യുട്യൂബർ ഷാജൻ സ്കറിയ!!! അതെന്താ അങ്ങനെ? അയാൾ മാധ്യമപ്രവർത്തകനല്ലേ? ..മാധ്യമ പ്രവര്‍ത്തകനായ മനോജ് മനയില്‍ പങ്കുവച്ച ഒരു പോസ്റ്റാണ് ശ്രദ്ധ നേടുന്നത്..പ്രതികൾ ഒളിവിൽ..

'മറുനാടൻ മലയാളി' എഡിറ്റർ ഷാജൻ സ്‌കറിയയെ മർദിച്ചത് ഡി വൈ എഫ് ഐ പ്രവർത്തകർ. സംഭവത്തിൽ കണ്ടാലറിയാവുന്ന അഞ്ച് പേർക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇവരെ തിരിച്ചരിയാനുള്ള ശ്രമം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
സംഘം ചേർന്ന് ആക്രമിക്കൽ, മാരകമായി മുറിവേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ഇന്നലെ വൈകിട്ട് 6.45ന് തൊടുപുഴ നഗരത്തിനടുത്ത് മങ്ങാട്ടുകവലയിലാണ് സംഭവം.
മുതലക്കോടത്ത് വിവാഹത്തിൽ പങ്കെടുത്ത ശേഷം റിസപ്ഷൻ നടക്കുന്ന മൂലമറ്റം റൂട്ടിലുള്ള റിസോർട്ടിലേക്ക് പോകുമ്പോഴായിരുന്നു മർദ്ദനം.വാഹനത്തെ പിന്തുടർന്ന് കറുത്ത ജീപ്പിലെത്തിയ അഞ്ചംഗ സംഘം ഷാജൻ സ്‌കറിയയുടെ വാഹനം തടഞ്ഞ് നിറുത്തി മർദിക്കുകയായിരുന്നു. കാറിന് പുറത്തേക്ക് വലിച്ചിട്ടും മർദ്ദിച്ചു. ശരീരമാസകലം മർദ്ദനമേറ്റിട്ടുണ്ട്.ഇപ്പോഴിതാ അതിനു പിന്നാലെ നിരവധി ആളുകളാണ് പിന്തുണ അറിയിച്ചു കൊണ്ട് പോസ്റ്റ് പങ്കു വയ്ക്കുന്നത് . ഇപ്പോൾ മാധ്യമ പ്രവര്‍ത്തകനായ മനോജ് മനയില്‍ പങ്കുവച്ച ഒരു പോസ്റ്റാണ് ശ്രദ്ധ നേടുന്നത് .
ആദ്യം പങ്കുവച്ച പോസ്റ്റിൽ.. യുട്യൂബർ ഷാജൻ സ്കറിയ!!! അതെന്താ അങ്ങനെ? അയാൾ മാധ്യമപ്രവർത്തകനല്ലേ? സാറ്റലൈറ്റ് ചാനലുകാർ മാത്രമാണോ 'മാപ്ര' എന്ന പേരിന് അർഹർ? അങ്ങനെയാണെങ്കിൽ എന്തിനാണ് സാറ്റലൈറ്റുകാർ യുട്യൂബിൽ സ്ട്രീമിംഗ് നടത്തുന്നത്?ഇതിനെയാണ് അയിത്തം എന്ന് പറയുന്നത്! ഷാജനെ മാധ്യമപ്രവർത്തകൻ എന്ന് വിളിക്കാൻ സാറ്റലൈറ്റുകാർ ഭയപ്പെടുന്നതെന്തിന്? എന്നാണ് അദ്ദേഹം കൃത്യമായി ഉന്നയിക്കുന്നത് . മറ്റൊരു പോസ്റ്റിൽ തിരുവനന്തപുരം കരമന-കളിയിക്കാവിള ദേശീയപാതയില്‍ സ്‌കൂട്ടറില്‍ പോകുമ്പോള്‍ അജ്ഞാത വാഹനമിടിച്ചു മാധ്യമ പ്രവര്‍ത്തകന്‍
പള്ളിച്ചല്‍ ഗോവിന്ദ ഭവനില്‍ എസ്.വി. പ്രദീപി(45)നു ദാരുണാന്ത്യം സംഭവിച്ചത് ഇന്നും ദുരൂഹമാണ്. ഭാരത് ലൈവ് ന്യൂസ് പോര്‍ട്ടലിന്റെ എഡിറ്റോറിയല്‍ ഡയറക്ടറായിരുന്നു പ്രദീപ്. പ്രദീപിന് സംഭവിച്ചത് ഭാഗ്യം കൊണ്ട് മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയ്ക്ക് സംഭവിക്കാതെ പോയി. ഷാജന്‍ സ്‌കറിയ അക്രമികളില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പ്രദീപും കണ്‍മുമ്പില്‍ കാണുന്ന സത്യത്തെ ലവലേശം ഭയമില്ലാതെ തുറന്നുപറയുന്ന മാധ്യമ പ്രവര്‍ത്തകനായിരുന്നു.
പ്രദീപിന്റെയും ഷാജന്‍ സ്‌കറിയയുടെയും ദുരനുഭവങ്ങള്‍ ഓര്‍മ്മിപ്പിച്ചുകൊണ്ട് വൈരനിര്യാതനബുദ്ധി ഒളിപ്പിച്ചു നടക്കുന്നവരാണ് മലയാളികളില്‍ ഭൂരിപക്ഷവും എന്ന് വിലയിരുത്തുന്ന വരികളാണ് അദ്ദേഹം എഴുതിയിരിക്കുന്നത് . ഇതിനോടകം പലരും വിമർശനം ഉന്നയിച്ചു കൊണ്ട് വരികയാണ് . മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെ ആക്രമിച്ചത് ഭീരുത്വമെന്ന് കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്‍. മാധ്യമ പ്രവര്‍ത്തകന്‍ ഷാജന്‍ സ്‌കറിയ ആക്രമിച്ചത് ചിലരുടെ ഭീരുത്വമാണ് വെളിവാക്കുന്നതെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha