നിയമസഭാ തിരഞ്ഞെടുപ്പിലെ നേതൃത്വം: ചര്‍ച്ച തുടങ്ങിയിട്ടില്ലെന്ന് യെച്ചൂരി

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിയെ ആര് നയിക്കും എന്നത് സംബന്ധിച്ച് സി.പി.എമ്മില്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ലെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഇപ്പോള്‍ നേതാക്കള്‍ നടത്തുന്ന പ്രസ്താവനകള്‍ ഊഹാപോഹങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇതില്‍ വലിയ കഴമ്പില്ലയെച്ചൂരി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ മുഖ്യപ്രചാരകന്‍ വി.എസ്. അച്യുതാനന്ദനായിരിക്കും എന്ന സി.പി.ഐ. നേതാവ് സി.ദിവാകരന്റെ പ്രസ്താവനയാണ് പുതിയ ചര്‍ച്ചയ്ക്ക് തിരികൊളുത്തിയത്. ദിവാകരന്റെ പ്രസ്താവനയെ വിടുവായത്തം എന്ന് സി.പി.എം. പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ വിശേഷിപ്പിച്ചതോടെ വിഷയത്തിന് ചൂടുപിടിച്ചു.
അടുത്ത തിരഞ്ഞെടുപ്പില്‍ മുന്നണിയെ ആരു നയിക്കുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നാണ് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. അടുത്ത തിരഞ്ഞെടുപ്പില്‍ നേതാവാരാണെന്ന് എല്‍.ഡി.എഫോ സി.പി.ഐയോ ചര്‍ച്ച ചെയ്തിട്ടില്ലെന്നായിരുന്നു സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രതികരണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha