'ഓണം കഴിഞ്ഞതോടെ കേരളത്തിന്റെ ഖജനാവ് വീണ്ടും ശൂന്യമായതായി റിപ്പോർട്ട്. എന്നെ ഏറെ ചിരിപ്പിക്കുന്ന ഒന്നാണി “ഖജനാവ് കാലി" റിപ്പോർട്ട്. കാരണം ഇടക്കിടക്ക് ഈ റിപ്പോർട്ട് വരും. ചിലപ്പോൾ വെണ്ടക്ക വണ്ണത്തിൽ. ഭരണം മാറുമ്പോൾ പുതിയ ധനമന്ത്രി ഉറപ്പായിട്ടും ഈ വാക്യം പറഞ്ഞിട്ടുണ്ടാകും. സംശയമുള്ളവർ ഒന്നു ഗുഗിൾ ചെയ്ത് നോക്കിയാൽ മതി...' മുരളി തുമ്മാരുകുടി കുറിക്കുന്നു

ഓണത്തിന് ഒറ്റയടിക്ക് സംസ്ഥാന സർക്കാർ 15,000 കോടി രൂപ ചെലവിട്ടു. അങ്ങനെ ഖജനാവ് കാലിയായ സർക്കാർ കർശനമായ ചെലവു ചുരുക്കൽ നടപടികളിലേക്ക് കടക്കുകയാണ്. കടുത്ത ട്രഷറി നിയന്ത്രണം അടുത്തയാഴ്ച നടപ്പാക്കുന്നതാണ്. എത്ര തുകയ്ക്കു മേലുള്ള ചെലവിടൽ വിലക്കണമെന്നു നാളെ തീരുമാനിക്കുകയും ചെയ്യും. സ്കോളർഷിപ്, ചികിത്സാ സഹായം, മരുന്നു വാങ്ങൽ, ശമ്പളം, പെൻഷൻ തുടങ്ങിയവ ഒഴികെ വിലക്കുണ്ടാകും. എന്നാൽ ഇതു മറികടക്കണമെങ്കിൽ ധനവകുപ്പിന്റെ പ്രത്യേക അനുമതി വാങ്ങണം. എന്ന റിപ്പോർട്ടുകളാണ് ഇന്ന് പുറത്ത് വന്നത്. എന്നാൽ ഇതിനെ കളിയാക്കികൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മുരളി തുമ്മാരുകുടി.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
ഖജനാവ് കാലി!
ഓണം കഴിഞ്ഞതോടെ കേരളത്തിന്റെ ഖജനാവ് വീണ്ടും ശൂന്യമായതായി റിപ്പോർട്ട്. എന്നെ ഏറെ ചിരിപ്പിക്കുന്ന ഒന്നാണി “ഖജനാവ് കാലി" റിപ്പോർട്ട്. കാരണം ഇടക്കിടക്ക് ഈ റിപ്പോർട്ട് വരും. ചിലപ്പോൾ വെണ്ടക്ക വണ്ണത്തിൽ. ഭരണം മാറുമ്പോൾ പുതിയ ധനമന്ത്രി ഉറപ്പായിട്ടും ഈ വാക്യം പറഞ്ഞിട്ടുണ്ടാകും. സംശയമുള്ളവർ ഒന്നു ഗുഗിൾ ചെയ്ത് നോക്കിയാൽ മതി.
എന്നാൽ ഇടക്കിടക്ക് കാലിയാവുന്ന ഖജനാവ് എന്നെങ്കിലും നിറഞ്ഞിട്ടുണ്ടോ? ഞാൻ ഒന്നു ശ്രമിച്ചുനോക്കി. എവിടെ ട്രോളിൽ മാത്രം. ഒരു മന്ത്രിയും പറയുന്നില്ല ഖജനാവ് നിറഞ്ഞ കാര്യം. ഇത്തവണ ഗുഗിൾ ചെയ്തപ്പോൾ രസകരമായ ഒരു വാർത്ത കിട്ടി. 1857ൽ ദിവാൻ മാധവറാവു ചാർജ്ജ് എടുത്തപ്പോൾ തന്നെ തിരുവിതാംകൂർ ഖജനാവ് കാലിയായിരുന്നു.
റാഡിക്കലായുള്ള മാറ്റമല്ല
എല്ലാവരും പിരിഞ്ഞുപോണം
https://www.facebook.com/Malayalivartha


























