ഭാരത് ജോഡോ യാത്ര....രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് പാറശ്ശാലയില്‍ ആവേശോജ്വല സ്വീകരണം... ഇന്ന് രാവിലെ ഏഴിന് പാറശ്ശാലയില്‍നിന്ന് കേരളത്തിലെ പദയാത്ര ആരംഭിച്ചു

ഭാരത് ജോഡോ യാത്ര....രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് പാറശ്ശാലയില്‍ ആവേശോജ്വല സ്വീകരണം... ഇന്ന് രാവിലെ ഏഴിന് പാറശ്ശാലയില്‍നിന്ന് കേരളത്തിലെ പദയാത്ര തുടങ്ങി.
കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, ഡി.സി.സി. പ്രസിഡന്റ് പാലോട് രവി, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല അടക്കമുള്ള കേരളത്തിലെ പ്രധാന നേതാക്കളെല്ലാം യാത്രയെ സ്വീകരിക്കാനായി എത്തിയിരുന്നു. പാറശാലയില്‍ നിന്ന് ആരംഭിക്കുന്ന യാത്ര നെയ്യാറ്റിന്‍കര ഊരൂട്ടുകാലയില്‍ സ്വതന്ത്ര്യസമരസേനാനി ജി. രാമചന്ദ്രന്റെ വസതിയായ മാധവിമന്ദിരത്തില്‍ സമാപിക്കും.
പരമ്പരാഗത നെയ്ത്തുതൊഴിലാളികളുമായി രാഹുല്‍ഗാന്ധി സംവദിക്കും. മാധവിമന്ദിരത്തിലെ ഗാന്ധിമ്യൂസിയം അദ്ദേഹം സന്ദര്‍ശിക്കും.
വൈകീട്ട് നിംസ് ആശുപത്രി വളപ്പില്‍ ഗാന്ധിയന്മരായ ഗോപിനാഥന്‍ നായരുടെയും കെ.ഇ. മാമന്റെയും സ്തൂപം അനാച്ഛാദനം ചെയ്യും. വൈകീട്ട് യാത്ര നേമത്ത് സമാപിക്കും. 12-ന് രാവിലെ നേമത്തുനിന്നാരംഭിക്കുന്ന പദയാത്ര പട്ടത്ത് അവസാനിക്കും. കേരളത്തില്‍ 19 ദിവസങ്ങളിലായി നടക്കുന്ന പദയാത്ര 450 കിലോമീറ്റര്‍ സഞ്ചരിക്കും.
https://www.facebook.com/Malayalivartha























