തൃശൂര്‍ നഗരം ആവേശത്തില്‍..... പുലി കളിക്കുള്ള ഒരുക്കങ്ങള്‍ രാവിലെ അഞ്ചു മണിക്ക് തന്നെ തുടങ്ങി... മെയ്യെഴുത്ത് ആരംഭിച്ചു , അഞ്ച് സംഘങ്ങളിലായി ഇരുന്നൂറ്റി അമ്പതിലധികം പുലിക്കളി കലാകാരന്മാരാണ് പങ്കെടുക്കുന്നത്

തൃശ്ശൂര്‍ നഗരത്തെ ആവേശത്തില്‍ ആറാടിക്കാന്‍ സ്വരാജ് റൗണ്ടില്‍ ഇന്ന് പുലികള്‍ ഇറങ്ങും. പുലി കളിക്കുള്ള ഒരുക്കങ്ങള്‍ രാവിലെ അഞ്ചു മണിക്ക് തന്നെ തുടങ്ങി.
മെയ്യെഴുത്ത് ആരംഭിച്ചു. വിയ്യൂര്‍ ദേശമാണ് ആദ്യം മെയ്യെഴുത്ത് തുടങ്ങിയത്. കാനാട്ടുകര, അയ്യന്തോള്‍, പൂങ്കുന്നം, ശക്തന്‍ എന്നിവിടങ്ങളിലും പുലിമെയ്യെഴുത്ത് 6 മണിയോടെ തുടങ്ങി. അഞ്ചു സംഘങ്ങളിലായി 250 പുലി കലാകാരന്മാരാണ് ഇത്തവണ സ്വരാജ് റൗണ്ട് കീഴടക്കാന്‍ ഇറങ്ങുക. ഒരു സംഘത്തില്‍ 35 മുതല്‍ 51 വരെ പുലികളുണ്ടാവും.
എലിസബത്ത് രാജ്ഞിയുടെ മരണത്തില്‍ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ തൃശ്ശൂരില്‍ പുലിക്കളി മാറ്റി വച്ചേക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഇന്നു തന്നെ നടത്താനായി തൃശ്ശൂരിലെ സംഘങ്ങള്‍ ഇന്നലെ തീരുമാനിച്ചിരുന്നു.
അതേസമയം ഔദ്യോഗിക ചടങ്ങുകള്‍ ഒഴിവാക്കി്. മുന്‍ നിശ്ചയിച്ച പ്രകാരം പുലിക്കളി നടത്തുകയാണെങ്കില്‍ ഔദ്യോഗിക പങ്കാളിത്തം ഉണ്ടാകില്ലെന്ന് ജില്ലാ കളക്ടര്‍ സംഘങ്ങളെ നേരിട്ട് അറിയിച്ചിരുന്നു. തീരുമാനമെടുക്കാനായി സംഘങ്ങളോട് തന്നെ ജില്ലാ ഭരണകൂടം നിര്‍ദേശിക്കുകയും ചെയ്തു.
മിക്ക പുലിക്കളി സംഘങ്ങളും പുലിവേഷം കെട്ടുന്നതിലുള്ള ഛായം അരയ്ക്കുന്ന ജോലി തുടങ്ങിയിരുന്നു. പുലിവേഷം കെട്ടുന്നതിനായി നല്‍കിയ മുന്‍കൂര്‍ തുക അടക്കം വലിയ സംഖ്യ ഇപ്പോള്‍ തന്നെ മുടക്കി കഴിഞ്ഞു. ഈ സാഹചര്യത്തില്‍ മാറ്റിവയ്ക്കുന്നത് ഭീമമായ നഷ്ടമുണ്ടാക്കുമെന്ന് വിലയിരുത്തലിലാണ് പുലിക്കളിയുമായി മുന്നോട്ടുപോകാന്‍ സംഘങ്ങള്‍ തീരുമാനിച്ചത്.
അഞ്ച് സംഘങ്ങളിലായി ഇരുന്നൂറ്റി അമ്പതിലധികം പുലിക്കളി കലാകാരന്മാരാണ് പങ്കെടുക്കുന്നത്. അകമ്പടിയായി 35 വാദ്യ കലാകാരന്മാര്‍ വീതമുളള മേളവും ടാബ്ലോയും ഉണ്ടാകും.
"
https://www.facebook.com/Malayalivartha























