കാന്‍സര്‍ രോഗിയായിരുന്ന വയോധികയുടെ മരണാനന്തരച്ചടങ്ങുകള്‍ക്കിടെ നാട്ടുകാര്‍ക്ക് തോന്നിയ സംശയം, പോലീസ് പരിശോധനയില്‍ കൊലപാതകമെന്ന് തെളിഞ്ഞു.... മകളുടെ മകന്‍ അറസ്റ്റില്‍

കാന്‍സര്‍ രോഗിയായിരുന്ന വയോധികയുടെ മരണാനന്തരച്ചടങ്ങുകള്‍ക്കിടെ നാട്ടുകാര്‍ക്ക് തോന്നിയ സംശയം, പോലീസ് പരിശോധനയില്‍ കൊലപാതകമെന്ന് തെളിഞ്ഞു.... മകളുടെ മകന്‍ അറസ്റ്റില്‍.
നാട്ടുകാര്‍ക്ക് തോന്നിയ സംശയത്തെത്തുടര്‍ന്ന്, പൊലീസ് നടത്തിയ പരിശോധനയിലാണ് സംഭവം കൊലപാതകമെന്നു വ്യക്തമായത്. വെട്ടിക്കവല കോക്കാട് തെങ്ങറക്കാവ് വിജയ വിലാസത്തില്‍ പൊന്നമ്മ (90) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പൊന്നമ്മയുടെ മകളുടെ മകന്‍ സുരേഷ് കുമാറിനെ (ഉണ്ണി-35) പൊലീസ് അറസ്റ്റ് ചെയ്തു.
പൊന്നമ്മയും മകള്‍ സുമംഗലയും ഒരേ വീട്ടിലായിരുന്നു താമസം. സുമംഗലയുടെ മകനും ടാക്‌സി ഡ്രൈവറുമായ സുരേഷ് കുമാര്‍ വെള്ളിയാഴ്ച വൈകിട്ട് വീട്ടിലെത്തി മുത്തശ്ശിയുമായി വഴക്കിടുകയും മര്‍ദ്ദിക്കുകയും ചെയ്തു മടങ്ങി. വായിലും ദേഹത്തും ചോരയൊലിപ്പിച്ചു മരിച്ചു കിടക്കുന്ന പൊന്നമ്മയെയാണ് സുമംഗല കണ്ടത്.
കാന്‍സര്‍ രോഗിയായതിനാല്‍ ചോര ഛര്‍ദിച്ചു മരിച്ചതാണെന്ന് കരുതി. ഇന്നലെ സംസ്‌കാരത്തിനായി മൃതദേഹം പുറത്തെടുത്തപ്പോള്‍ തലയിലെ മുറിവും കഴുത്തിലെ പാടും ശ്രദ്ധയില്‍പെട്ടതോടെ പൊലീസിനെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
"
https://www.facebook.com/Malayalivartha


























