകയറ്റി. അവശനിലയിലായിരുന്ന ഇരുവരെയും ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഒതളൂര്‍ മേലെപുരയ്ക്കല്‍ കൃഷ്ണന്‍കുട്ടിയുടെ മകളാണ് ഷൈനി. ഭര്‍ത്താവ്: ബാബുരാജ്. കുന്നംകുളം ബദനി സ്‌കൂള്‍ എട്ടാം ക്‌ളാസ് വിദ്യാര്‍ഥിയാണ് മരിച്ച ആശ്ചര്യ. ചങ്ങരംകുളം സി.ഐ. ബഷീര്‍ ചിറക്കലിന്റെ നേതൃത്വത്തില്‍ പോലീസെത്തി മേല്‍നടപടികളെടുത്തു.
"
https://www.facebook.com/Malayalivartha























