മണ്ണിടിച്ചിലില്‍ ഗുരുതരമായി പരിക്കേറ്റ് ഇടത് കാല്‍ നഷ്ടപ്പെട്ട സന്ധ്യക്ക് കൈതാങ്ങായി മമ്മൂട്ടി

അടിമാലി കൂമ്പന്‍ പാറയിലുണ്ടായ മണ്ണിടിച്ചിലില്‍ ഗുരുതരമായി പരിക്കേറ്റ് ഇടത് കാല്‍ നഷ്ടപ്പെട്ട സന്ധ്യ ബിജുകുമാറിന് കൃതൃമക്കാല്‍ നല്‍കുമെന്ന് ഉറപ്പ് നല്‍കി നടന്‍ മമ്മൂട്ടി. നേരത്തെ തന്നെ മമ്മൂട്ടി സന്ധ്യയുടെ ചികിത്സാ ചെലവുകള്‍ ഏറ്റെടുത്തിരുന്നു. കൃതൃമക്കാലിനു വേണ്ട സഹായങ്ങള്‍ നല്‍കണമെന്ന് കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ കെ മുരളീധരന് മമ്മൂട്ടി നിര്‍ദ്ദേശം നല്‍കി.
ചികിത്സയ്ക്കിടെയാണ് സന്ധ്യയുടെ ഇടത് കാല്‍മുട്ടിന് മുകളില്‍ വച്ച് നീക്കം ചെയ്യേണ്ടി വന്നത്. സന്ധ്യയുടെ ഭര്‍ത്താവ് ബിജുകുമാറിന് മണ്ണിടിച്ചിലില്‍ ജീവന്‍ നഷ്ടമായിരുന്നു. വീട് പൂര്‍ണമായും തകര്‍ന്നു. നിസഹായതയ്ക്കു മുന്നില്‍ തകര്‍ന്നിരിക്കുന്ന അവസ്ഥയിലാണ് സന്ധ്യയെ തേടി മമ്മൂട്ടിയുടെ കരുതല്‍ എത്തിയത്. വീഡിയോ കോളില്‍ വിളിച്ചാണ് അദ്ദേഹം സന്ധ്യയുടെ സുഖവിവരം അന്വേഷിച്ചത്. സന്ധ്യയുടെ ചികിത്സ നടക്കുന്ന രാജഗിരി ആശുപത്രിയിലെ വൈസ് പ്രസിഡന്റ് ജോസ് പോളിന്റെ ഫോണിലേക്കാണ് അദ്ദേഹം വീഡിയോ കോള്‍ ചെയ്തത്.
സന്ധ്യക്ക് കൃതൃമക്കാല്‍ നല്‍കാമെന്ന് ഉറപ്പ് നല്‍കിയ മമ്മൂട്ടി അടിമാലിയില്‍ പുതിയ വീട് നിര്‍മ്മിക്കുന്നതിനാവശ്യമായ ഇടപെടല്‍ നടത്താമെന്നും വാക്ക് നല്‍കി. എല്ലാം നടക്കുമെന്നും പേടിക്കേണ്ട ആവശ്യമില്ലെന്നും പറഞ്ഞ അദ്ദേഹത്തിന്റെ വാക്കുകള്‍ സന്ധ്യയുടെ നിലവിലെ അവസ്ഥയ്ക്ക് ആശ്വാസമാകുകയായിരുന്നു.
വീട് നഷ്ടപ്പെട്ട് തിരികെ മടങ്ങാന്‍ ഒരിടമില്ലാത്തതിനാല്‍ 38 ദിവസമായി സന്ധ്യ ആശുപത്രിയില്‍ തന്നെ തുടരുകയായിരുന്നു. നിലവില്‍ വാടക വീട്ടിലേക്കാണ് സന്ധ്യയുടെ മടക്കം. മണ്ണിടിച്ചിലില്‍ തകര്‍ന്ന വീട്ടില്‍ മണിക്കൂറുകളോളമാണ് സന്ധ്യ കുടുങ്ങിക്കിടന്നത്. ആശുപത്രിയില്‍ എത്തിക്കുന്ന സമയത്ത് ഇടത് കാലിലേക്കുള്ള രക്തയോട്ടം പൂര്‍ണമായും തടസപ്പെട്ടിരുന്നു. അസ്ഥികള്‍ പലയിടങ്ങളിലായി ഒടിഞ്ഞ് മടങ്ങിയിരുന്നു. എട്ടുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലാണ് രക്തയോട്ടം പൂര്‍വ്വസ്ഥിതിയില്‍ ആക്കിയത്. എന്നാല്‍, കാലിലെ മസിലുകളും കോശങ്ങളും ചതഞ്ഞരഞ്ഞതിനാല്‍ അവിടെ അണുബാധയുണ്ടായിരുന്നു. ഇത് പിന്നീട് ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുന്ന അവസ്ഥയിലെത്തിയപ്പോഴാണ് സന്ധ്യയുടെ ഇടത് കാല്‍ മുട്ടിന് മുകളില്‍ വച്ച് നീക്കം ചെയ്തത്.
മുറിവുണങ്ങിയ ശേഷം ഫിസിയോതെറാപ്പിയുടെ സഹായത്തോടെ സന്ധ്യ വീണ്ടും നടക്കാന്‍ തുടങ്ങിയിട്ടുണ്ട്. രണ്ടാഴ്ചകൂടി ഫിസിയോതെറാപ്പി തുടരണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം. അതിന് ശേഷം കൃതൃമക്കാല്‍ വയ്ക്കാനാകുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം സന്ധ്യയുടെ മകനും മരിച്ചിരുന്നു. നഴ്‌സിംഗ് വിദ്യാര്‍ത്ഥിയായ മകള്‍ മാത്രമാണ് സന്ധ്യയ്ക്ക് ആകെയുള്ള ആശ്രയം.
https://www.facebook.com/Malayalivartha


























