ഒറ്റപ്പാലം എന്‍എസ്എസ് കോളേജ് മാഗസിന്‍; എസ്എഫ്‌ഐ വിവാദത്തില്‍

ഭാരത മാതാവിനേയും ഭാരത സംസ്‌കാരത്തെയും രാഷ്ട്രപിതാവിനെയും വികലമാക്കി ചിത്രീകരിച്ച് ഒറ്റപ്പാലം എന്‍എസ്എസ് കോളേജില്‍ എസ്എഫ്‌ഐ യൂണിയന്‍ പുറത്തിറക്കിയ മാഗസിന്‍ വിവാദമാകുന്നു. മഹാഭാരതവും രാമായണവും ഉള്‍പ്പെടെയുള്ള പുരാണഗ്രന്ഥങ്ങളെ അവഹേളിക്കുന്ന മാഗസിനില്‍ ശ്രീകൃഷ്ണനും ഗണപതിയും അടക്കമുള്ള ഹിന്ദു ദൈവങ്ങളെയും പരിഹസിക്കുന്നുണ്ട്. രാഷ്ട്രപിതാവിനെ അവഹേളിച്ച മാഗസിനില്‍ ദേശവിരുദ്ധ പരാമര്‍ശങ്ങളും അനവധിയുണ്ട്.
ഒറ്റപ്പാലം എന്‍എസ്എസ് കോളേജിലെ എസ്എഫ്‌ഐ യൂണിയന്റെ നേതൃത്വത്തില്‍ \'ഒരു പേരില്ലാത്ത മാഗസിന്‍\' എന്ന പുറംചട്ടയോടെ മാഗസിന്‍ പുറത്തിറക്കിയത് കഴിഞ്ഞ ആഴ്ചയാണ്.ദേശീയതയേയും ഭാരതീയ സംസ്‌കാരത്തേയും നിന്ദിക്കുകയെന്ന കൃത്യമായ രാഷ്ട്രീയ അജണ്ടയോടെയാണ് കവിതകളും ലേഖനങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഭാരതമാതാവിനെ വേശ്യയെന്ന് അധിഷേപിക്കുന്ന കുറിപ്പും രാഷ്ട്ര പിതാവിനെ അവേളിക്കുന്ന രചനകളും മാഗസിനിലുണ്ട്. ഭാരതമാതാവിനെ അവഹേളിക്കുന്ന ചില പരാമര്‍ശങ്ങള്‍ സമൂഹത്തില്‍ മതസ്പര്‍ദ്ധ വളര്‍ത്താന്‍ ലക്ഷ്യമിട്ടുള്ളതാണ്. പശു രാഷ്ട്രമാതാവാകുമ്പോള്‍ കാള രാഷ്ട്രപിതാവായി സ്ഥാനമേല്‍ക്കുമെന്നതാണ് ഒരു ദേശവിരുദ്ധ പരാമര്‍ശം.
മഹാഭാരതത്തേയും രാമായണത്തേയും പരിധിയില്ലാതെ അവഹേളിക്കുന്ന മാഗസിനില്‍ ശ്രീകൃഷ്ണനെ ചതി ഉപദേശിക്കുന്ന വ്യക്തിയായും കുബുദ്ധി നിറഞ്ഞ ആളുമായി ചിത്രീകരിച്ചിരിക്കുന്നുണ്ട്. അഞ്ച് പുരുഷന്‍മാരുമായി കിടപ്പറ പങ്കിട്ട പതിവ്രതയായി പാഞ്ചാലിയെയും ചിത്രീകരിച്ചിരിക്കുന്നു. മതവികാരം വ്രണപ്പെടുത്തുകയെന്ന ആസൂത്രിത ലക്ഷ്യത്തോടെയാണ് മാഗസിന്‍ പുറത്തിറക്കിയതെന്ന് ഇതിലൂടെ വ്യക്തമാകുന്നു.
ബ്ലാക്ക് ഹ്യൂമര്‍ എന്ന കവിതയില്‍ ഗണപതിയുടെ മൂക്ക് മാറ്റിവച്ചത് ലോകത്തിലെ ആദ്യ പ്ലാസ്റ്റിക് സര്‍ജറിയാണെന്നും ആ മൂക്ക് ശൂര്‍പ്പണഖയ്ക്ക് നല്‍കിയാല്‍ അവയവദാനമാകുമായിരുന്നുവെന്നും പരിഹസിക്കുന്നു. ഇന്ത്യയുടെ പ്രധാനമന്ത്രിയെ അവഹേളിക്കുന്ന രചനകളും എസ്എഫ്‌ഐ പുറത്തിറക്കിയ മാഗസിനിലുണ്ട്. മാഗസിന്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി എബിവിപി അടക്കമുള്ള സംഘടനകള്‍ രംഗത്തെത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha