Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

രാഹുല്‍ കേരളത്തില്‍... 19 ദിവസം കേരളത്തിലെ പ്രധാന പാതകളിലൂടെ നടന്നു നീങ്ങുന്ന രാഹുല്‍ ഗാന്ധിക്ക് ഒപ്പം നടക്കാനൊരുങ്ങി കോണ്‍ഗ്രസുകാര്‍; പ്രവര്‍ത്തകരെ നിയന്ത്രിക്കുമെന്ന് സുധാകരന്‍ പറയുന്നുവെങ്കിലും ജനങ്ങള്‍ അനുഭവിക്കും; ജോഡോ യാത്ര ഗതാഗത കുരുക്ക് യാത്രയാകും

11 SEPTEMBER 2022 09:11 AM IST
മലയാളി വാര്‍ത്ത

കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ കാല്‍നടയാത്ര ഇന്നു മുതല്‍ കേരളത്തില്‍. കേരളത്തിലെത്തുന്നതോടെ കാല്‍നടയാത്രയുടെ രൂപം മാറും. കൂടെ നടക്കാന്‍ കാത്തിരിക്കുകയാണ് പതിനായിരങ്ങള്‍. അതോടെ സ്‌കൂള്‍, ഓഫീസ്, ജോലിക്ക് പോകുന്നവരും വരുന്നവരും സര്‍വത്ര വലയും. മൊത്തം ബ്ലോക്കാവും. 300 പേര്‍ മാത്രമേ ഉണ്ടാകുകയുള്ളൂവെന്ന് സുധാകരന്‍ പറഞ്ഞെങ്കിലും നടക്കാന്‍ പോകുന്നില്ല. 19 ദിവസം കേരളത്തെ ബ്ലോക്കിലാക്കും. വണ്ടികള്‍ വഴി തിരിച്ച് വിടും.

തമിഴ്‌നാട് പിന്നിട്ട യാത്ര ഇന്നു രാവിലെ 7ന് അതിര്‍ത്തിയായ പാറശാലയില്‍ നിന്നു തുടങ്ങും. രാഹുലിനെയും സംഘാംഗങ്ങളെയും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ നേതൃത്വത്തില്‍ കേരളത്തിലേക്കു വരവേല്‍ക്കും. നെയ്യാറ്റിന്‍കരയ്ക്കു സമീപം ഊരൂട്ടുകാല മാധവി മന്ദിരത്തില്‍ ഉച്ചയ്ക്കു യാത്രയ്ക്കു ഇടവേള.

 



തുടര്‍ന്ന് നെയ്യാറ്റിന്‍കരയിലെ പരമ്പരാഗത നെയ്ത്തു തൊഴിലാളികളുമായി രാഹുല്‍ സംവദിക്കും. വൈകിട്ട് 4ന് നെയ്യാറ്റിന്‍കര മൂന്നുകല്ലിന്‍മൂട്ടില്‍ നിന്നു പുനരാരംഭിക്കുന്ന യാത്ര രാത്രി നേമത്തു സമാപിക്കും. നാളത്തെ ആദ്യയാത്ര രാവിലെ 7നു നേമത്തു നിന്നു തുടങ്ങി പട്ടം സെന്റ് മേരീസ് സ്‌കൂള്‍ വരെയാണ്. 3ന് പട്ടത്തു നിന്നു കഴക്കൂട്ടം വരെ.

13ന് രാവിലെ 7ന് കഴക്കൂട്ടത്തു നിന്നു തിരിച്ച് മാമം വരെയും 3ന് മാമത്തു നിന്നു തിരിച്ച് കല്ലമ്പലം വരെയും രാഹുലും സംഘവും നടക്കും. 14നു രാവിലെ കല്ലമ്പലത്തു നിന്നു തിരിക്കുന്ന യാത്ര ഉച്ചയോടെ കൊല്ലം ജില്ലയില്‍ പ്രവേശിക്കും. ഈ മാസം 29 വരെ ആകെ 19 ദിവസമാണ് കേരളത്തില്‍ രാഹുലും സംഘവും പദയാത്ര നടത്തുക.



അതേസമയം ഭാരത് ജോഡോ യാത്രക്കിടെ രാഹുല്‍ ഗാന്ധിയും വൈദികനും തമ്മിലുള്ള സംഭാഷണം വിവാദമാക്കി ബിജെപി. വിദ്വേഷ പ്രസംഗത്തെതുടര്‍ന്ന് നേരത്തെ അറസ്റ്റിലായ കന്യാകുമാരിയിലെ വൈദികന്‍ ജോര്‍ജ് പൊന്നയ്യയുമായുള്ള കൂടിക്കാഴ്ചയുടെ വീഡിയോയാണ് ബിജെപി നേതാക്കള്‍ പങ്കുവച്ചത്.

രാഹുല്‍ ആദ്യം ചരിത്രം പഠിക്കണമെന്ന പരിഹാസവുമായി അമിത്ഷായും യാത്രക്കെതിരെ ആഞ്ഞടിച്ചു. രാഹുലും വൈദികനും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ 'ജീസസ് ഒരേയൊരു ദൈവമെന്ന്' വൈദികന്‍ പറഞ്ഞിരുന്നു. സംഭാഷണത്തിന്റെ വീഡിയോ ബിജെപി പ്രചരിപ്പിച്ചു

 



ഭാരത് ജോഡോ യാത്ര നാലാം ദിവസം പിന്നിട്ട് കേരളത്തിലേക്ക് പ്രവേശിക്കാനിരിക്കെയാണ് രാഹുല്‍ ഗാന്ധിക്കെതിരെ വീഡിയോ ബിജെപി ആയുധമാക്കുന്നത്. കന്യാകുമാരിയില്‍വച്ചാണ് രാഹുല്‍ വൈദികനുമായി കൂടികാഴ്ച നടത്തിയത്. യേശുക്രിസ്തുവാണ് ഏക ദൈവമെന്നാണ് വീഡിയോയില്‍ രാഹുലിനോട് വൈദികന്‍ പറയുന്നത്.

കന്യാകുമാരി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ജനനായക ക്രൈസ്തവ പേരവൈ സംഘടനയിലെ അംഗവും വൈദികനുമായ ജോര്‍ജ് പൊന്നയ്യ നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ വിവാദ പ്രസംഗത്തെ തുടര്‍ന്ന് അറസ്റ്റിലായിരുന്നു. വിഡീയോ ബിജെപി നേതാക്കള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.

 



ക്ഷേത്രത്തില്‍ പോകാന്‍ സമയമില്ലാത്ത രാഹുലിന് ഹിന്ദു വിരുദ്ധരുമായി കൂടിക്കാഴ്ച നടത്താന്‍ സമയമുണ്ടെന്നും ബിജെപി നേതാക്കള്‍ ട്വീറ്റ് ചെയ്തു. പിന്നാലെ മറുപടിയുമായി ജയറാം രമേശ് രംഗത്തെത്തി. കൂടിക്കാഴ്ചയുമായി യാതൊരു ബന്ധവുമില്ലാത്ത വീഡിയോയാണ് പ്രചരിക്കുന്നത്. ഭാരത് ജോഡോ യാത്രക്ക് കിട്ടുന്ന സ്വീകാര്യത കണ്ടാണ് ബിജെപി സ്ഥിരം വിദ്വേഷ പ്രചാരണം തുടങ്ങിയിരിക്കുന്നതെന്നും ജയറാം രമേശ് തിരിച്ചടിച്ചു. ഇന്നലെ രാജസ്ഥാനില്‍ നടന്ന പൊതുയോഗത്തില്‍ അമിത് ഷായും രാഹുലിനെ പരിഹസിച്ചു. ഭാരത് ജോഡോ യാത്ര നടത്തുന്നതിന് മുന്‍പ് രാഹുല്‍ ഇന്ത്യയുടെ ചരിത്രം പഠിക്കണമെന്നും, വിദേശ നിര്‍മിത് ടീഷര്‍ട്ടിട്ടാണ് രാഹുല്‍ ഭാരതത്തെ ഒന്നിപ്പിക്കാന്‍ യാത്ര നടത്തുന്നതെന്നും അമിത് ഷാ പറഞ്ഞു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (10 minutes ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (27 minutes ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (36 minutes ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (45 minutes ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (49 minutes ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (1 hour ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (1 hour ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (1 hour ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (1 hour ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (1 hour ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (2 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (2 hours ago)

കർണാടകയിൽ ക്വാറി അപകടത്തിൽ ഒമ്പതു മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി...  (2 hours ago)

Malayali Vartha Recommends