Widgets Magazine
16
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളം പോളിംഗ് ബൂത്തിലേക്ക്; 75 മണ്ഡലങ്ങളിൽ സിപിഎം, സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് എം.വി. ഗോവിന്ദൻ


പാലക്കാട് നിറയുന്ന പുഞ്ചിരി; രാഹുൽ മാങ്കൂട്ടത്തിലിന്റെ 'SMILE' പദ്ധതിയിലെ മൂന്നാമത്തെ വീടും യാഥാർത്ഥ്യമായി...


പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട പ്രതികള്‍.. പോലീസ് തന്ത്രപരമായി ബസ്സുകള്‍ കുറുകെയിട്ട് റോഡ് ബ്ലോക്ക് ചെയ്തതോടെ പ്രതികള്‍ക്ക് വഴിമുട്ടി..ടെ മിനിറ്റുകള്‍ക്കുള്ളില്‍ പോലീസ് സംഘം സ്ഥലം വളഞ്ഞു..


മദ്യമില്ല, പുകവലിയില്ല; ലഹരി ചോര മാത്രം! കൊല്ലത്തെ വിറപ്പിച്ച ആ 'സൈക്കോ' ഗുണ്ടയുടെ അന്ത്യം! നിലവിളിച്ചിട്ടും വിട്ടില്ല; അലുവ അതുൽ വധത്തിന്റെ ഞെട്ടിക്കുന്ന ചുരുളഴിയുന്നു...


മനഃസാക്ഷിയെ നടുക്കുന്ന ക്രൂരമായ ഒരു കൊലപാതകം..ഇരട്ടസഹോദരിയെ യുവാവ് അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തി.. കത്തി ഉപയോഗിച്ച് ഏകദേശം 84 തവണയാണ് കുത്തി പരിക്കേൽപ്പിച്ചത്..

എല്ലാവര്‍ക്കും വച്ചിട്ടുണ്ട്... കെപിസിസിയുടെ 282 അംഗ പട്ടികയ്ക്ക് ഹൈക്കമാന്‍ഡിന്റെ അംഗീകാരമായി; പട്ടിക രണ്ടു ദിവസത്തിനകം പ്രഖ്യാപിക്കുമെന്നു കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ പ്രഖ്യാപിച്ചുവെങ്കിലും കൂട്ടയടിയാകാന്‍ സാധ്യത; രാഹുല്‍ ഗാന്ധിയുടെ യാത്രയ്ക്ക് ക്ഷീണമാകുമോയെന്ന് സംശയം

11 SEPTEMBER 2022 09:23 AM IST
മലയാളി വാര്‍ത്ത

അവസാനം കാത്ത് കാത്തിരുന്ന കെപിസിസിയുടെ 282 അംഗ പട്ടികയ്ക്ക് ഹൈക്കമാന്‍ഡിന്റെ അംഗീകാരമായി. പക്ഷെ ഉടനൊന്നും പട്ടിക പുറത്ത് വിടാന്‍ സാധ്യതയില്ല. രാഹുല്‍ ഗാന്ധി ഉള്ള സമയത്ത് പുറത്തായവര്‍ കട്ട അടിയുണ്ടാക്കും. അത് നാണക്കേടുമാകും.

പട്ടിക രണ്ടു ദിവസത്തിനകം പ്രഖ്യാപിക്കുമെന്നാണ് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ അറിയിച്ചത്. യുവാക്കളും വനിതകളും കുറവാണെന്ന പരാതിയെ തുടര്‍ന്നു പട്ടിക ഹൈക്കമാന്‍ഡ് നേരത്തെ തിരിച്ചയച്ചിരുന്നു. തുടര്‍ന്ന് കുടുതല്‍ പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി പുതുക്കി നല്‍കിയ പട്ടികയ്ക്കാണ് ഇപ്പോള്‍ അംഗീകാരം ലഭിച്ചത്. 282 അംഗ പട്ടികയില്‍ 75 പുതുമുഖങ്ങളുണ്ടെന്ന് അറിയുന്നു.

കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇവര്‍ക്കായിരിക്കും വോട്ടവകാശം. പട്ടിക ഇന്നലെ പ്രഖ്യാപിക്കാനായിരുന്നു മുന്‍ തീരുമാനം. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര നടക്കുമ്പോള്‍, പുറത്താകുന്നവരുടെ പ്രതിഷേധം ഒഴിവാക്കാനായി പ്രഖ്യാപനം നീട്ടിവയ്ക്കുകയായിരുന്നു.

കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കു ശശി തരൂര്‍ മത്സരിക്കുന്നതില്‍ തെറ്റില്ലെന്നു പറഞ്ഞ സുധാകരന്‍, പാര്‍ട്ടിക്ക് ഒരു ഔദ്യോഗിക സ്ഥാനാര്‍ഥി ഉണ്ടെങ്കില്‍ അതിനൊപ്പം നില്‍ക്കുന്നതാണ് ഉചിതമെന്നും വ്യക്തമാക്കി.

അതേസമയം കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടിക വിവാദം അവസാനിപ്പിക്കുന്നു എന്ന് ശശി തരൂര്‍ വ്യക്തമാക്കി. വോട്ടര്‍ പട്ടിക പുറത്തുവിടണമെന്ന അഞ്ച് എംപിമാരുടെ കത്തിന് തെരഞ്ഞെടുപ്പ് ചുമതലയുള്ള മധുസൂദന്‍ മിസ്ത്രി മറുപടി നല്‍കിയ പശ്ചാത്തലത്തിലാണ് ശശി തരൂരിന്റെ പ്രതികരണം. വോട്ടര്‍ പട്ടിക 20ആം തീയതി മുതല്‍ എഐസിസിയിലെ തന്റെ ഓഫീസിലുണ്ടാകും എന്നും ഏത് നേതാവിനും വന്ന് പരിശോധിക്കാമെന്നും മധുസൂദന്‍ മിസ്ത്രി കത്ത് നല്‍കിയ എംപിമാരെ അറിയിച്ചു.

ഓരോ പിസിസിയിലെയും പട്ടിക അവിടെയും പരിശോധിക്കാവുന്നതാണെന്നും മധുസൂദനന്‍ മിസ്ത്രിയുടെ കത്തില്‍ പറയുന്നു. എന്നാല്‍ വോട്ടര്‍ പട്ടിക ഇപ്പോള്‍ പ്രസിദ്ധീകരിക്കില്ലെന്ന് എഐസിസി നേതൃത്വം ആവര്‍ത്തിച്ചു. മത്സരിക്കുന്നവര്‍ക്ക് പിന്നീട് പട്ടിക പൂര്‍ണമായും നല്‍കുമെന്നും എഐസിസി വ്യക്തമാക്കി. ഉന്നയിച്ച വിഷയങ്ങള്‍ക്ക് കിട്ടിയ മറുപടിയില്‍ തൃപ്തനാണെന്നും അതിനാല്‍ വിവാദം അവസാനിപ്പിക്കുകയാണെന്നും ശശിതരൂര്‍ ട്വീറ്റ് ചെയ്തു.

അതേസമയം രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കേരള പര്യടനത്തിന് ഇന്ന് തുടക്കമായി. രാവിലെ പാറശാലയില്‍ നിന്നാണ് കേരള യാത്ര ആരംഭിച്ചത്. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ എന്നിവരുടെ നേതൃത്വത്തില്‍ അതിര്‍ത്തിയില്‍ സ്വീകരണം നല്‍കി.

രാവിലെ പൊതുജനങ്ങള്‍ക്ക് തടസ്സമില്ലാത്ത വിധം, പരമാവധി ആള്‍ക്കൂട്ടമില്ലാതെയായിരിക്കും യാത്രയെന്ന് കെപിസിസി അറിയിച്ചു. എന്നാല്‍, വൈകീട്ട് സംസ്ഥാനത്തെ കോണ്‍ഗ്രസ് കമ്മിറ്റികളുടെയും പ്രവര്‍ത്തകരുടെയും ശക്തിപ്രകടനമാക്കി യാത്രയെ മാറ്റാനാണ് തീരുമാനം. കേരളത്തില്‍ 19 ദിവസമാണ് പര്യടനം. ഇതിനിടയില്‍ 7 ജില്ലകളിലൂടെ ഭാരത് ജോഡോ യാത്ര കടന്നു പോകും.

നെയ്യാറ്റിന്‍കരയ്ക്കു സമീപം ഊരൂട്ടുകാല മാധവി മന്ദിരത്തില്‍ ഉച്ചയ്ക്കു യാത്രയ്ക്കു ഇടവേള. തുടര്‍ന്ന് നെയ്യാറ്റിന്‍കരയിലെ പരമ്പരാഗത നെയ്ത്തു തൊഴിലാളികളുമായി രാഹുല്‍ സംവദിക്കും. വൈകിട്ട് 4ന് നെയ്യാറ്റിന്‍കര മൂന്നുകല്ലിന്‍മൂട്ടില്‍ നിന്നു പുനരാരംഭിക്കുന്ന യാത്ര രാത്രി നേമത്തു സമാപിക്കും. നാളത്തെ ആദ്യയാത്ര രാവിലെ 7നു നേമത്തു നിന്നു തുടങ്ങി പട്ടം സെന്റ് മേരീസ് സ്‌കൂള്‍ വരെയാണ്. 3ന് പട്ടത്തു നിന്നു കഴക്കൂട്ടം വരെ.

13ന് രാവിലെ 7ന് കഴക്കൂട്ടത്തു നിന്നു തിരിച്ച് മാമം വരെയും 3ന് മാമത്തു നിന്നു തിരിച്ച് കല്ലമ്പലം വരെയും രാഹുലും സംഘവും നടക്കും. 14നു രാവിലെ കല്ലമ്പലത്തു നിന്നു തിരിക്കുന്ന യാത്ര ഉച്ചയോടെ കൊല്ലം ജില്ലയില്‍ പ്രവേശിക്കും. ഈ മാസം 29 വരെ ആകെ 19 ദിവസമാണ് കേരളത്തില്‍ രാഹുലും സംഘവും പദയാത്ര നടത്തുക.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യയുമായി അവിഹിതബന്ധം ആരോപിച്ച് നടുറോഡില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി  (2 hours ago)

ധ്യാനും വിഷ്ണുവും ഒന്നിക്കുന്ന 'ഭീഷ്മര്‍' മാര്‍ച്ച് 20ന് തിയറ്ററുകളില്‍ എത്തും  (3 hours ago)

ബോളിവുഡ് താരങ്ങള്‍ അധോലോകത്തിന്റെ സമ്മര്‍ദം അനുഭവിച്ചിരുന്നതായി ഫറാ ഖാന്‍  (4 hours ago)

കരൂര്‍ ദുരന്തത്തില്‍ വിജയ്‌യെ സിബിഐ ചോദ്യംചെയ്യുന്നത് ഏഴുമണിക്കൂര്‍ നീണ്ടു  (4 hours ago)

ദുര്‍ഭരണം അവസാനിക്കാന്‍ 26 ദിവസം മാത്രമെയുള്ളൂ എന്ന് വി.ഡി.സതീശന്‍  (4 hours ago)

എന്‍സിപി സ്ഥാനാര്‍ഥികളില്‍ തീരുമാനമായില്ല  (4 hours ago)

എംഎസ്എഫ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് ജി.സുധാകരൻ...  (4 hours ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലിടിച്ച് 2 യുവാക്കള്‍ക്ക് ദാരുണാന്ത്യം  (4 hours ago)

കോണ്‍ഗ്രസില്‍ നിന്ന് നാല് എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കാന്‍ സാദ്ധ്യത  (5 hours ago)

ഗുണ്ടാ നേതാവ് അലുവ അതുലിനെ കൊലപെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെയെന്ന് പൊലീസ്  (5 hours ago)

കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക നാളെ പ്രഖ്യാപിക്കും  (5 hours ago)

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്  (5 hours ago)

പ്രചരിക്കുന്ന കിംവദന്തികള്‍ വിശ്വസിക്കരുത്; വിശദീകരണവുമായി ടിവികെ  (5 hours ago)

ട്രെയിനിലെ കോച്ചിനുള്ളിൽ നിന്നുള്ള ഒരു തല്ലാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്  (5 hours ago)

വിജയ്‍യുടെ ചോദ്യം ചെയ്യൽ പൂർത്തിയായി...സിബിഐ ആസ്ഥാനത്ത് ആരംഭിച്ച ചോദ്യം ചെയ്യൽ 7 മണിക്കൂർ നീണ്ടു..  (5 hours ago)

Malayali Vartha Recommends