ആര്‍ത്തലച്ചുപെയ്യുന്ന മഴ..കേരളത്തിന്റെ തൊട്ടടുത്ത സംസ്ഥാനമായ തമിഴ് നാട്ടിലും മേഘവിസ്ഫോടനം.. മഴ ഇപ്പോൾ തെക്കോട്ട് നീങ്ങിയിരിക്കുകയാണ്..വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു..

നിമിഷനേരം കൊണ്ട് ആര്‍ത്തലച്ചുപെയ്യുന്ന മഴ, മഴയെ തുടര്‍ന്നുണ്ടാകുന്ന മലവെള്ളപ്പാച്ചിലില്‍ മുങ്ങുന്ന നാടുകള്‍.... മേഘവിസ്ഫോടനം എന്നത് കേട്ടുപരിചിതമായ പദമാണ്! കഴിഞ്ഞ കുറച്ചു കാലങ്ങളായി ഇവിടെ ജമ്മുകശ്മീർ ഉത്തരാഖണ്ഡ് മേഖലകളിൽ മേഘവിസ്ഫോടനം സംഭവിക്കുന്നുണ്ട് . കൂടാതെ നിരവധി ആളുകൾ മരണപ്പെടുകയും ,ചെയ്യുന്നുണ്ട് , ഇപ്പോഴിതാ കേരളത്തിന്റെ തൊട്ടടുത്ത സംസ്ഥാനമായ തമിഴ് നാട്ടിലും മേഘവിസ്ഫോടനം സംഭവിച്ചിരിക്കുന്നു . കുറച്ചുദിവസങ്ങളായി ചൂടിൽ വലഞ്ഞ ചെന്നൈയ്ക്ക് ശനിയാഴ്ച രാത്രി ലഭിച്ചത് അപ്രതീക്ഷിത മഴ.
രാത്രി 11ഓടെയാണ് ചെന്നൈയിലെ വിവിധ ഇടങ്ങളിൽ മേഘവിസ്ഫോടനത്തിന് സമാനമായ മഴ പെയ്തത്. ഒരു മണിക്കൂറിനുള്ളിൽ 100 മില്ലിമീറ്റർ മഴയാണ് പലയിടത്തും പെയ്തത്. 24 മണിക്കൂറിനിടെ നുങ്കപാക്കത്ത് 81.9 മില്ലിമീറ്ററും എസിഎസ് മെഡിക്കൽ കോളജ് മേഖലയിൽ 97.5 മില്ലിമീറ്റർ മഴയും രേഖപ്പെടുത്തി. വിളിവാക്കം 81, ചെമ്പറംപാക്കം 76.5, പൂനമല്ലി 70.5 മില്ലിമീറ്റർ മഴയും രേഖപ്പെടുത്തി. വടക്ക്– വടക്ക് പടിഞ്ഞാറ് ഭാഗത്ത് ആരംഭിച്ച മഴ ഇപ്പോൾ തെക്കോട്ട് നീങ്ങിയിരിക്കുകയാണ്.കേരളത്തിലും കാറ്റ് അനുകൂലമായതിനാൽ വിവിധ ഭാഗങ്ങളിൽ ഇടവിട്ട് മഴ പെയ്യുന്നുണ്ട്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഒരു ചെറിയ കാലയളവിൽ, ചെറിയ ഭൂപ്രദേശത്ത് പെയ്തിറങ്ങുന്ന ശക്തമായ മഴയാണ് മേഘവിസ്ഫോടനം. സാധാരണയായി പർവതപ്രദേശങ്ങളിലാണ് ഇത് സംഭവിക്കുന്നത്. ഇത് പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കാരണമാകുകയും ചെയ്യും. മേഘങ്ങളിൽ കുമുലോ നിംബസ് മഴമേഘങ്ങളാണ് മേഘവിസ്ഫോടനത്തിന് കാരണമാകുന്നത്.
ചൂടുള്ളതും ഈർപ്പമുള്ളതുമായ വായു ഭൗമോപരിതലത്തിൽനിന്ന് അന്തരീക്ഷത്തിന്‍റെ മുകൾത്തട്ടിലേക്ക് ഉയരുകയും തണുത്ത്, കനത്ത മഴയായി പെയ്തിറങ്ങുകയുമാണ് ചെയ്യുന്നത്. ഓറോഗ്രാഫിക് ലിഫ്റ്റ് എന്നാണ് ഈ പ്രക്രിയ അറിയപ്പെടുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ വലിയ അളവിൽ മഴ പെയ്യാൻ ഇത് കാരണമാകും.അത് തന്നെയാണ് ഇവിടെയും സംഭവിച്ചിരിക്കുന്നത് . കനത്ത മഴയും വെള്ളപ്പൊക്കവും കാരണം നിരവധി ട്രെയിനുകള്‍ റദ്ദാക്കി. വിവിധ റെയിൽവേ സോണുകളിൽ നിന്ന് 120 ലധികം ട്രെയിനുകളാണ് റദ്ദാക്കിയത്. ശക്തമായ മഴയെ തുടര്‍ന്ന് ഗതാഗത തടസം നേരിട്ടതിനാലാണ് ട്രെയിനുകൾ റദ്ദാക്കിയത്.
നിലവിലെ കാലാവസ്ഥ കണക്കിലെടുത്ത് യാത്രകള്‍ പിന്നീട് തീരുമാനിക്കുമെന്ന് യാത്രക്കാര്‍ക്ക് റെയില്‍വേ മുന്നറിയിപ്പ് നല്‍കി.റെയില്‍വേസ്റ്റേഷനുകളില്‍ പോകുന്നതിന് മുമ്പ് റെയിൽവേ സ്രോതസുകളിൽ നിന്ന് ട്രെയിനുകളുടെ ശരിയായ സ്ഥാനം പരിശോധിക്കണമെന്നും യാത്രക്കാരോട് അഭ്യർത്ഥിച്ചു.ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് രേഖപ്പെടുത്തിയ മൊബൈൽ നമ്പറുകളിലേക്ക് ട്രെയിൻ സർവീസുകളുടെ റദ്ദാക്കൽ,
വഴിതിരിച്ചുവിടൽ, പുനഃക്രമീകരണം തുടങ്ങിയവയെക്കുറിച്ച് യാത്രക്കാരെ എസ്എംഎസ് വഴി അറിയിക്കുന്നുണ്ടെന്ന് സൗത്ത് സെൻട്രൽ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ എ ശ്രീധർ പറഞ്ഞു.യാത്ര ആരംഭിക്കുന്നതിന് മുമ്പ്, റെയിൽവേ ആപ്ലിക്കേഷനുകളായ ഐആർസിടിസി, റെയിലോൺ, എൻടിഇഎസ് പോലുള്ള ഔദ്യോഗിക വെബ്‌സൈറ്റുകളിൽ നിന്നും ട്രെയിനുകളുടെ ശരിയായ സ്ഥാനം പരിശോധിക്കാമെന്നും ശരിയായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുമായി 139 എന്ന നമ്പറിലേക്ക് വിളിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha