സി.ബി.എസ്.ഇ 10, 12 ക്ലാസ് പരീക്ഷയ്ക്ക് സെപ്തംബര്‍ 30 വരെ രജിസ്റ്റര്‍ ചെയ്യാം...

സി.ബി.എസ്.ഇ 10, 12 ക്ലാസ് പരീക്ഷയ്ക്ക് സെപ്തംബര്‍ 30 വരെ രജിസ്റ്റര്‍ ചെയ്യാം. അപാര്‍ഡ് ഐഡിയുള്ള വിദ്യാര്‍ത്ഥികള്‍ക്കു മാത്രമേ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യാനാകൂകയുള്ളൂ. വിദേശ രാജ്യങ്ങളിലെ സി.ബി.എസ്.ഇ സ്‌കൂളുകളെ അപാര്‍ഡ് ഐഡി വ്യവസ്ഥയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഈ അദ്ധ്യയന വര്‍ഷം മുതല്‍ 10-ാം ക്ലാസില്‍ രണ്ട് ബോര്‍ഡ് പരീക്ഷ ഉണ്ട്. ഇതില്‍ ആദ്യ പരീക്ഷ എല്ലാ വിദ്യാര്‍ത്ഥികളും നിര്‍ബന്ധമായി എഴുതണം. അതിനാല്‍ എല്ലാ വിദ്യാര്‍ത്ഥികളും നിര്‍ബന്ധമായും എല്‍.ഒ.സി നല്‍കണം.
ഇന്ത്യയില്‍നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 5 വിഷയങ്ങള്‍ക്ക് 1600 രൂപയാണ് ഫീസ്. ഇന്ത്യക്ക് പുറത്തുള്ളവര്‍ക്ക് 11000 രൂപ.വെബ്‌സൈറ്റ്: : https://cbse.gov.in
"
https://www.facebook.com/Malayalivartha