തൃശൂരില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

തൃശൂര്‍ തലോരില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. തൃക്കൂരില്‍ വാടകയ്ക്കു താമസിക്കുന്ന വെട്ടുകാട് ഏഴാംകല്ല് വെളിയത്തുപറമ്പില്‍ വീട്ടില്‍ ജനാര്‍ദ്ദനന്റെ മകന്‍ നിഖില്‍ (30) ആണു മരിച്ചത്. ഉണ്ണിമിശിഹാ പള്ളിക്കുസമീപം ഇന്നുരാവിലെ 5.45നായിരുന്നു അപകടം.
ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ബൈക്കില്‍ ഇടിക്കുകയായിരുന്നുവെന്നു പറയുന്നു. ദേഹത്തുകൂടി ബസിന്റെ ചക്രങ്ങള്‍ കയറിയിറങ്ങി. നിഖില്‍ തല്‍ക്ഷണം മരിച്ചു. മൃതദേഹം തൃശൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലാണ്.
"
https://www.facebook.com/Malayalivartha























