Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..


അറസ്റ്റിലായതോടെ വീടിന്റെ ഉടമസ്ഥാവകാശം അമ്മായിയമ്മയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം; ആന്റോയുടെ വാദങ്ങൾ വിചിത്രമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ...


പിണറായി വിജയൻ മുഖ്യധാരയിൽ നിന്ന് മാറിയാൽ...സി പി എമ്മിൽ സംഭവിക്കുന്നത്.. എം.എ. ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചേർന്ന് റിയാസിനെ ചവിട്ടിപ്പിഴിയും..

സ്നേഹതീരം ഓണാഘോഷം സെപ്റ്റംബർ 6ന് ഫിലഡൽഫിയായിൽ

31 AUGUST 2025 04:58 PM IST
മലയാളി വാര്‍ത്ത

ഫിലഡൽഫിയായിലും പരിസരപ്രദേശങ്ങളിലുമുള്ള മലയാളികളുടെ പരസ്പര സഹകരണത്തിനും, സൗഹൃദത്തിനും, ഒത്തുകൂടലിനും, അത്യാവശ്യ ഘട്ടങ്ങളിലെ വിലമതിക്കാനാവാത്ത സഹായങ്ങൾക്കും ഊന്നൽ നൽകിക്കൊണ്ട്, ഒരുപറ്റം മലയാളികളാൽ രൂപംകൊണ്ട ഫിലഡൽഫിയായിലെ ശക്തമായ മലയാളി സൗഹൃദ കൂട്ടായ്മയായ " സ്നേഹതീരം " എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന "ഗുഡ് സമരിറ്റൻ കമ്മ്യൂണിറ്റി" യുടെ ആദ്യ ഓണാഘോഷം സെപ്റ്റംബർ 6 ന് ശനിയാഴ്ച രാവിലെ 10 മണിമുതൽ 3 മണിവരെ, ബൈബറി റോഡിലുള്ള സെന്റ് മേരിസ് ക്നാനായ ചർച്ച് ഹാളിൽവച്ച് (ഗുഡ് സമരിറ്റൻ നഗർ) വളരെ വിപുലമായ പരിപാടികളോടുകൂടി നടത്തപ്പെടുന്നു. (St Mary's Knanaya Church, 701 Byberry Rd, Philadelphia, PA 19116 )

2024 ലെ ഓണത്തിന് ഒന്നിച്ചുകൂടിയ ഒരുപറ്റം മലയാളി സൗഹൃദങ്ങളുടെയുള്ളിൽ അന്ന് ഉദിച്ചുയർന്ന ആശയമാണ് "സ്നേഹതീരം" എന്ന ഈ കൂട്ടായ്മ. 2025 നവംബർ 01 കേരളപിറവി ദിനം ഔപചാരികമായി രൂപംകൊണ്ട ഈ സ്നേഹതീരത്തിന്റെ ആദ്യത്തെ ഓണം എന്ന പ്രാധാന്യത്തോടുകൂടി ആഘോഷിക്കുന്ന ഈ ഓണം, നമ്മുടെ വനിതാ വിംഗിന്റെ നേതൃത്വത്തിൽ നടത്തുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. വനിതാ പ്രാതിനിധ്യമുള്ള സ്റ്റേജും, പ്രോഗ്രാമുകളുമാണ് ഈ ഓണപ്രോഗ്രാമിൽ കൂടുതലായി ഉൾപ്പെടുത്തുന്നത്.

രാവിലെ കൃത്യം10 മണിക്ക് രജിട്രേഷൻ ആരംഭിക്കും, തുടർന്ന് സ്നേഹതീരം വനിതകൾ ഒരുക്കുന്ന അതിമനോഹരമായ അത്തപ്പൂക്കളം കൊണ്ട് അലംകൃതമായ ഹാളിലേക്ക്, ചെണ്ടമേളത്തിന്റെയും, മുത്തുക്കുടകളുടെയും, വാദ്യ മേളങ്ങളുടെയും, കേരളത്തനിമയിൽ അണിഞ്ഞൊരുങ്ങിയ, താലപ്പൊലിയേന്തിയ മലയാളി മങ്കമാരുടെയും, കേരള വേഷത്തിൽ ഒരുങ്ങി എത്തുന്ന പരുഷന്മാരുടെയും അകമ്പടിയോടുകൂടി മാവേലി മന്നനെ ഓണാഘോഷ വേദിയിലേക്ക് സ്വീകരിച്ചു ആനയിക്കും. തുടന്ന്, പൊതു സമ്മേളനം.



വിശിഷ്ടാതിഥിയുടെ ഓണ സന്ദേശം, തിരുവാതിര കളി, ഗൃഹാതുരത്വമുണർത്തുന്ന ഓണപ്പാട്ടുകൾ, നൃത്തങ്ങൾ, കലാരൂപങ്ങൾ എന്നിവ ഓണാഘോഷത്തിന്റെ മാറ്റ് വർധിപ്പിക്കും.



എല്ലാ ഓണ വിഭവങ്ങളും ഉൾപ്പെടുത്തിക്കൊണ്ട്, മല്ലുകഫെ തയ്യാറാക്കുന്ന വിഭവ സമൃദ്ധമായ ഓണം സദ്യ, ആഘോഷത്തിന്റെ ഹൈലൈറ്റ് ആയിരിക്കും. വടം വലി, ഉറിയടി, മ്യൂസിക് ചെയർ, സുന്ദരിക്ക് പൊട്ടുതൊടൽ.. എന്നീ മത്സരങ്ങളും, വിജയികൾക്കുള്ള സമ്മാനങ്ങളും സംഘാടകർ ഒരുക്കിയിട്ടുണ്ട്.

സെപ്റ്റംബർ 6 ന് നടത്തുന്ന ഓണാഘോഷ പരിപാടികൾ കൂടുതൽ കളർഫുൾ ആക്കുന്നതിന്റെ ഭാഗമായി നടത്തുന്ന കലാപരിപാടികളിലെ പ്രധാന ഐറ്റമായ തിരുവാതിരകളിയുടെ പരിശീലനം, സ്നേഹതീരം കൾച്ചറൽ കോർഡിനേറ്റർ കുമാരി കെസിയ സക്കറിയയുടെ നേതൃത്വത്തിൽ നടന്നുവരുന്നു.



കോശി ഡാനിയേൽ, സാജൻ തോമസ്, സക്കറിയ തോമസ്, അനിൽ ബാബു, ജിജു മാത്യു, ഷിബു മാത്യു, ബെന്നി മാത്യു, ജോർജ് തടത്തിൽ, തോമസ് സാമൂവേൽ, സാബു, കുഞ്ഞുകുഞ്ഞു, ദിനേഷ് ബേബി, വർഗീസ് ജോൺ, എബ്രഹാം കുര്യാക്കോസ് എന്നിവരടങ്ങുന്ന വിപുലമായ കമ്മറ്റി പരിപാടികളുടെ വിജയത്തിനായി പ്രവർത്തിക്കുന്നു.

കെസിയ സക്കറിയ, രാജു ശങ്കരത്തിൽ, ബിജു എബ്രഹാം, തോമസ് സാമുവൽ, സുജ കോശി, ആനി സക്കറിയ, ജെസ്സി മാത്യു, സജിനി ബാബു, ജോയമ്മ ചാക്കോ, സുനിത എബ്രഹാം, ദിവ്യ സാജൻ, സുനു വർഗീസ്, മെർലിൻ അലക്സ്‌, ലൈസാമ്മ ബെന്നി, ജിനു ജിജു, ലീലാമ്മ വർഗീസ് എന്നിവരാണ് കൾച്ചറൽ പ്രാഗ്രാമിന്‌ നേതൃത്വം നൽകുന്നവർ.



ഓണപ്പരിപാടിയുടെ വൻ വിജയത്തിനായി ഏവരുടെയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നതായും, ഏവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായും സംഘാടകർ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (3 hours ago)

ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ 5 വയസ്സുകാരന്റെ മൃതദേഹം  (4 hours ago)

ബിജു മേനോന്‍ ചിത്രം അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒക്ടോബര്‍ 2 ന് തിയേറ്ററുകളില്‍  (4 hours ago)

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (5 hours ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (5 hours ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (5 hours ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (6 hours ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (6 hours ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (6 hours ago)

പോയി ചാവ്! സഹോദരിയെ വെട്ടിക്കൊന്ന അളിയന്റെ തലവെട്ടി സഹോദരൻ..! ' ഞാൻ കൊന്നു സാറേ..!'"  (6 hours ago)

"മകളുടെ തലവെട്ടി ഫ്രിഡ്ജിൽ; തൊട്ടടുത്ത മുറിയിൽ തൂങ്ങി അച്ഛൻ..! ചോക്ലേറ്റിനിടയിൽ മകളുടെ തല, ആ കുറിപ്പും  (7 hours ago)

അഹാന കൃഷ്ണയുടെ കല്യാണത്തില്‍ അതീവ സുന്ദരിയായി മമിത ബൈജുവും  (7 hours ago)

എടാ നീയെന്റെ അമ്മയെ..! അമ്മയുടെ കണ്മുന്നിൽ മകനെ കത്തിച്ചുകൊന്ന് കൂട്ടുകാരൻ, പിന്നാലെ മരണം..! നിലവിളിച്ച് ഭാര്യ  (7 hours ago)

കേസ് എടുക്കടോ, ഉടൻ സമയവും തീയതിയും നിശ്ചയിച്ചു.!പിണറായിയും വീണയും ഒരേ വിലങ്ങിൽ...!  (7 hours ago)

"അയ്യോ, മോനേ ഇത് എങ്ങനെ സഹിക്കും..! നടുപൊട്ടി, നട്ടെല്ല് തവിടുപൊടിയായി! മനോജിന്റെ മരണം..."  (7 hours ago)

Malayali Vartha Recommends