Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

ഓണത്തിന് ഒറ്റയടിക്ക് പൊടിപൊടിച്ചത് 15,000 കോടി രൂപ; ഖജനാവ് കാലിയായ സംസ്ഥാന സർക്കാർ കർശനമായ ചെലവു ചുരുക്കൽ നടപടികളിലേക്ക്, എത്ര തുകയ്ക്കു മേലുള്ള ചെലവിടൽ വിലക്കണമെന്നു നാളെ തീരുമാനിക്കും! ഇതു മറികടക്കാൻ ധനവകുപ്പിന്റെ പ്രത്യേക അനുമതിയും വേണം

11 SEPTEMBER 2022 11:07 AM IST
മലയാളി വാര്‍ത്ത

ഓണത്തിന് ഒറ്റയടിക്ക് സംസ്ഥാന സർക്കാർ 15,000 കോടി രൂപ ചെലവിട്ടു. അങ്ങനെ ഖജനാവ് കാലിയായ സർക്കാർ കർശനമായ ചെലവു ചുരുക്കൽ നടപടികളിലേക്ക് കടക്കുകയാണ്. കടുത്ത ട്രഷറി നിയന്ത്രണം അടുത്തയാഴ്ച നടപ്പാക്കുന്നതാണ്. എത്ര തുകയ്ക്കു മേലുള്ള ചെലവിടൽ വിലക്കണമെന്നു നാളെ തീരുമാനിക്കുകയും ചെയ്യും. സ്കോളർഷിപ്, ചികിത്സാ സഹായം, മരുന്നു വാങ്ങൽ, ശമ്പളം, പെൻഷൻ തുടങ്ങിയവ ഒഴികെ വിലക്കുണ്ടാകും. എന്നാൽ ഇതു മറികടക്കണമെങ്കിൽ ധനവകുപ്പിന്റെ പ്രത്യേക അനുമതി വാങ്ങണം.

അതോടൊപ്പം തന്നെ പദ്ധതികൾക്കായി ബജറ്റിലൂടെ അനുവദിച്ച പണം ചെലവിടുന്നതിനും നിയന്ത്രണം കൊണ്ടുവരുന്നതാണ്. സാമ്പത്തിക വർഷം ആരംഭിച്ച് 5 മാസം കഴിയുന്ന ഈ സമയത്തു പദ്ധതി വിഹിതത്തിന്റെ 43% തുക വകുപ്പുകൾ ചെലവിട്ടാൽ മതിയെന്നാണു ധനവകുപ്പിന്റെ നിലപാട് എന്നാണ് അറിയാൻ കഴിയുന്നത്. എന്നാൽ, 100% തുകയും ചെലവിട്ട വകുപ്പുകളുണ്ട്. ഇതു സർക്കാരിന്റെ ധനവിനിയോഗ ക്രമത്തെ തകിടംമറിക്കുന്നതിനാലാണു നിയന്ത്രണം കൊണ്ടുവരുന്നത് തന്നെ. അങ്ങനെ വാങ്ങിയ പണം ചെലവിടാതെ അക്കൗണ്ടിൽ സൂക്ഷിക്കുന്ന വകുപ്പുകളിൽനിന്ന് അവ തിരിച്ചെടുക്കുന്നതാണ്.

എന്നിട്ടും പിടിച്ചു നിൽക്കാനായില്ലെങ്കിൽ ഒന്നാം പിണറായി സർക്കാരിന്റെ കാലത്തു ചെയ്തതു പോലെ തന്നെ സർക്കാർ ജീവനക്കാരുടെ ശമ്പളത്തിന്റെ നിശ്ചിത ശതമാനം മാറ്റിവയ്ക്കൽ അടക്കമുള്ള നടപടികളിലേക്കു നീങ്ങേണ്ടി വരുന്നതാണ്.

അതോടൊപ്പം തന്നെ ഖജനാവിൽ പണമില്ലെങ്കിലും തസ്തിക സൃഷ്ടിക്കാൻ മത്സരിച്ച് വകുപ്പുകൾ. ധനവകുപ്പ് എതിർത്താൽ ഉന്നത സ്വാധീനം ഉപയോഗിച്ച് ഫയൽ മന്ത്രിസഭയ്ക്കു മുന്നിലെത്തിക്കുന്നതാണ്. ബവ്റിജസ് കോർപറേഷനിൽ അനധികൃതമായി ഡപ്യൂട്ടേഷനിൽ തുടർന്ന 541 ജീവനക്കാർക്കു വേതനം ക്രമപ്പെടുത്തി നൽകാനുള്ള നീക്കത്തെ ധനവകുപ്പ് എതിർത്തെങ്കിലും മന്ത്രിസഭയിലെത്തിച്ചു പാസാക്കിയിരുന്നു. തദ്ദേശ പൊതു സർവീസ് സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നു ധനവകുപ്പ് ചൂണ്ടിക്കാട്ടിയെങ്കിലും മന്ത്രിസഭ പാസാക്കുകയും ചെയ്തു.

കൂടാതെ ഓണക്കിറ്റ്, 2 മാസത്തെ ക്ഷേമ പെൻഷൻ, സർക്കാർ ജീവനക്കാർക്കുള്ള ശമ്പളം, ബോണസ്, അഡ്വാൻസ്, കെഎസ്ആർടിസിക്കു സഹായം തുടങ്ങിയവയ്ക്കായി 15,000 കോടി രൂപ ചെലവിട്ടതോടെയാണ് ട്രഷറി കാലിയായത്. നാളെ കേന്ദ്രത്തിൽനിന്നു ധനക്കമ്മി നികത്തൽ ഗ്രാന്റ്, ജിഎസ്ടി വിഹിതം എന്നിവ കിട്ടേണ്ടതുമാണ്. കിട്ടിയില്ലെങ്കിൽ രണ്ടാം പിണറായി സർക്കാർ ആദ്യമായി ഓവർ ഡ്രാഫ്റ്റിലേക്കു പോകുന്ന കാഴ്ച കാണേണ്ടിവരും.

അതേസമയം കയ്യിൽ പണമില്ലെങ്കിൽ തന്നെ സംസ്ഥാന സർക്കാരുകൾക്ക് റിസർവ് ബാങ്കിൽനിന്ന് നിത്യച്ചെലവുകൾക്കായി എടുക്കാൻ കഴിയുന്ന വെയ്സ് ആൻഡ് മീൻസ് അഡ്വാൻസ് ഇതിനകം 1,683 കോടി രൂപ കേരളം എടുത്തു കഴിഞ്ഞിരുന്നു. അതോടൊപ്പം ഇനി 1,683 കോടി രൂപ വരെ ഓവർ ഡ്രാഫ്റ്റായി എടുക്കാം. എന്നിട്ടും തികഞ്ഞില്ലെങ്കിൽ ട്രഷറി പൂട്ടേണ്ടിവരും. മുൻപ് ഇതു പലവട്ടം സംഭവിച്ചിട്ടുമുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (9 minutes ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (26 minutes ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (35 minutes ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (44 minutes ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (48 minutes ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (1 hour ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (1 hour ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (1 hour ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (1 hour ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (1 hour ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (2 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (2 hours ago)

കർണാടകയിൽ ക്വാറി അപകടത്തിൽ ഒമ്പതു മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി...  (2 hours ago)

Malayali Vartha Recommends