ആരാണ് ഇതെന്ന് സോഷ്യൽ മീഡിയ തിരഞ്ഞ ദുൽഖറിന്റെ അംഗരക്ഷകൻ ദേ ഇവിടെയുണ്ട്; ആറടി രണ്ട് ഇഞ്ച് ഉയരവും നീണ്ട മുടിയുമുള്ള ദുൽഖറിന്റെ സ്വന്തം മസിൽമാൻ; 'ദ് 192 സെ.മീ' എന്ന പേരിൽ അറിയപ്പെടുന്ന ദേവദത്ത് ചില്ലറക്കാരനല്ല!

ദുൽഖർ സൽമാൻ പൊതു ചടങ്ങുകളിൽ വരുമ്പോൾ അദ്ദേഹത്തിനൊപ്പം വരുന്ന അംഗരക്ഷകരുണ്ട്. അതിൽ ഒരാൾ വൈറലായിരുന്നു. ഇപ്പോൾ ഇതാ ആ വ്യക്തിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കിട്ടിയിരിക്കുകയാണ്. ദുൽഖർ സൽമാനൊപ്പം പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്ന അംഗരക്ഷകനെ ഈ ഇടയ്ക്കാണ് ആൾക്കാർ തിരയുവാൻ തുടങ്ങിയത്.
ദുൽഖറിന്റെ വൈറലാകുന്ന പല വിഡിയോകൾക്ക് താഴെ ഈ ബോഡിഗാർഡിനെക്കുറിച്ചുള്ള ആരാധകരുടെ കമന്റുകൾ ശ്രദ്ധേയമാണ്. 'ദ് 192 സെ.മീ' എന്ന പേരിൽ അറിയപ്പെടുന്ന ദേവദത്താണ് ആരാധകർ തിരയുന്ന ദുൽഖറിന്റെ ബോഡി ഗാർഡ്. ദുൽഖർ സൽമാന്റെ പേഴ്സണൽ സ്റ്റാഫ് അംഗമായ ദേവദത്തിനാണ് അദ്ദേഹത്തിന്റെ സുരക്ഷ ചുമതല നൽകിയിരിക്കുന്നത്.
ആറടി രണ്ട് ഇഞ്ച് ഉയരവും നീണ്ട മുടിയുമുള്ള ഇദ്ദേഹത്തെ ദുൽഖറിന്റെ സ്വന്തം മസിൽമാൻ എന്നാണ് ആരാധകർ പറയുന്നത്. ഏഴായിരത്തിനടുത്ത് ഫോളോവേഴ്സുള്ള ദേവദത്തിന്റെ ഇന്‍സ്റ്റഗ്രാം പ്രൊഫൈൽ ദുൽഖർ സൽമാനും ഫോളോ ചെയ്യുന്നുണ്ട്.2019ൽ നടന്ന മിസ്റ്റർ എറണാകുളം മത്സരത്തിലെ 'ഫിസീക് മോഡൽ' ടൈറ്റിൽ വിജയിയാണ് ദേവദത്ത്. മിസ്റ്റർ എറണാകുളം മത്സരത്തില്‍ മൂന്നാം സ്ഥാനവും ഇദ്ദേഹം നേടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























