ശരീരത്തിന്റെ രഹസ്യഭാഗത്ത് നാല് ക്യാപ്‌സ്യുളുകളാക്കി സ്വര്‍ണ്ണ മിശ്രിതം, കരിപ്പൂര്‍ വിമാനത്താവളം വഴി 992 ഗ്രാം സ്വര്‍ണ്ണം കടത്താൻ ശ്രമിച്ച മലപ്പുറം സ്വദേശി പിടിയിൽ, രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാളെ പിടികൂടിയത് കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്ത് എത്തിയ ശേഷം...!!

കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണം യാത്രക്കാരനില്‍ നിന്ന് കരിപ്പൂര്‍ പൊലീസ് പിടികൂടി. ജിദ്ദയില്‍ നിന്ന് എത്തിയ മലപ്പുറം കുഴിമണ്ണ സ്വദേശി മുസ്തഫയാണ് 992 ഗ്രാം സ്വര്‍ണ്ണ മിശ്രിതവുമായി പിടിയിലായത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്ത് എത്തിയ ശേഷമാണ് ഇയാൾ പിടിയിലായത്.
ശരീരത്തിന്റെ രഹസ്യഭാഗത്ത് മിശ്രിത രൂപത്തിലുള്ള സ്വര്‍ണ്ണം നാല് ക്യാപ്‌സ്യുളുകളാക്കി ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്. മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് പരിശോധന കഴിഞ്ഞു പുറത്ത് എത്തിയ മുസ്തഫയെ പൊലീസ് കസ്റ്റഡിയില്‍ എടുക്കയായിരുന്നു.
പ്രാഥമിക ചോദ്യം ചെയ്യലില്‍ തന്റെ കയ്യില്‍ സ്വര്‍ണ്ണമുള്ള കാര്യം മുസ്തഫ സമ്മതിച്ചില്ല. കൈവശമുണ്ടായിരുന്ന ബാഗുകളും ശരീരവും വിശദമായ പരിശോധനക്ക് വിധേയമാക്കിയെങ്കിലും സ്വര്‍ണം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് എക്‌സറേ പരിശോധനയില്‍ ആണ് ശരീരത്തില്‍ സ്വര്‍ണ്ണം ഒളിപ്പിച്ച കാര്യം പൊലീസിന് കണ്ടെത്തയനായത്.
https://www.facebook.com/Malayalivartha























