തുരങ്ക പാതയ്ക്കുള്ള എല്ലാ തടസവും മുഖ്യമന്ത്രി മറികടന്നു; പിണറായി വിജയനെ പുകഴ്ത്തി താമരശ്ശേരി ബിഷപ്പ്

സമഗ്ര വികസനത്തിനും മലയോര ജനതയുടെ യാത്രയ്ക്കും വഴിതുറക്കുന്ന വയനാട് തുരങ്കപാതയുടെ നിര്‍മ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചതിന് പിന്നാലു താമരശ്ശേരി ബിഷപ്പ് പ്രതികരിച്ചു. നിശ്ചയദാര്‍ഢ്യമുള്ള മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് താമരശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍.
തുരങ്ക പാതയ്ക്കുള്ള എല്ലാ തടസവും മുഖ്യമന്ത്രി മറികടന്നുവെന്നും ബിഷപ്പ് വ്യക്തമാക്കി. കപട പരിസ്ഥിതി സ്‌നേഹികള്‍ പദ്ധതിക്കെതിരെ നിലക്കുന്നുണ്ട്. അവര്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. അവര്‍ക്കെതിരെ ഒരുമിച്ച് നിന്ന് പോരാടമെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. ആനക്കാം പൊയിലില്‍ നടന്ന കല്‌ളാടി മേപ്പാടി ഇരട്ട തുരങ്കപാതയുടെ നിര്‍മാണോദ്ഘാടന വേദിയില്‍ ആശംസാ പ്രസംഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, വയനാട് തുരങ്കപാത വികസനത്തിന് കുതിപ്പാകുമെന്ന് ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. നടക്കില്ലെന്ന് കരുതിയത് സര്‍ക്കാര്‍ നടപ്പിലാക്കും. പാതയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് കേന്ദ്രത്തില്‍ നിന്ന് ദുരനുഭവങ്ങളാണുണ്ടായത്. വായ്പയെടുക്കാനുള്ള അര്‍ഹത കേന്ദ്രം നിഷേധിച്ചു. എല്ലാ പ്രതിബന്ധങ്ങളെയും സര്‍ക്കാര്‍ മറികടന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആനക്കാംപൊയില്‍ കള്ളാടി മേപ്പാടി തുരങ്ക പാത നാലുവര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കും. 8.11 കിലോമീറ്ററില്‍ ഇരട്ട തുരങ്കപാതയാണ്. അപ്രോച്ച് റോഡ് ഉള്‍പ്പെടെ 8.73 കിലോമീറ്ററാണുള്ളത്. പാതയുടെ 5.58 കിലോമീറ്റര്‍ വയനാടും 3.15 കിലോമീറ്റര്‍ കോഴിക്കോട് ജില്ലയിലുമാണ്. ഇരുവഴിഞ്ഞി പുഴയില്‍ രണ്ട് പ്രധാന പാലങ്ങളും മൂന്ന് ചെറുപാലങ്ങളും ഉള്‍പ്പെടും. വനഭൂമിയുള്‍പ്പെടെ 33 ഹെക്ടറാണ് ഏറ്റെടുക്കുന്നത്. പരിസ്ഥിതി മന്ത്രാലയത്തിന്റെ അന്തിമാനുമതി ജൂണ്‍ 18ന് ലഭിച്ചിരുന്നു. വയനാട്ടില്‍ മേപ്പാടിചൂരല്‍മല റോഡുമായാണ് തുരങ്കപാതയെ ബന്ധിപ്പിക്കുന്നത്. മുത്തപ്പന്‍പുഴ ആനക്കാംപൊയില്‍ റോഡുമായി കോഴിക്കോടിനെയും.
ഭോപ്പാലിലെ ദിലിപ് ബില്‍ഡ്‌കോണ്‍, കൊല്‍ക്കത്തയിലെ റോയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവയ്ക്കാണ് കരാര്‍ നല്‍കിയിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പിനാണ് മേല്‍നോട്ടചുമതല. കിഫ്ബി ഫണ്ടാണ് ഉപയോഗിക്കുന്നത്. താമരശ്ശേരി ചുരം റോഡിലെ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് വാഹനയാത്ര മുടങ്ങുന്നതിനാല്‍ തുരങ്ക പാത വലിയൊരു അനുഗ്രഹമാകും.
https://www.facebook.com/Malayalivartha