കൊല്ലത്ത് സ്ത്രീകളെ ആക്രമിച്ച് തെരുവ് നായ ചത്ത നിലയിൽ; പേവിഷബാധയേറ്റാകാം നായ ചത്തതെന്ന് നാട്ടുകാരുടെ സംശയം, ഇതേ നായ മറ്റുതെരുവുനായകളെ കടിച്ചതായും സൂചന

ശാസ്താംകോട്ടയില്‍ സ്ത്രീകളെ ആക്രമിച്ച തെരുവുനായ ചത്തതായി റിപ്പോർട്ട്. പേവിഷബാധയേറ്റാകാം നായ ചത്തതിന് കാരണമെന്നാണ് നാട്ടുകാരുടെ സംശയം. കഴിഞ്ഞദിവസം വൈകിട്ട് തന്നെ രണ്ടുസ്ത്രീകള്‍ക്കാണ് ഈ നായയുടെ കടിയേറ്റത്. റോഡരികിലൂടെ നടന്നുവരികയായിരുന്ന സ്ത്രീയെയും വീടിന് മുന്നില്‍ നില്‍ക്കുകയായിരുന്ന മറ്റൊരു സ്ത്രീയെയുമാണ് ഈ നായ ആക്രമിച്ചത്. ഒരു വളര്‍ത്തുപൂച്ചയെയും അക്രമിക്കുകയുണ്ടായി. ഇതേ നായ മറ്റുതെരുവുനായകളെ കടിച്ചതായും നാട്ടുകാര്‍ക്ക് സംശയമുണ്ട്.
അതോടൊപ്പം തന്നെ കഴിഞ്ഞദിവസം ശാസ്താംകോട്ടയില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനും ഭാര്യയ്ക്കും കുട്ടിയ്ക്കും തെരുവുനായയുടെ കടിയേൽക്കുകയുണ്ടായി. തെരുവുനായ ആക്രമണം രൂക്ഷമായതും ആക്രമണം നടത്തിയ ഒരു നായ ചത്തതും നാട്ടുകാരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
കൂടാതെ തെരുവുനായ ശല്യം വര്‍ധിച്ചതിനാല്‍ തിങ്കളാഴ്ച പ്രദേശത്ത് മെഗാ ക്യാമ്പ് നടത്താന്‍ മൃഗസംരക്ഷണ വകുപ്പ് തീരുമാനിക്കുകയുണ്ടായി. പ്രദേശത്തുള്ള തെരുവുനായ്ക്കളെ കണ്ടെത്താനും ഇവയെ വന്ധ്യംകരിക്കാനുമാണ് മെഗാ ക്യാമ്പ് നടത്തിവരുന്നത്.
https://www.facebook.com/Malayalivartha

























