ട്രംപ് മരിച്ചു..?! കൊന്നത് ഇന്ത്യ..? പ്രസിഡന്റ് അപ്രത്യക്ഷം..! #trumpisdead അമേരിക്കയിൽ കത്തിപടരുന്നു..!!

എന്നാൽ ശനിയാഴ്ച വിർജീനിയയിലെ ഗോൾഫ് ക്ലബ്ബിലേക്കു പ്രസിഡന്റ് പോകുന്ന ചിത്രം പുറത്തുവന്നതോടെ ചർച്ചകൾക്ക് ഏറെക്കുറെ വിരാമമായി. വെള്ള ടീഷർട്ടും ചുവന്ന തൊപ്പിയും ധരിച്ച് ഗോൾഫ് ക്ലബിലേക്കു പോകുന്ന ചിത്രമാണ് പുറത്തുവന്നത്. പ്രാദേശിക സമയം ശനിയാഴ്ച രാവിലെ 8.49ന് പേരക്കുട്ടികൾക്കൊപ്പമാണ് അദ്ദേഹം പോയതെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.
ജനുവരിയിൽ യുഎസ് പ്രസിഡന്റായി ചുമതലയേറ്റപ്പോൾ മുതൽ ട്രംപ് വാർത്തകളിൽ നിറഞ്ഞനിൽക്കുകയാണ്. എന്നാൽ ഓഗസ്റ്റ് 26നു മന്ത്രിസഭായോഗത്തിൽ പങ്കെടുത്തശേഷം ട്രംപിനെ പൊതുപരിപാടികളിൽ കണ്ടിട്ടില്ല.
വലതുകൈയിൽ ചതവും കണങ്കാലിന് ചുറ്റും നീരുമുള്ള ട്രംപിന്റെ ചിത്രങ്ങൾ പുറത്തുവന്നതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ആഭ്യൂഹങ്ങൾ പരന്നത്.
ഇതു സംബന്ധിച്ച് വൈറ്റ് ഹൗസ് ഔദ്യോഗികമായി പ്രതികരിച്ചില്ലെങ്കിലും ട്രംപിന് സിവിഐ എന്ന രോഗാവസ്ഥ ഉണ്ടെന്ന് സ്ഥിരീകരിക്കുന്ന ഒരു കത്ത് കഴിഞ്ഞ മാസം പുറത്തിറക്കി. പ്രായവും ദീർഘനേരം നിൽക്കുന്നതും മൂലമുണ്ടാകുന്ന രോഗാവസ്ഥയാണ് ഇത്. കണങ്കാലിലെ വീക്കം ആസ്പിരിൻ ഉപയോഗം കാരണമാകാമെന്നും ഡോക്ടർമാർ അഭിപ്രായപ്പെടുന്നു.
എന്നാൽ കിംവദന്തികൾക്ക് ഇന്ധനം പകരുന്ന തരത്തിൽ, വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് കഴിഞ്ഞദിവസം വാർത്താസമ്മേളനത്തിൽ പറഞ്ഞകാര്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ കത്തിപ്പടർന്നത്. ട്രംപിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ രാജ്യത്തിന്റെ പരമോന്നത പദവി ഏറ്റെടുക്കാൻ സജ്ജനാണെന്നായിരുന്നു വാൻസിന്റെ പ്രതികരണം. ഇതോടെ ട്രംപിന്റെ ആരോഗ്യസ്ഥിതി വൻ ചർച്ചയായി.
അതേസമയം, വാരാന്ത്യത്തിൽ പൊതുപരിപാടികൾ ഒഴിവാക്കിയെങ്കിലും സമൂഹമാധ്യമങ്ങളിൽ ട്രംപ് സജീവമാണ്. ഗോൾഫ് ക്ലബിലേക്കുള്ള യാത്രയ്ക്ക് മണിക്കൂറുകൾക്ക് മുൻപ്, താൻ ഏർപ്പെടുത്തിയ തീരുവകൾ കുറച്ചതിന് യുഎസ് അപ്പീൽ കോടതിയെ വിമർശിച്ചുകൊണ്ട് അദ്ദേഹം ട്രൂത്ത് സോഷ്യലിൽ അദ്ദേഹം പോസ്റ്റ് പങ്കുവച്ചിരുന്നു.
'ട്രംപ് മരിച്ചു' എന്ന അഭ്യൂഹങ്ങൾ സമൂഹമാധ്യമങ്ങളിൽ ശക്തമായി തുടരുമ്പോഴും, ഈ വിഷയത്തിൽ വൈറ്റ് ഹൗസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേസമയം, പ്രചരിക്കുന്ന വാർത്തകൾക്ക് അടിസ്ഥാനമില്ലെന്ന് ട്രംപിനെ അനുകൂലിക്കുന്ന ചിലർ സമൂഹമാധ്യമങ്ങളിൽ പറയുന്നുണ്ട്. അദ്ദേഹത്തിൻ്റെ ആരോഗ്യപരമായ കാര്യങ്ങളെക്കുറിച്ച് ആശങ്കകൾ നിലനിൽക്കുന്നുണ്ടെങ്കിലും, മരണം സംഭവിച്ചെന്നത് ഒരു അതിശയോക്തിപരമായ വാർത്തയാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.
ട്രംപ് സമൂഹമാധ്യമങ്ങളിൽ സജീവമാണെന്നതാണ് ഈ ഊഹാപോഹങ്ങളെ തള്ളിക്കളയാനുള്ള മറ്റൊരു പ്രധാന കാരണം. തൻ്റെ സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യൽ' വഴി ട്രംപ് ഇപ്പോഴും പോസ്റ്റുകൾ പങ്കുവെക്കുന്നുണ്ട്. കൂടാതെ, ട്രംപിൻ്റെ കൈകളിലെ പാടുകളെക്കുറിച്ച് അദ്ദേഹത്തിൻ്റെ ഡോക്ടർ സീൻ ബാർബബെല്ല വിശദീകരണം നൽകിയിരുന്നു. പതിവായ ഹസ്തദാനവും ഹൃദയാരോഗ്യ സംരക്ഷണത്തിനായി കഴിക്കുന്ന ആസ്പിരിനും കാരണമുള്ള ചെറിയ പാടുകൾ മാത്രമാണ് അതെന്നാണ് ഡോക്ടർ പറഞ്ഞത്. ട്രംപിന് മികച്ച വൈജ്ഞാനികവും ശാരീരികവുമായ ആരോഗ്യമുണ്ടെന്ന് ബാർബബെല്ല ഉറപ്പുനൽകുകയും ചെയ്തിരുന്നു.
ട്രംപിൻ്റെ ആരോഗ്യത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് സമൂഹമാധ്യമങ്ങളിൽ വലിയ പ്രതികരണമാണ് ലഭിച്ചത്. ചില പ്രതികരണങ്ങൾ താഴെ നൽകുന്നു:
'തെരുവുകളിൽ ആളുകൾ പറയുന്നു ട്രംപ് മരിച്ചെന്ന്,' ഒരു നെറ്റിസൺ കുറിച്ചു.
'അഭ്യൂഹങ്ങൾ പരക്കുകയാണ്. ചൊവ്വാഴ്ച മുതൽ ട്രംപിനെ പൊതുവേദികളിൽ കണ്ടിട്ടില്ല. വാരാന്ത്യത്തിൽ അദ്ദേഹത്തിന് ഔദ്യോഗിക പരിപാടികളൊന്നും ഇല്ല. എന്താണ് സംഭവിക്കുന്നത്?' മറ്റൊരാൾ ചോദിച്ചു.
'എല്ലാ ടൈംലൈനിലും #trumpisdead എന്നാണല്ലോ കാണുന്നത്. സുഹൃത്തുക്കളെ, ശാന്തമാകൂ. ട്രംപിന് ഒരു കുഴപ്പവുമില്ലെന്ന് ഞാൻ കരുതുന്നു. അദ്ദേഹത്തിൻ്റെ ആരോഗ്യത്തിന് ചെറിയ പ്രശ്‌നങ്ങളുണ്ടാകാം, പക്ഷേ മരണം എന്നത് വിദൂരമായ ഒരു സാധ്യത മാത്രമാണ്,' മറ്റൊരാൾ അഭിപ്രായപ്പെട്ടു.
'ട്രംപ് മരിച്ചോ എന്നറിയാൻ എൻ്റെ ടൈംലൈൻ റിഫ്രഷ് ചെയ്തുകൊണ്ടിരിക്കുനു,' മറ്റൊരു ഉപയോക്താവ് തമാശരൂപേണ എഴുതി.
https://www.facebook.com/Malayalivartha