എന്റെ പുള്ളയെ കൊന്നവർ.. ഞാൻ ചത്ത് പോകാൻ കൂടോത്രം ഇരുട്ടിക്കൊലക്കേസ്, ഉദയകുമാറിന്റെ അമ്മയുടെ അവസ്ഥ കണ്ടോ...

20 വർഷമായി തന്റെ മകനോട് കാണിച്ച ആ അരും കൊലയ്ക്ക് നീതിതേടിയുള്ള പോരാട്ടണം. തെളിവുകളുടെ അഭാവത്തിൽ പ്രതികളെ വെറുതെ വിട്ടെന്ന് വിധി വരും വരെ പ്രഭാവതിയമ്മയ്ക്ക് നീതി ന്യായ വ്യവസ്ഥയോട് പൂർണ വിശ്വാസമുണ്ടായിരുന്നു. എന്നാൽ നിലവിൽ കോടതി വിധിയിലെ അതൃപ്തി കൊണ്ട് ഒന്നു ഉറങ്ങാൻ പോലുമാകാതെ പിടയുകയാണ് ആ അമ്മ.
2005 സെപ്റ്റംബര്‍ 27-നാണ് ആക്രിക്കട തൊഴിലാളിയായിരുന്ന ഉദയകുമാറിനെ (28) തിരുവനന്തപുരം ശ്രീകണ്‌ഠേശ്വരം പാര്‍ക്കില്‍നിന്ന് പോലീസുകാര്‍ മോഷണക്കുറ്റം ആരോപിച്ച് പിടികൂടിയത്. അന്നത്തെ ഫോര്‍ട്ട് സിഐ ഇ.കെ. സാബുവിന്റെ പ്രത്യേക സ്‌ക്വാഡിലുള്ളവരായിരുന്നു പോലീസുകാര്‍. തുടര്‍ന്ന് സ്റ്റേഷനില്‍ ഉരുട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. ആദ്യം ക്രൈംബ്രാഞ്ചാണ് കേസന്വേഷിച്ചത്. സെഷന്‍സ് കോടതിയില്‍ കുറ്റപത്രവും സമര്‍പ്പിച്ചിരുന്നു. ഇതിനുശേഷം ഉദയകുമാറിന്റെ അമ്മ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടു.
'സംശയത്തിന്റെമാത്രം അടിസ്ഥാനത്തില്‍ പ്രതികളെ ശിക്ഷിക്കാനാകില്ല'
കൊച്ചി: അനുമാനങ്ങളുടെയും ഊഹങ്ങളുടെയും അടിസ്ഥാനത്തില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് വിചാരണക്കോടതി കണ്ടെത്തിയത് തെറ്റാണെന്ന് ഹൈക്കോടതി പറഞ്ഞു. സംശയത്തിന്റെമാത്രം അടിസ്ഥാനത്തില്‍ പ്രതികളെ ശിക്ഷിക്കാനാകില്ല. എത്ര ഗുരുതര ആരോപണമാണെങ്കിലും വ്യക്തമായ തെളിവുവേണം. പോലീസ് ഉദ്യോഗസ്ഥരായ പ്രോസിക്യൂഷന്‍ സാക്ഷികളുടെ മൊഴികളില്‍ വലിയ വൈരുധ്യമുണ്ട് -കോടതി പറഞ്ഞു.
തിരുവനന്തപുരം സിബിഐ കോടതിയാണ് 2018 ജൂലായ് 25-ന് പ്രതികളെ ശിക്ഷിച്ചത്. ഇതിനെതിരേ പ്രതികള്‍ നല്‍കിയ അപ്പീലും വധശിക്ഷ ശരിവെക്കാന്‍ സര്‍ക്കാര്‍ നല്‍കിയ അപേക്ഷയുമാണ് ഹൈക്കോടതി പരിഗണിച്ചത്. ഒന്നാം പ്രതിക്കായി സീനിയര്‍ അഭിഭാഷകന്‍ പി. വിജയഭാനുവും മറ്റുപ്രതികള്‍ക്കായി അഡ്വ. എസ്. രാജീവ്, പി. മാര്‍ട്ടിന്‍ ജോസ് എന്നിവരും ഹാജരായി.
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട രണ്ടാം പ്രതിയും നര്‍ക്കോട്ടിക് സെല്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറുമായിരുന്ന നെയ്യാറ്റിന്‍കര സ്വദേശി എസ്.വി. ശ്രീകുമാര്‍ ശിക്ഷാകാലയളവിലും മൂന്നാംപ്രതി സോമന്‍ വിചാരണവേളയിലും മരിച്ചിരുന്നു.
മോഷണക്കുറ്റം ആരോപിച്ച് തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ പിടിച്ചുകൊണ്ടുവന്ന ഉദയകുമാറിനെ ഉരുട്ടിക്കൊലപ്പെടുത്തിയെന്ന കേസില്‍ വധശിക്ഷയടക്കം റദ്ദാക്കി പ്രതികളായ പോലീസുകാരെ ഹൈക്കോടതി വെറുതേവിട്ടു. സിബിഐ നടത്തിയ കേസിന്റെ അന്വേഷണവും വിചാരണയും നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് വി. രാജ വിജയരാഘവന്‍, ജസ്റ്റിസ് കെ.വി. ജയകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. പ്രതികള്‍ കുറ്റക്കാരാണെന്ന് സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും കോടതി പറഞ്ഞു.
ഒന്നാം പ്രതിയും ഡിസിആര്‍ബി എഎസ്‌ഐയുമായിരുന്ന മലയിന്‍കീഴ് കമലാലയത്തില്‍ കെ. ജിതകുമാറിന്റെ വധശിക്ഷയാണ് റദ്ദാക്കിയത്. നാലുമുതല്‍ ആറുവരെ പ്രതികളായിരുന്ന റിട്ട. ഡിവൈഎസ്പി ടി. അജിത് കുമാര്‍, മുന്‍ എസിപിമാരായ ഇ.കെ. സാബു, ടി.കെ. ഹരിദാസ് എന്നിവരെ മൂന്നുവര്‍ഷം തടവിനും 5000 രൂപവീതം പിഴയടയ്ക്കാനും ശിക്ഷിച്ചത് റദ്ദാക്കി.
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട രണ്ടാം പ്രതിയും നര്‍ക്കോട്ടിക് സെല്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറുമായിരുന്ന നെയ്യാറ്റിന്‍കര സ്വദേശി എസ്.വി. ശ്രീകുമാര്‍ ശിക്ഷാകാലയളവിലും മൂന്നാംപ്രതി സോമന്‍ വിചാരണവേളയിലും മരിച്ചിരുന്നു.
https://www.facebook.com/Malayalivartha