ഓളപ്പരപ്പിൽ ആവേശം സൃഷ്ടിച്ച് ആറന്മുള ഉത്രട്ടാതി ജലമേള! കിരീടം നേടി മല്ലപ്പുഴശ്ശേരി പള്ളിയോടം, ആവേശം ഒട്ടും ചോരാതിരുന്ന മത്സരത്തിൽ കുറിയന്നൂർ പള്ളിയോടം രണ്ടാം സ്ഥാനത്തും ചിറയിറമ്പ് പള്ളിയോടം മൂന്നാമതായും ഫിനിഷ് ചെയ്തു

രണ്ടുവർഷത്തെ കാത്തിരിപ്പിന് ശേഷം ഓളപ്പരപ്പിൽ ആവേശം സൃഷ്ടിച്ച് ആറന്മുള ഉത്രട്ടാതി ജലമേള. ഇത്തവണ കിരീടം നേടിയത് മല്ലപ്പുഴശ്ശേരി പള്ളിയോടം. കുറിയന്നൂർ പള്ളിയോടം രണ്ടാം സ്ഥാനത്തും ചിറയിറമ്പ് പള്ളിയോടം മൂന്നാമതായും ഫിനിഷ് ചെയ്യുകയുണ്ടായി. ആവേശം ഒട്ടും ചോരാതിരുന്ന മത്സരത്തിൽ എ ബാച്ചിൽ മല്ലപ്പുഴശ്ശേരി , കുറിയന്നൂർ, ളാക–ഇടയാറന്മുള, ചിറയിറമ്പ് എന്നീ പള്ളിയോടങ്ങളാണ് മത്സരിച്ചിരുന്നത്. അതേസമയം എലിസബത്ത് രാജ്ഞിയോടുള്ള ആദര സൂചകമായി രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണം നിലനിൽക്കുന്നതിനാൽ വർണാഭമായ ഉദ്ഘാടന ചടങ്ങുകൾ ഒഴിവാക്കിയാണ് വള്ളംകളി നടന്നത്.
കൂടത്തെ പ്രളയം, കൊവിഡ് എന്നിവ മൂലം താളം തെറ്റിയ വള്ളംകളി ഇടവേളയ്ക്ക് ശേഷം ഇക്കുറി പൂർണ തോതിൽ നടത്തപ്പെട്ടതിനാൽ തന്നെ വലിയ ആവേശമാണ് ഉണ്ടായിരുന്നത്. ആയിരങ്ങളാണ് വള്ളംകളി കാണാനെത്തിച്ചേര്‍ന്നിരുന്നത്. 50ല്പരം പള്ളിയോടങ്ങളാണ് ജലോത്സവത്തിൽ പങ്കെടുത്തത്. വേഗത്തിന് പ്രാധാന്യം നൽകാതെ വഞ്ചിപ്പാട്ടുകൾ, തുഴച്ചിൽ ശൈലി, ചമയം വേഷം, അച്ചടക്കം എന്നിവയുടെ അടിസ്ഥാനത്തിലാണ് വിജയികളെ കണ്ടെത്തുകയെന്നതാണ് ആറന്മുളയിലെ പ്രത്യേകത എന്നത്.
അങ്ങനെ ആയിരങ്ങളാണു വള്ളംകളി കാണാൻ പമ്പയുടെ ഇരുകരകളിലും നിലയുറപ്പിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് ഒന്നരയ്ക്കു പള്ളിയോടങ്ങളുടെ ഘോഷയാത്രയോടെയാണു വള്ളംകളിക്കു തുടക്കം കുറിച്ചത്. 50 പള്ളിയോടങ്ങളാണു ഇത്തവണ പമ്പയുടെ ഓളങ്ങളിൽ നിറമാല തീർത്തത്. മുത്തുകുടകളും നിശ്ചല ദൃശ്യങ്ങളുമായി മനോഹരമായിരുന്നു ഘോഷയാത്ര. പള്ളിയോടങ്ങളുടെ ഘോഷയാത്ര ആന്റോ ആന്റണി എംപി ഫ്ലാഗ് ഓഫ് ചെയ്യുകയുണ്ടായി.
https://www.facebook.com/Malayalivartha


























