Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

നെഞ്ചുപൊട്ടി നിലവിളിച്ച് മാതാപിതാക്കള്‍.... പ്രാര്‍ഥനയും വഴിപാടുമായി ആറ്റുനോറ്റുണ്ടായ ഏകമകന്‍ ആദിത്യനെ നഷ്ടപ്പെട്ടതിന്റെ ആഘാതത്തില്‍ നിലവിളിച്ച് മാതാപിതാക്കള്‍..... പത്തു വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ആദിത്യനെ കിട്ടിയത്..... ആശ്വസിപ്പിക്കാനാവാതെ ബന്ധുക്കളും നാട്ടുകാരും

11 SEPTEMBER 2022 08:43 AM IST
മലയാളി വാര്‍ത്ത

aനെഞ്ചുപൊട്ടി നിലവിളിച്ച് മാതാപിതാക്കള്‍.... പ്രാര്‍ഥനയും വഴിപാടുമായി ആറ്റുനോറ്റുണ്ടായ ഏകമകന്‍ ആദിത്യനെ നഷ്ടപ്പെട്ടതിന്റെ ആഘാതത്തില്‍ നിലവിളിച്ച് മാതാപിതാക്കള്‍..... പത്തു വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ആദിത്യനെ കിട്ടിയത്..... ആശ്വസിപ്പിക്കാനാവാതെ ബന്ധുക്കളും നാട്ടുകാരും

 


മകനുവേണ്ടി നേര്‍ന്ന വള്ളസദ്യയടക്കം പള്ളിയോടക്കരയിലെ വീട്ടില്‍ നടത്തിയിരുന്നു. ചെന്നിത്തല പഞ്ചായത്ത് 17-ാം വാര്‍ഡ് പരിയാരത്തുവീട്ടില്‍ സതീശന്‍-ശ്രീകല ദമ്പതിമാര്‍ക്ക് ഒരാണ്‍കുഞ്ഞു ജനിച്ചത് പത്തുവര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ്.. കുഞ്ഞ് ആദിത്യന്‍ വളര്‍ന്നിപ്പോള്‍ പതിനെട്ടുകാരനായിരുന്നു. പള്ളിയോടം മറിഞ്ഞതോടെ അവരുടെ ആദിത്യന്‍ എന്നേക്കുമായി അവരെ വിട്ടു പോയി. ആ വാര്‍ത്ത മാതാപിതാക്കള്‍ക്ക് ഉള്‍ക്കൊള്ളാനാവുന്നില്ല.



മറുകരയില്‍ പള്ളിയോടച്ചടങ്ങുകള്‍ നടന്ന പന്തലില്‍ മാതാപിതാക്കള്‍ നെഞ്ചുപൊട്ടിക്കരയുമ്പോള്‍ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കളും നിലവിളിച്ചുപോയി. ഒപ്പമുണ്ടായിരുന്ന ആദിത്യന്റെ അമ്മൂമ്മ ശാന്തമ്മ ബോധരഹിതയായി വീണു. കുഞ്ഞിക്കാലിനായുള്ള വള്ളസദ്യ അമ്മൂമ്മയുടെ ആഗ്രഹപ്രകാരമാണു നടത്തിയത്.

ഉത്രട്ടാതി വള്ളംകളിക്കായി ശനിയാഴ്ച ആറന്മുളയ്ക്കു യാത്രതിരിക്കുന്നതിനുമുമ്പ് ചെന്നിത്തല പള്ളിയോടം അച്ചന്‍കോവിലാറ്റില്‍ പ്രദക്ഷിണം നടത്തുമ്പോള്‍ അതില്‍ ആദിത്യനുമുണ്ടായിരുന്നു. അപ്രതീക്ഷിതമായി പള്ളിയോടം മറിഞ്ഞതോടെ ആദിത്യന്‍ ആറിന്റെ കയങ്ങളില്‍പ്പെട്ടു. രണ്ടര മണിക്കൂറിന്റെ തിരിച്ചിലിനുശേഷമാണു മൃതശരീരം കണ്ടെത്തി കരയിലെത്തിച്ചത്.



അതേസമയം നേരത്തേ ആറന്മുള വള്ളംകളിക്കുമുന്നോടിയായി നടത്തിയ വഞ്ചിപ്പാട്ടു മത്സരത്തിലടക്കം ആദിത്യന്‍ പങ്കെടുത്തിരുന്നു. പ്ലസ്ടു ജയിച്ച ആദിത്യന്‍ ചൊവ്വാഴ്ച എന്‍ജിനിയറിങ് ബിരുദപഠനത്തിനു ചേരാനിരിക്കുകയായിരുന്നു. സംസ്‌കാരം ഞായറാഴ്ച നടത്തും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (10 minutes ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (27 minutes ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (36 minutes ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (45 minutes ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (49 minutes ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (1 hour ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (1 hour ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (1 hour ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (1 hour ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (1 hour ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (2 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (2 hours ago)

കർണാടകയിൽ ക്വാറി അപകടത്തിൽ ഒമ്പതു മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി...  (2 hours ago)

Malayali Vartha Recommends