Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

അന്തരിച്ച എലിസബത്ത് രാജ്ഞിയോടുള്ള ആദര സൂചകമായി ഇന്ന് സംസ്ഥാനത്ത് ദുഃഖാചരണം പ്രഖ്യാപിച്ചു..... ദേശീയപതാക പതിവായി ഉയര്‍ത്തുന്ന സ്ഥലങ്ങളില്‍ പകുതി താഴ്ത്തിക്കെട്ടും..... ഔദ്യോഗിക വിനോദ പരിപാടികളൊന്നുമുണ്ടാകില്ല

11 SEPTEMBER 2022 07:02 AM IST
മലയാളി വാര്‍ത്ത

അന്തരിച്ച എലിസബത്ത് രാജ്ഞിയോടുള്ള ആദര സൂചകമായി ഇന്ന് സംസ്ഥാനത്ത് ദുഃഖാചരണം പ്രഖ്യാപിച്ചു..... ദേശീയപതാക പതിവായി ഉയര്‍ത്തുന്ന സ്ഥലങ്ങളില്‍ പകുതി താഴ്ത്തിക്കെട്ടും..... ഔദ്യോഗിക വിനോദ പരിപാടികളൊന്നുമുണ്ടാകില്ല. മുമ്പ് ആരംഭിച്ചതും നടന്നു കൊണ്ടിരിക്കുന്നതുമായ ഓണാഘോഷ പരിപാടികള്‍ തുടരാനാണ് നിര്‍ദ്ദേശം .

പുതിയ പരിപാടികള്‍ ഉള്‍പ്പെടുത്താന്‍ പാടില്ല. സംസ്ഥാന മന്ത്രിമാരും ജന പ്രതിനിധികളും ഉദ്യോഗസ്ഥരും ഔദ്യോഗിക പരിപാടികളില്‍ പങ്കെടുക്കാന്‍ പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്. അതേസമയം, തൃശ്ശൂരിലെ പുലിക്കളി ഇന്ന് തന്നെ നടക്കും.


അതേസമയം ബ്രിട്ടീഷ് രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു. ഇന്നലെ സെപ്റ്റംബര്‍ 10ന് ബ്രിട്ടണിലെ സെന്റ് ജെയിംസ് കൊട്ടാരത്തില്‍ വച്ചാണ് ചടങ്ങുകള്‍ നടന്നത്. മുതിര്‍ന്ന രാഷ്ട്രീയനേതാക്കള്‍, ജഡ്ജിമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ അക്‌സഷന്‍ കൗണ്‍സിലാണ് പ്രിന്‍സ് മൂന്നാമനെ രാജാവായി പ്രഖ്യാപിച്ചത്.

ക്ഷണിക്കപ്പെട്ട ഇരുന്നൂറോളം വിശിഷ്ടാതിഥികള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ചരിത്രത്തിലാദ്യമായി രാജാവിനെ പ്രഖ്യാപിക്കുന്ന ചടങ്ങ് ടെലിവിഷനിലൂടെ സംപ്രേഷണം ചെയ്തു. സ്ഥാനാരോഹണം നടന്നാലും ഔദ്യോഗിക ചടങ്ങുകള്‍ എലിസബത്ത് രാജ്ഞിയുടെ മരണത്തിന്റെ ദുഃഖാചരണം കഴിഞ്ഞതിന് ശേഷം മാത്രമേ ഉണ്ടാകുകയുള്ളൂ. രാജ്ഞി മരിച്ചതിനെ തുടര്‍ന്ന് പകുതി താഴ്ത്തിയ പതാക പുതിയ രാജാവിന്റെ സ്ഥാനാരോഹണത്തിന്റെ ഭാഗമായി ഒരു മണിക്കൂര്‍ നേരം ഉയര്‍ത്തും. രാജ്ഞിയുടെ സംസ്‌കാരം കഴിഞ്ഞ് ഏഴു ദിവസം വരെയാണ് ദുഃഖാചരണം.

സെപ്തംബര്‍ എട്ടിനാണ് എലിസബത്ത് രാജ്ഞി (96) അന്തരിച്ചത്. സ്‌കോട്ടലാന്‍ഡിലെ ബാലമൊറാല്‍ കൊട്ടരത്തില്‍ വെച്ചായിരുന്നു അന്ത്യം. പ്രത്യേക വാര്‍ത്താക്കുറിപ്പിലൂടെയാണ് ബക്കിങ്ഹാം കൊട്ടാരം രാജ്ഞിയുടെ മരണവാര്‍ത്ത അറിയിച്ചത്.  എലിബസബത്ത് രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങുകള്‍ 19ന് നടക്കുമെന്നാണ് സൂചനകള്‍.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (9 minutes ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (26 minutes ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (35 minutes ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (44 minutes ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (48 minutes ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (1 hour ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (1 hour ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (1 hour ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (1 hour ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (1 hour ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (2 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (2 hours ago)

കർണാടകയിൽ ക്വാറി അപകടത്തിൽ ഒമ്പതു മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി...  (2 hours ago)

Malayali Vartha Recommends