കേരള ഹൗസില്‍ പശുവിറച്ചി നല്‍കിയാല്‍ റെയ്ഡല്ല അതിനപ്പുറവും നടക്കുമെന്ന് വി. മുരളീധരന്‍

കേരള ഹൗസില്‍ പശുവിറച്ചി വിതരണം ചെയ്താല്‍ റെയ്ഡല്ല അതിലപ്പുറവും നടക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍. പൊലീസ് നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. പശുവിറച്ചി വിളമ്പിയെന്ന പരാതിയെ തുടര്‍ന്നു രാജ്യതലസ്ഥാന നഗരിയിലെ കേരള ഹൗസില്‍ തിങ്കളാഴ്ചയാണ് പൊലീസ് റെയ്ഡ് നടത്തിയത്. കേരള ഹൗസിലെ സമൃദ്ധി റസ്റ്ററന്റില്‍ ഭക്ഷണം കഴിക്കാനെത്തിയവരാണ്, ബീഫ് എന്ന പേരില്‍ വിളമ്പുന്നതു പശുവിറച്ചി ആണെന്നു പരാതിപ്പെട്ടത്. പൊലീസ് റെയ്ഡിനെതിരെ കേരള നേതാക്കള്‍ കക്ഷി ഭേദമന്യേ പ്രതിഷേധിച്ചിരുന്നു. കേരള ഹൗസില്‍ ബീഫ് വിതരണം പുനഃരാരംഭിച്ചിട്ടുണ്ട്. കനത്ത സുരക്ഷയിലാണ് റസ്‌റ്റോറന്റിന്റെ പ്രവര്‍ത്തനം.
കേരള ഹൗസ് മെനുവില്‍ തുടര്‍ന്നും ബീഫ് ഉള്‍പ്പെടുത്താന്‍ മന്ത്രിസഭാ തീരുമാനിച്ചിരുന്നു. ഡല്‍ഹി പൊലീസ് റെയ്ഡിനെതിരെ ശക്തമായ പ്രതിഷേധം കേന്ദ്ര സര്‍ക്കാരിനെ അറിയിക്കും. കേരള ഹൗസിനെതിരെ ലഭിച്ച പരാതിയുടെ വിശ്വാസ്യത പരിശോധിച്ചില്ല. ഡല്‍ഹി പൊലീസിന്റെ വിശദീകരണം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. പൊലീസിന്റെ വിശദീകരണം സംസ്ഥാനം പൂര്‍ണമായും തള്ളിക്കളയുന്നു. പരാതിയുണ്ടെങ്കില്‍ ജീവനക്കാരോടാണ് പറയേണ്ടിയിരുന്നത്.
ജനങ്ങളുടെ മനസ്സില്‍ ഭീതി ജനിപ്പിക്കാനുള്ള നടപടികളാണ് ഇതെല്ലാം. ഇനിയും ഇത്തരം പ്രശ്‌നങ്ങളുണ്ടായാല്‍ നിയമനടപടികളുമായി മുന്നോട്ടു പോകും. കേരള ഹൗസിലുണ്ടായ സംഭവങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ തള്ളിപ്പറയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഷയത്തില്‍ മൃദുസമീപനമെന്ന് പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ മുഖ്യമന്ത്രി തള്ളി. തന്നെ കല്ലെറിഞ്ഞപ്പോള്‍ പോലും താന്‍ പ്രതികരിച്ചിട്ടില്ല. പ്രശ്‌നങ്ങളില്‍ തന്റെ നിലപാട് വ്യക്തമായിരിക്കും. വെള്ളം ചേര്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
കേരള ഹൗസില്‍ പശുവിറച്ചി വിതരണം ചെയ്തിട്ടില്ല. തെറ്റ് ന്യായീകരിക്കുന്നതിന് ഡല്‍ഹി പൊലീസ് ശ്രമിച്ചാല്‍ നടപടിയെടുക്കും. ആരോ ബോധപൂര്‍വം പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha