ഞെട്ടല്‍ മാറാതെ..... കണ്‍മുന്നില്‍ നിന്ന് അമ്മയും സഹോദരിയും മരണത്തിന്റെ കാണാക്കയങ്ങളിലേക്ക് ആഴ്ന്നുപോയതിന്റെ ഞെട്ടലില്‍ നിലവിളിച്ച് പതിനെട്ടുകാരി.....

ഞെട്ടല്‍ മാറാതെ..... കണ്‍മുന്നില്‍ നിന്ന് അമ്മയും സഹോദരിയും മരണത്തിന്റെ കാണാക്കയങ്ങളിലേക്ക് ആഴ്ന്നുപോയതിന്റെ ഞെട്ടലില്‍ നിലവിളിച്ച് പതിനെട്ടുകാരി..... സ്വന്തം വീട്ടിലേക്കെത്തിയാല്‍ പാടത്തേക്ക് പോകുന്നത് പതിവ്.... അമ്മയുടെയും അനുജത്തിയുടെയും വേര്‍പാട് താങ്ങാനാവാതെ മൂത്ത സഹോദരി
ഒതളൂര്‍ മേലേപ്പുരയ്ക്കല്‍ ഷൈനി വിവാഹം കഴിഞ്ഞ് പോയശേഷം എപ്പോള്‍ സ്വന്തം വീട്ടിലേക്ക് വന്നാലും കുട്ടികളുമായി വയലു കാണാനും കളിക്കാനുമെല്ലാം പാടത്തേക്ക് പോകുന്നത് പതിവ് കാഴ്ചയാണ്്. ശനിയാഴ്ചയും ഇതുപോലെ പാടത്തേക്ക് പോയതാണ് ഷൈനിയും മൂത്തമകള്‍ ആദിത്യയും മരിച്ച ആശ്ചര്യയും ഷൈനിയുടെ സഹോദരങ്ങളുടെ മക്കളുമടങ്ങുന്നവര്‍. കളിക്കുന്നതിനിടയില്‍ ആശ്ചര്യ വെള്ളത്തില്‍ പോയപ്പോള്‍ രക്ഷപ്പെടുത്താനായി ശ്രമിച്ച ഷൈനിയും അപകടത്തില്‍പ്പെട്ടതാവുമെന്നാണ് നിഗമനം.
കണ്ടുകൊണ്ടു നിന്ന മൂത്തകുട്ടിയും മറ്റുള്ളവരും നിലവിളിച്ച് ആളുകളെക്കൂട്ടി ഇവരെ കരക്കെടുത്ത് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും രണ്ടുപേരും മരിച്ചു. മേലേപ്പുരയ്ക്കല്‍ പരേതനായ കൃഷ്ണന്‍കുട്ടിക്ക് ആറു മക്കളാണുള്ളത്. ഷൈനിയെക്കൂടാതെ സുരേഷ്ബാബു, സതീശന്‍, മനോജ്, ഷൈലജ, ഷൈമ എന്നിങ്ങനെ അഞ്ചുപേരും കൂടിയുണ്ട്. ഷൈനിയുടെ ഭര്‍ത്താവ് വിദേശത്താണ്.
മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍കോളേജില്‍ പരിശോധനക്കയച്ചിരിക്കുകയാണ്. ഇതുകഴിഞ്ഞ് എത്തിച്ചശേഷം സംസ്‌കാരം നടക്കും.
"
https://www.facebook.com/Malayalivartha























