ട്രംപിന്റെ താരിഫ് യുദ്ധം... ഡ്രാഗണും ആനയും ഒരുമിച്ചു ചേരണമെന്ന് പ്രഖ്യാപിച്ചു..നെഞ്ചിടിപ്പ് കൂടിയത് ട്രംപിന്റെ.. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ട് രാജ്യങ്ങൾ ഒന്നിച്ചാൽ..

ട്രംപിന്റെ താരിഫ് യുദ്ധം ഒരു വശത്തുകൂടി നടക്കുന്നതിനിടയിലാണ് ഇപ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി ചൈനയിൽ എത്തിയിരിക്കുന്നത് . അതുകൊണ്ട് തന്നെ ഈ കൂടിക്കാഴ്ചയ്ക്ക് വലിയ പ്രാധാന്യമാണ് ഉള്ളത് . ഈ കൂടിക്കാഴ്ച ഏറ്റവും ഭയക്കുന്നതും ആശങ്കയോടെ നോക്കി കാണുന്നതും ട്രംപ് തന്നെയാവും . ഡ്രാഗണും ആനയും ഒരുമിച്ചു ചേരണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്. ചൈനയിലെ ടിയാൻജിനിൽ നടക്കുന്ന എസ്‌സിഒ ഉച്ചകോടിയോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങും നടത്തിയ ഉഭയകക്ഷി ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗ്ലോബൽ സൗത്തിലെ പ്രധാന അംഗങ്ങളായ ചൈനയും ഇന്ത്യയും പൗരസ്ത്യ ലോകത്തെ രണ്ട് പുരാതന നാഗരികതകളാണ്. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ട് രാജ്യങ്ങൾ. ഇരുരാജ്യങ്ങളിലെയും ജനതയുടെയും ക്ഷേമം മെച്ചപ്പെടുത്തുക, വികസ്വര രാജ്യങ്ങളുടെ ഐക്യദാർഢ്യവും പുനരുജ്ജീവനവും പ്രോത്സാഹിപ്പിക്കുക, മനുഷ്യസമൂഹത്തിൻ്റെ പുരോഗതിക്ക് നേതൃത്വം നൽകുക എന്നീ ചരിത്രപരമായ ഉത്തരവാദിത്വങ്ങൾ ഇരു രാജ്യങ്ങളും വഹിക്കുന്നു. നല്ല അയൽബന്ധവും സൗഹൃദബന്ധവുമുള്ള സുഹൃത്തുക്കളായി പരസ്പരം വിജയത്തിന് വഴിയൊരുക്കുന്ന പങ്കാളികളാകണം. ഡ്രാഗണും ആനയും ഒന്നിക്കണം.
ഇതാണ് ഇരു രാജ്യങ്ങൾക്കും ഉചിതമായ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.ഈ വർഷം ചൈന-ഇന്ത്യ നയതന്ത്ര ബന്ധത്തിൻ്റെ 75-ാം വാർഷികമാണ്. തന്ത്രപരവും ദീർഘകാലാടിസ്ഥാനത്തിലുള്ളതുമായ കാഴ്ചപ്പാടോടെ ഇരു രാജ്യങ്ങളും ബന്ധത്തെ സമീപിക്കേണ്ടതുണ്ട്. ഏഷ്യയിലും ലോകമെമ്പാടും സമാധാനത്തിനും സമൃദ്ധിക്കും വേണ്ടി ഒരുമിച്ച് പ്രവർത്തിക്കണം. അദ്ദേഹം പറഞ്ഞു. പരസ്പര വിശ്വാസം, ബഹുമാനം എന്നിവയുടെ അടിസ്ഥാനത്തില്‍ ബന്ധം മുന്നോട്ട് കൊണ്ടുപോകാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധരാണെന്ന് ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറഞ്ഞു.
ഏഴ് വർഷത്തിന് ശേഷം പ്രധാനമന്ത്രി മോദിയുടെ ആദ്യ ചൈന സന്ദർശനമാണിത്. ലഡാക്ക് സംഘർഷത്തിന് ശേഷം 2018-ലായിരുന്നു അദ്ദേഹത്തിന്റെ അവസാന സന്ദർശനം. ഇന്ത്യ-യുഎസ് ബന്ധം വഷളാവുകയും ഇന്ത്യയും ചൈനയും പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഈ ഉച്ചകോടിക്ക് കൂടുതൽ പ്രാധാന്യമുണ്ട്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് സമ്മർദ്ദം ചൈന, ഇന്ത്യ, റഷ്യ രാജ്യങ്ങളെ പ്രതിസന്ധിയിലാക്കിയിരുന്നു. അമേരിക്കൻ സമ്മർദ്ദത്തെ നേരിടാൻ മൂന്ന് രാജ്യങ്ങളും ഒരുമിച്ച് നിൽക്കാനുള്ള സാധ്യത സംബന്ധിച്ച റിപ്പോർട്ടുകൾക്കിടയിലാണ് ഈ നിർണ്ണായക കൂടിക്കാഴ്ച.
https://www.facebook.com/Malayalivartha