പ്രാര്‍ത്ഥനകള്‍ വിഫലമായി..... മധുര മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടി് ഇന്ന് രാവിലെ മരിച്ചു... തൂത്തുക്കുടി വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി...

പ്രാര്‍ത്ഥനകള്‍ വിഫലമായി..... മധുര മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടി് ഇന്ന് രാവിലെ മരിച്ചു... തൂത്തുക്കുടി വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി...
ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സിദ്ധാര്‍ഥ് (9) ആണ് ഇന്ന് രാവിലെ മരിച്ചത്. മറ്റ് മൂന്നുപേരുടെ സംസ്‌കാരം രാവിലെ പത്തിന് നടക്കാനിരിക്കെയാണ് സിദ്ധാര്‍ഥിന്റെ മരണം. കിള്ളിപ്പാലം റൊട്ടിക്കടമുക്ക് പണയില്‍ വീട്ടില്‍ അശോകന്റെ ഭാര്യ ശൈലജ, മകന്‍ അഭിജിത്തിന്റെ മകന്‍ ആരവ്, അഭിജിത്തിന്റെ ഭാര്യ സംഗീതയുടെ അമ്മ ജയ എന്നിവരാണ് വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ മരിച്ച മറ്റുള്ളവര്‍.
സംഗീതയുടെ സഹോദരിയുടെ മകനാണ് മരിച്ച സിദ്ധാര്‍ഥ് .ആരവിന്റെ മുടി മുറിക്കല്‍ നേര്‍ച്ചയ്ക്ക് പളനിക്ക് പോകുന്നതിനിടെ കാറിന്റെ ടയര്‍ പൊട്ടി തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ബസില്‍ ഇടിച്ചായിരുന്നു അപകടം നടന്നത്. സിദ്ധാര്‍ഥ് ഡിണ്ടിഗല്‍ ഗവ.ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
നില വഷളായതിനെ തുടര്‍ന്ന് ശനിയാഴ്ച മധുര മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പരിക്കേറ്റ മറ്റ് ഏഴുപേര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപതിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
"
https://www.facebook.com/Malayalivartha
























