Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

 സങ്കടം അടക്കാനാവാതെ.... ആറന്‍മുള ഉതൃട്ടാതി ജലോത്സവത്തില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിനിടെ അച്ചന്‍കോവിലാറ്റിലെ വലിയപെരുമ്പുഴക്കടവില്‍ ചെന്നിത്തല പള്ളിയോടം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു.... ഒരാള്‍ക്കായി തിരച്ചില്‍ തുടരുന്നു

11 SEPTEMBER 2022 06:48 AM IST
മലയാളി വാര്‍ത്ത

സങ്കടം അടക്കാനാവാതെ.... ആറന്‍മുള ഉതൃട്ടാതി ജലോത്സവത്തില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിനിടെ അച്ചന്‍കോവിലാറ്റിലെ വലിയപെരുമ്പുഴക്കടവില്‍ ചെന്നിത്തല പള്ളിയോടം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. ഒരാള്‍ക്കായി തിരച്ചില്‍ തുടരുന്നു.

ചെന്നിത്തല സൗത്ത് പതിനേഴാം വാര്‍ഡ് ആഴാത്ത്പടി പരിയാരത്ത് സതീശന്‍- കല ദമ്പതികളുടെ ഏകമകന്‍ ആദിത്യന്‍ (18), ചെറുകോല്‍ മനാശ്ശേരില്‍ വിജയകുറുപ്പിന്റെ മകന്‍ വിനീഷ് (35) എന്നിവരാണ് മരിച്ചത്. കാണാതായ ചെന്നിത്തല കിഴക്കേവഴിമുറി വൃന്ദാവനത്തില്‍ രാകേഷിനായി (45) നാവികസേന, സ്‌കൂബാ ടീം, ഫയര്‍ഫോഴ്‌സ്, പൊലീസ് എന്നിവയുടെ നേതൃത്വത്തില്‍ തെരച്ചില്‍ തുടരുന്നു.


ഇന്നത്തെ ആറന്മുള ഉതൃട്ടാതി ജലോത്സവത്തില്‍ പങ്കെടുക്കാനായി പുറപ്പെടുന്നതിനു മുന്‍പായി ചെന്നിത്തല പള്ളിയോടക്കടവില്‍ വഴിപാടുകള്‍ സ്വീകരിച്ച് കര്‍പ്പൂരാരാധനയ്ക്കുശേഷം ആറന്മുള ദര്‍ശനത്തിനുള്ള ഭക്തജനങ്ങള്‍ പള്ളിയോടത്തില്‍ കയറി അച്ചന്‍കോവിലാറ്റില്‍ പ്രദക്ഷിണം വയ്ക്കുന്ന ചടങ്ങിനിടെയാണ് മറിഞ്ഞത്. വഴിപാടായി വള്ളത്തില്‍ കയറിയതാണ് ആദിത്യനും വിനീഷും. അറുപതോളം തുഴച്ചിലുകാര്‍ക്ക് കയറാവുന്നതാണ് ചെന്നിത്തല തെക്ക് 93 -ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗത്തിന്റെ പള്ളിയോടം.


എണ്‍പത് കിലോമീറ്റര്‍ അകലെയാണ് വള്ളം കളി. ആചാരപരമായി കുറച്ചുദൂരം തുഴഞ്ഞശേഷം ബോട്ടിന്റെ സഹായത്തോടെയാണ് കൊണ്ടുപോകുന്നത്. ദുരന്തം നടന്നത് ആലപ്പുഴ ജില്ലയിലും ജലോല്‍സവം പത്തനംതിട്ട ജില്ലയിലുമാണ്. വന്‍ പൊലീസ്സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്തിട്ടുണ്ട്.


പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്നലെ വൈകിട്ട് അഞ്ചോടെ വീട്ടിലെത്തിച്ച ആദിത്യന്റെ മൃതദേഹം ഇന്ന് രാവിലെ 11 നു സംസ്‌കരിക്കും. വിനീഷിന്റെ മൃതദേഹം ഇടപ്പോണ്‍ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍. മാതാവ്: രമ. ഭാര്യ: മായ. മക്കള്‍: ദേവയാന്‍ (2), ദേവാത്മിക (7മാസം). 

 

" f
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (9 minutes ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (26 minutes ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (35 minutes ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (44 minutes ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (48 minutes ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (1 hour ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (1 hour ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (1 hour ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (1 hour ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (1 hour ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (2 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (2 hours ago)

കർണാടകയിൽ ക്വാറി അപകടത്തിൽ ഒമ്പതു മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി...  (2 hours ago)

Malayali Vartha Recommends